നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • PM Narendra Modi | ചെറുകിട നിക്ഷേപകർക്കായി സർക്കാർ സെക്യൂരിറ്റീസിൽ രണ്ട് പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

  PM Narendra Modi | ചെറുകിട നിക്ഷേപകർക്കായി സർക്കാർ സെക്യൂരിറ്റീസിൽ രണ്ട് പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ചെറുകിട നിക്ഷേപകര്‍ക്ക്​ ഗവണ്‍മെന്‍റ്​ സെക്യൂരിറ്റീസ്​ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം കൂട്ടാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ആര്‍.ബി.ഐ റീ​ട്ടെയില്‍ ഡയറക്​ട്​ സ്​കീം

  PM

  PM

  • Share this:
   ന്യൂഡല്‍ഹി: റിസര്‍വ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ രണ്ട്​ നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. റീ​ട്ടെയില്‍ ഡയറക്​ട്​ സ്​കീം(Retail Direct Scheme), റിസര്‍വ്​ ബാങ്ക് (Reserve Bank of India)​ ഇന്‍റഗ്രേറ്റഡ്​ ഓംബുഡ്​സ്​മാന്‍ സ്​കീം എന്നിവക്കാണ് പ്രധാനമന്ത്രി (PM Narendra Modi) വിഡിയോ കോണ്‍​ഫറന്‍സ്​ വഴി തുടക്കം കുറിച്ചത്. ചടങ്ങില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്​ എന്നിവര്‍ സംബന്ധിച്ചു. ഈ പദ്ധതികൾ രാജ്യത്തെ നിക്ഷേപത്തിന്‍റെ വ്യാപ്​തി വിപുലീകരിക്കുമെന്നും നിക്ഷേപകര്‍ക്ക്​ കൂടുതല്‍ മൂലധന വിപണി​കളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

   റീട്ടെയില്‍ ഡയറക്​ട്​ സ്​കീം രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ക്ക്​ സർക്കാർ​ സെക്യൂരിറ്റികളില്‍ ലളിതവും സുരക്ഷിതവുമായ നിക്ഷേപ മാധ്യമം നല്‍കുന്നവയാണ്. അതുപോലെ ഒരു രാജ്യം ഒരു ഓംബുഡ്​സ്​മാന്‍ സംവിധാനം ബാങ്കിങ്​ മേഖലയില്‍ സൃഷ്ടിക്കാനാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

   ചെറുകിട നിക്ഷേപകര്‍ക്ക്​ ഗവണ്‍മെന്‍റ്​ സെക്യൂരിറ്റീസ്​ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം കൂട്ടാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ആര്‍.ബി.ഐ റീ​ട്ടെയില്‍ ഡയറക്​ട്​ സ്​കീം. കേന്ദ്ര സര്‍ക്കാറും സംസ്​ഥാന സര്‍ക്കാറുകളും നല്‍കുന്ന സെക്യൂരിറ്റികളില്‍ നേരിട്ട്​ നിക്ഷേപിക്കുന്നതിന്​ ഇതിലൂടെ അവസരമൊരുക്കും. നിക്ഷേപകര്‍ക്ക്​ തങ്ങളുടെ സർക്കാർ​ സെക്യൂരിറ്റീസ്​ അക്കൗണ്ട്​ സൗജന്യമായി ആര്‍.ബി.ഐയില്‍ എളുപ്പത്തില്‍ ഓപ്പൺ ചെയ്യാനും നിക്ഷേപം നടത്താനുമാകും.

   ആര്‍.ബി.ഐ നിയന്ത്രിക്കുന്ന സ്​ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിന്​ പരാതി പരിഹാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യ​മിട്ടുള്ളതാണ്​ റിസര്‍വ്​ ബാങ്ക്​ ഇന്‍റഗ്രേറ്റഡ്​ ഓംബുഡ്​സ്​മാന്‍ സ്​കീം.

   വിപണിയിൽ നിക്ഷേപിക്കുന്ന ഉപഭോക്താക്കള്‍ക്ക്​ അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവുമുള്ള ഒരു രാജ്യം ഒരു ഓംബുഡ്​സ്​മാന്‍ എന്നതിനെ അടിസ്​ഥാനമാക്കിയാണ്​ പുതിയ പദ്ധതി. ഉപഭോക്താക്കള്‍ക്ക്​ അവരുടെ പരാതികള്‍ സമര്‍പ്പിക്കാനും രേഖകള്‍ സമര്‍പ്പിക്കാനും പരാതിയുടെ സ്റ്റാറ്റസ്​ പരിശോധിക്കാനും ഫീഡ്​ബാക്ക്​ അറിയിക്കാനും ഈ ഒറ്റ സംവിധാനത്തിലൂടെ സാധിക്കും. കൂടാതെ പരാതികള്‍ പരിഹരിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും സഹായത്തിനുമായി ഒരു ബഹുഭാഷാ ടോള്‍ ഫ്രീ നമ്പരും പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.
   Published by:Anuraj GR
   First published:
   )}