നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Moneycontrol Pro | സബ്സ്ക്രൈബർമാരുടെ എണ്ണം നാല് ലക്ഷം കടന്നു, വിജയക്കുതിപ്പിൽ മണികൺട്രോൾ പ്രോ

  Moneycontrol Pro | സബ്സ്ക്രൈബർമാരുടെ എണ്ണം നാല് ലക്ഷം കടന്നു, വിജയക്കുതിപ്പിൽ മണികൺട്രോൾ പ്രോ

  2019 ഏപ്രിലിലാണ് മണികൺട്രോൾ പ്രോ ആരംഭിച്ചത്. അന്ന് മുതൽ സബ്സ്ക്രൈബർമാരുടെ താൽപ്പര്യങ്ങളെ മുൻനിർത്തിക്കൊണ്ട് കൂടുതൽ മൂല്യവത്തായ ഉള്ളടക്കങ്ങളാണ് നൽകി വരുന്നത്

  money-control

  money-control

  • Share this:
   നെറ്റ്‌വർക്ക് 18 (Network 18) ആൻഡ് മീഡിയ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്ഠിത ധനകാര്യ പ്ലാറ്റ്‌ഫോമായ മണികൺട്രോൾ പ്രോയുടെ(Monyecontrol Pro) സബ്സ്ക്രൈബർമാരുടെ എണ്ണം നാല് ലക്ഷം കടന്നു. മണികൺട്രോൾ പ്രോ ആരംഭിച്ച് 30 മാസത്തിനുള്ളിലാണ് ഞങ്ങൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഞങ്ങളുടെ വായനക്കാരുടെയും വരിക്കാരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിന് കാരണം. അവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.

   2019 ഏപ്രിലിലാണ് മണികൺട്രോൾ പ്രോ ആരംഭിച്ചത്. അന്ന് മുതൽ സബ്സ്ക്രൈബർമാരുടെ താൽപ്പര്യങ്ങളെ മുൻനിർത്തിക്കൊണ്ട് കൂടുതൽ മൂല്യവത്തായ ഉള്ളടക്കങ്ങൾ നൽകാൻ ഞങ്ങൾ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. കൃത്യവും സുതാര്യവുമായ വിവരങ്ങൾ, നിക്ഷേപസംബന്ധമായ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ, ട്രേഡിങ് സംബന്ധമായ നിർദ്ദേശങ്ങൾ, ഓഹരിയുടെ സ്വതന്ത്ര വിശകലനം, ബിസിനസിനെയും ധനകാര്യത്തെയും സംബന്ധിച്ച ധാരണകൾ വികസിപ്പിക്കാൻ ഉതകുന്ന അഭിപ്രായങ്ങൾ എന്നിവ നൽകിക്കൊണ്ട് സമ്പാദ്യം സൃഷ്ടിക്കുന്നതിനുള്ള സബ്സ്ക്രൈബർമാരുടെ യാത്രയിൽ വേണ്ട സഹായം നൽകാൻ ഞങ്ങൾ എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്.

   പരിവർത്തനാത്മകമായ രീതിയിൽ മറ്റു പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തത്തിനും പ്രോ മുൻകൈ എടുത്തിട്ടുണ്ട്. ഫിനാൻഷ്യൽ ടൈംസുമായി എഡിറ്റോറിയൽ കണ്ടന്റുമായി ബന്ധപ്പെട്ട് രൂപീകരിച്ച പങ്കാളിത്തം അതിന് ഒരുദാഹരണമാണ്. എംസി പ്രോ മാസ്റ്റർ വിർച്വൽ എന്ന പേരിലുള്ള പ്രതിമാസ വെബിനാറുകൾ ആരംഭിച്ചതും നിർണായകമായ ചുവടുവെപ്പായിരുന്നു. നേതാക്കളുമായും വിദഗ്ദ്ധരുമായുമുള്ള ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെ നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ ഇത്തരം ഓൺലൈൻ കൂടിച്ചേരലുകൾ സബ്സ്ക്രൈബർമാരെ സഹായിച്ചു. ശരാശരി 25,000 പേരാണ് ഈ സെമിനാറുകളിൽ പങ്കെടുക്കാറുള്ളത്.

