• HOME
  • »
  • NEWS
  • »
  • money
  • »
  • App for Buffalo | പോത്തുവളര്‍ത്തി പണം നേടാം; ആപ്പുകള്‍ സഹായത്തിന് എത്തും

App for Buffalo | പോത്തുവളര്‍ത്തി പണം നേടാം; ആപ്പുകള്‍ സഹായത്തിന് എത്തും

പോത്തിന്‍കുട്ടികളെ ഒന്നര വര്‍ഷംകൊണ്ട് 30,000 രൂപയോളം വിലമതിക്കുന്ന ഉരുക്കളാക്കി മാറ്റാവുന്നതാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കേരളത്തിലെ യുവാക്കള്‍ പോത്തുവളര്‍ത്തല്‍ ആദായകരമായ സംരംഭമായി ഏറ്റെടുക്കുന്നു. ആയിരം മുതല്‍ രണ്ടായിരം രൂപവരെയുള്ള പോത്തിന്‍കുട്ടികളെ ഒന്നര വര്‍ഷംകൊണ്ട് 30,000 രൂപയോളം വിലമതിക്കുന്ന ഉരുക്കളാക്കി മാറ്റാവുന്നതാണ്. ഇതില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കുവനായി ഹരിയാണയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ബഫല്ലോ മൊബൈല്‍ ആപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ്.

    എരുമ, പോത്ത് എന്നിവയുടെ പരിപാലനത്തിന് സഹായകരമായ ആപ്പുകള്‍

    Bufelth: എരുമ, പോത്ത് എന്നിവയെ ബാധിക്കുന്ന പകര്‍ച്ച വ്യാധികള്‍, മറ്റുരോഗങ്ങള്‍, മറ്റു രോഗങ്ങള്‍, മനുഷ്യര്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവികളിലേക്ക് പകരാനിടയുള്ള രോഗങ്ങള്‍, പാദരക്ഷകള്‍ എന്നിവയെക്കുറിച്ചുള്ള ലക്ഷണവും നിയന്ത്രണവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫോട്ടോ സഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നു.

    ആരോഗ്യമുള്ള ഉരുവിന്റെ ലക്ഷണങ്ങള്‍, രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് പാലും മറ്റും സാമ്പിളായി ശേഖരിക്കേണ്ട രീതി. പ്രാഥമിക ചികിത്സ, വാക്‌സിനേഷന്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവിയും ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

    Also Read-കശാപ്പ് പഠിക്കണോ? ശാസ്ത്രീമായി തന്നെ; പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം

    CARCIRB Bhains Poshahar (Buffalo Nturition): ശാസ്ത്രീയ തീറ്റക്രമം, പോഷകന്യൂനത രോഗങ്ങള്‍, തീറ്റവഴിയുള്ള വിഷബാധ, കിടാവുകള്‍ക്കുള്ള തീറ്റക്രമം, തീറ്റപ്പുല്‍ കൃഷി എന്നിവ അറിയാന്‍ ഇത് സഹായകരമാണ്.

    ICARCIRB Bhanis Janan (Buffalo Reproduction): മദി ലക്ഷണങ്ങള്‍ തൊട്ട് പ്രസവകാല, പ്രസവാനന്തര പരിപാലനം വരെയുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.
    Published by:Jayesh Krishnan
    First published: