നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Moneycontrol | ലോകത്തെ മികച്ച 20 ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ സേവനങ്ങളിൽ ഇടംപിടിച്ച് മണികൺട്രോൾ

  Moneycontrol | ലോകത്തെ മികച്ച 20 ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ സേവനങ്ങളിൽ ഇടംപിടിച്ച് മണികൺട്രോൾ

  ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പീരിയോഡിക്കൽ പബ്ലിഷേഴ്‌സിന്റെ റിപ്പോർട്ടിൽ എലൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക പ്രസാധകരായ മണി കൺട്രോൾ ഏഷ്യയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

  News18

  News18

  • Share this:
   ഏറ്റവും മികച്ച 20 ആഗോള ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ ദാതാക്കളിൽ ഇടം നേടിയ ഏക ഇന്ത്യൻ പ്രസാധകരായി മണികണ്ട്രോളിൻറെ പ്രീമിയം പതിപ്പായ മണികൺട്രോൾ പ്രൊ. 330,000 വരിക്കാരുള്ള മണികൺട്രോൾ പ്രോ ഏഷ്യയിൽ മൂന്നാം സ്ഥാനത്താണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പീരിയോഡിക്കൽ പബ്ലിഷേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

   വായനക്കാരുടെയും വരിക്കാരുടെയും അചഞ്ചലമായ പിന്തുണയും പ്രോത്സാഹനവുമാണ് പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ ഇത്തരമൊരു ചരിത്ര നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് മണികൺട്രോൾ വ്യക്തമാക്കി. ഈ നേട്ടത്തിൽ വായനക്കാർക്കും വരിക്കാർക്കും നന്ദി രേഖപ്പെടുത്തുന്നതായി മണികണ്‍ട്രോൾ വ്യക്തമാക്കി.

   Also Read ഇന്ത്യയിൽ 30 ലക്ഷം ഐടി ജീവനക്കാ‌‍ർക്ക് ജോലി നഷ്ടപ്പെടില്ല; റിപ്പോർട്ടുകൾ തള്ളി നാസ്കോം

   മറ്റ് ധനകാര്യ വാർത്താ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി കൃത്യമായി നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം ആയാണ് മണികൺട്രോൾ പ്രവർത്തിക്കുന്നത്.  വായനക്കാർക്ക് പരസ്യരഹിത അനുഭവം നൽകുകി, ട്രേഡിങ്ങിനെ കുറിച്ചുള്ള കൃത്യമായ വാർത്തകളും വിശകലനങ്ങളുമാണ് മണി കൺട്രോൾപ്രോ ലഭ്യമാക്കുന്നത്.

   Also Read ജിയോ ഫൈബർ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു; പ്രതിമാസ പ്ലാനുകൾ 399 രൂപ മുതൽ

   വിവിധ കമ്പനികളുടെ ഷെയറുകളെക്കുറിച്ചുള്ള അവലോകനങ്ങളിലൂടെ നിക്ഷേപകർക്കും കൂടുതൽ അറിവ് നേടാൻ സഹായകമാകും. മറ്റാരും നൽകാത്ത സേവനങ്ങളും മണികൺട്രോൾ പ്രോ ലഭ്യമാക്കുന്നു (ഉദാഹരണത്തിന്, ബ്രോക്കറേജ് അനലിസ്റ്റുകൾ പരീക്ഷിക്കാത്ത കമ്പനികളെക്കുറിച്ചുള്ള എക്സ്ക്ലൂസീവ് ഗവേഷണങ്ങൾ). ഓഹരി വിപണിയിലെ ഏറ്റവും വിശ്വസനീയമായ ഷെയറുകൾ ഏതൊക്കെയെന്നതു സംബന്ധിച്ച വിവരങ്ങളും മണികൺട്രോളിലുണ്ട്.

   നിക്ഷേപകർക്ക് അവരുടെ അഭിരുചിക്ക് അനുസൃതമായ വിവരങ്ങളാണ് മണികൺട്രോൾ പ്രൊ നൽകുന്നത്. ഫിനാൻഷ്യൽ ടൈംസും ആയി മണികൺട്രോളിനുള്ള പങ്കാളിത്തത്തിലൂടെ ആഗോള മാർക്കറ്റുകളെ കുറിച്ചുള്ള വിവരങ്ങളും നിക്ഷേപകർക്ക് നൽകാൻ സാധിക്കുന്നുണ്ട്. മണികൺട്രോൾ -പ്രോ മാസ്റ്റേഴ്സ് വെർച്വൽ എന്ന പേരിൽ സംഘടിപ്പിച്ച  ജനപ്രിയ വെബിനാറുകൾ കഴിഞ്ഞ വർഷത്തെ പ്രോ ഓഫറുകളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ഓൺലൈൻ വെബിനാറുകളിൽ പങ്കെടുക്കുന്ന പ്രഗത്ഭർ  നൽകുന്ന വിവരങ്ങൾ നിക്ഷേപകർക്ക് കൂടുതൽ അവബോധം ഉണ്ടാക്കിക്കൊടുക്കുന്നതിന് സഹായകമായിട്ടുണ്ട്.

   മാർസെല്ലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജർ സൗരഭ് മുഖർജി സംഘടിപ്പിച്ച ഇന്ത്യയിലെ മികച്ച ഫണ്ട് മാനേജർമാരുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖങ്ങളും നിക്ഷേപകരെ ഏറെ സഹായിച്ചിട്ടുണ്ട്. പ്രോയുടെ വാർത്താക്കുറിപ്പുകൾ, പനോരമ, വീക്കെൻഡർ എന്നിവയ്ക്ക് നിലവിൽ ശരാശരി  18 ശതമാനം റേറ്റിംഗ് നേടാനായിട്ടുണ്ട്.

   ധനകാര്യ മാനേജുമെന്റിൽ വായനക്കാരെ കൂടുതൽ പ്രാപ്തരാക്കുന്നതിനുള്ള നിരന്തര ശ്രമത്തിലാണ് തങ്ങളെന്ന് മണികൺട്രോൾ വ്യക്തമാക്കി.  മണികൺട്രോൾ പ്രോയിൽ വായനക്കാർക്കും നിക്ഷേപകർക്കുമുള്ള അചഞ്ചലമായ വിശ്വാസത്തിന്  നന്ദി പറയുകയാണെന്നും തുടർന്നും മികച്ച സേവനം വാഗ്ദാനം ചെയ്യുന്നതായും മണികൺട്രോൾ അറിയിച്ചു.
   Published by:Aneesh Anirudhan
   First published:
   )}