   Also Read- NPS Scheme | മാസം 12000 രൂപ നിക്ഷേപിച്ച് 1.78 ലക്ഷം രൂപ പെൻഷൻ നേടാം; എൻപിഎസ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം

   മറ്റൊരിടത്തും ലഭ്യമല്ലാത്ത വിവരങ്ങളാണ് പ്രോ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നത് (ഉദാഹരണം, ബ്രോക്കറേജ് അനലിസ്റ്റുകൾ കണക്കിലെടുക്കാത്ത കമ്പനികളെക്കുറിച്ചുള്ള പ്രത്യേക ഗവേഷണം). ഈ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ വിവരങ്ങൾ അവതരിപ്പിക്കുന്നത്.

   കാലക്രമേണ പുതിയ ഉള്ളടക്കങ്ങൾ, കവറേജ്, ഉപയോക്താക്കളുടെ അനുഭവം തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങൾക്ക് വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ മാസങ്ങളിൽ ചില പ്രേത്യേക ഫീച്ചറുകൾ കൂടി ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്:

   1. നിക്ഷേപിക്കുന്നതിന് മുമ്പ് അറിയുക (Know Before You Invest): വിവേകപൂർവം നിക്ഷേപം നടത്താൻ സ്റ്റോക്കിന്റെ സമഗ്രമായ വിശകലനം.
   2. ബിഗ് ഷാർക്ക് പോർട്ട്ഫോളിയോ (Big Shark Portfolios): നിക്ഷേപലോകത്തെ വമ്പന്മാരെ പരിചയപ്പെടാം. അവർ എവിടെ, എങ്ങനെ നിക്ഷപം നടത്തി എന്നതിനെക്കുറിച്ച് അറിയാം.
   3. സാമ്പത്തിക കലണ്ടർ (Economic Calendar): ലോകത്ത് നടക്കുന്ന പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും അവ വിപണിയിൽ ചെലുത്തുന്ന സ്വാധീനവും അറിയാം.
   4. പുതിയതും നവീകരിച്ചതുമായ റിസർച്ച് പേജ്: ഞങ്ങളുടെ ഗവേഷകസംഘം 24 മേഖലകളിലെ 214 കമ്പനികൾ കവർ ചെയ്യുന്നു.
   5. നിങ്ങൾക്ക് ഇപ്പോൾ പ്രോ ഡെസ്‌ക്ടോപിലും ഉപയോഗിക്കാം.
   6. സാമൂഹിക പ്രതിരോധം (Herd Immunity), സാമ്പത്തികരംഗത്തിന്റെ മടങ്ങിവരവ് എന്നിവയെ സംബന്ധിച്ച പ്രത്യേക ട്രാക്കറുകൾ.
   7. ഓപ്‌ഷൻ ഒമേഗ, ക്വാണ്ട്സ് ലീഗ്, ട്രെയ്‌ഡേഴ്സ് കാർണിവൽ തുടങ്ങിയ ട്രേഡിങ് ഇവന്റുകളിൽ ഡിസ്‌കൗണ്ട്.
   8. വിവിധതരം ബ്രാൻഡുകളിൽ പ്രോ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ.

   ഇവിടെ അവസാനിക്കുന്നില്ല. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകളും ഇവന്റുകളും ഓഫറുകളും ഞങ്ങൾ പ്രോ ഉപയോക്താക്കൾക്കായി ഒരുക്കുന്നതാണ്. വൈകാതെ നിങ്ങൾക്കും ഞങ്ങൾക്ക് ലേഖനങ്ങൾ സമർപ്പിക്കാൻ കഴിയും. കൂടുതൽ ബ്രാൻഡുകളുമായി സഹകരിക്കുന്നതോടൊപ്പം ഞങ്ങൾ കൂടുതൽ വെബിനാർ സീരീസുകൾ ആരംഭിക്കുകയും ചെയ്യുന്നുണ്ട്.

   ഇതുവരെ നിങ്ങൾ പ്രോ കുടുംബത്തിന്റെ ഭാഗമായിട്ടില്ലെങ്കിൽ, സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

   നിലവിൽ ഒരു വർഷത്തേക്ക് 365 രൂപ നിരക്കിൽ ഞങ്ങൾ എംസി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം ബാധകം. ആൻഡ്രോയ്ഡ് ആപ്പിലോ ഡെസ്ക്ടോപ്പിലോ PRO365 എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് ഈ ഓഫർ നേടാൻ കഴിയും. ഐഒഎസ് ഉപയോക്താക്കൾക്ക് ഡെസ്ക്‌ടോപ്പിൽ ഈ കൂപ്പൺ ഉപയോഗിക്കാൻ കഴിയും, അതേ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് മറ്റു ഡിവൈസുകളിലും പ്രോ ഉപയോഗിക്കാൻ കഴിയും.
   Published by:Anuraj GR
   First published:
   )}