• HOME
  • »
  • NEWS
  • »
  • money
  • »
  • ധനകാര്യ വാർത്താ പ്ലാറ്റ്‌ഫോമുകളിൽ Moneycontrol ഒന്നാം സ്ഥാനത്തെത്തി; പിന്നിലാക്കിയത് ഇക്കണോമിക് ടൈംസിനെ

ധനകാര്യ വാർത്താ പ്ലാറ്റ്‌ഫോമുകളിൽ Moneycontrol ഒന്നാം സ്ഥാനത്തെത്തി; പിന്നിലാക്കിയത് ഇക്കണോമിക് ടൈംസിനെ

എല്ലാ മേഖലയിലും ഇക്കണോമിക് ടൈംസിനെ മറികടന്നാണ് മണികൺട്രോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്

  • Share this:
    ഇന്ത്യയിലെ ധനകാര്യ വാർത്താ പ്ലാറ്റ്‌ഫോമുകളിൽ (Financial News) ഒന്നാം സ്ഥാനത്തെത്തി പുതിയ ചരിത്രം രചിച്ച് മണികൺട്രോൾ (Moneycontrol). മാർക്കറ്റ്, ബിസിനസ് വാർത്തകളുടെ കാര്യത്തിൽ രാജ്യത്തെ വായനക്കാരുടെ, ഏറ്റവും വിശ്വസനീയമായ മാധ്യമമായി മണികൺട്രോൾ മാറിയിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ, ഏറ്റവും കൃത്യതയോടെ ഈ മേഖലയിലെ വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മണികൺട്രോൾ നിറവേറ്റുന്നുണ്ട്. ഇത് തന്നെയാണ് ഫിനാൻഷ്യൽ വാർത്താമേഖലയിൽ ഒന്നാം സ്ഥാനത്ത് എത്താനായതിന്റെ പ്രധാന കാരണം.

    എല്ലാ മേഖലയിലും ഇക്കണോമിക് ടൈംസിനെ (Economic Times) മറികടന്നാണ് മണികൺട്രോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കോംസ്കോർ ഇന്ത്യ മൾട്ടിപ്ലാറ്റ്ഫോമിൻെറ (CocmScore Multiplatform) 2022 ഫെബ്രുവരി റിപ്പോർട്ടിലാണ് മണികൺട്രോളിൻെറ മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും പുതിയതായി വൈബ്സൈറ്റിലെത്തുന്ന വായനക്കാരുടെ എണ്ണത്തിൽ മാത്രമല്ല വർധനവുണ്ടായിരിക്കുന്നത്. ഒരു വായനക്കാരൻ ശരാശരി വെബ്സൈറ്റിൽ ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിലും നിർണായകമായ വർധവനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോംസ്കോ‍‍‍ർ റിപ്പോ‍ർട്ട് പ്രകാരം യുണീക്ക് വിസിറ്റേഴ്‌സ് (യുവി), ശരാശരി സമയം, മറ്റ് പ്രധാന ട്രാഫിക് പാരാമീറ്ററുകൾ എന്നിവയിലെല്ലാം മണികൺട്രോൾ ഇക്കണോമിക് ടൈംസിനെ മറികടന്നു.

    പ്രത്യേക സന്ദർശകർ അഥവാ യുണീക്ക് വിസിറ്റേഴ്സിൻെറ കണക്കിൽ 42.39 ദശലക്ഷം വായനക്കാരുമായാണ് മണികൺട്രോൾ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇക്കണോമിക് ടൈംസിന് ഇത് 41.65 ദശലക്ഷമാണ്. മണികൺട്രോളിന്റെ ആകെ വ്യൂസ് 378 ദശലക്ഷമാണ്. രണ്ടാം സ്ഥാനത്തുള്ള എക്കണോമിക് ടൈംസിനേക്കാൾ (192 ദശലക്ഷം) 97% കൂടുതലാണിത്. കോംസ്കോർ കണക്കുകൾ പ്രകാരം 32.6 മിനിറ്റാണ് മണികൺട്രോളിൻെറ പേജിൽ ഒരു വായനക്കാരൻ ശരാശരി സമയം ചെലവഴിക്കുന്നത്. എക്കണോമിക് ടൈംസിൽ ഇത് വെറും 7.7 മിനിറ്റ് മാത്രമാണ്. 323% വർധനയാണ് ഇക്കാര്യത്തിൽ മണികൺട്രോളിനുള്ളത്.

    ബിസിനസ് വാർത്തകളുടെയും മാർക്കറ്റിലെ അപ്ഡേഷനുകളുടെയും കാര്യത്തിൽ വായനക്കാർ വിശ്വാസ്യതയോടെ ഉറ്റുനോക്കുന്നത് മണികൺട്രോളിനെയാണ്. മാർക്കറ്റിലെ ചാഞ്ചാട്ടങ്ങളും സാമ്പത്തിക മേഖലയിലെ ഓരോ അനക്കങ്ങളും കൃത്യമായ വാർത്താവിശകലനങ്ങളുടെയും കമൻററികളുടെയും സഹായത്തോടെയാണ് മണി കൺട്രോൾ വായനക്കാരിലേക്ക് എത്തിക്കുന്നത്. ഈ ഘടകങ്ങൾ തന്നെയാണ് വായനക്കാരെ പിടിച്ചുനിർത്താൻ സഹായകമായത്. സുപ്രധാന വിഷയങ്ങളിലുള്ള ലൈവ് ബ്ലോഗുകൾ, വിശദമായ പോഡ്കാസ്റ്റുകൾ, വീഡിയോകൾ എന്നിങ്ങനെ ഡിജിറ്റൽ ജേർണലിസത്തിന്റെ എല്ലാ മേഖലകളെയും വ്യത്യസ്തമായി അവതരിപ്പിക്കാൻ മണി കൺട്രോൾ ശ്രദ്ധിക്കുന്നുണ്ട്. രണ്ടാം സ്ഥാനക്കാരേക്കാൾ ബഹുദൂരം മുന്നിലെത്താൻ ഈ ഘടകങ്ങളും സഹായിച്ചു.

    ഫെബ്രുവരിയിൽ ബജറ്റ് ദിനത്തിൽ വായനക്കാരുടെ കാര്യത്തിൽ ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ ട്രാഫിക് റെക്കോർഡുകളും മണികൺട്രോൾ തകർത്തിരുന്നു. ബജറ്റിനായി പ്രത്യേകമായി മൈക്രോസൈറ്റ് രൂപകൽപ്പന ചെയ്തിരുന്നു. ഏറ്റവും കൃത്യതയുള്ള അപ്ഡേറ്റുകൾക്കായി വായനക്കാർ ഈ സൈറ്റിനെയാണ് ആശ്രയിച്ചത്. യൂണിയൻ ബജറ്റുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള വിശകലനങ്ങളും ലേഖനങ്ങളും വായനക്കാർക്ക് നൽകാനും മണികൺട്രോളിന് സാധിച്ചു. ധനകാര്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ വിശദീകരിക്കുന്ന ഒപ്പിനിയൻ പീസുകളും മണികൺട്രോൾ പങ്കുവെച്ചിരുന്നു.
    Published by:Rajesh V
    First published: