• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വളർച്ച അനുമാനം കുറച്ച് മൂഡീസ്

news18
Updated: May 30, 2018, 4:35 PM IST
വളർച്ച അനുമാനം കുറച്ച് മൂഡീസ്
news18
Updated: May 30, 2018, 4:35 PM IST
ന്യൂയോർക്ക്: രാജ്യത്തെ വളർച്ച അനുമാനം കുറച്ച് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ്. 2018ൽ രാജ്യത്തെ വളർച്ച 7.3 ശതമാനത്തിൽ ഒതുങ്ങുമെന്നാണ് മൂഡീസ് ഇപ്പോൾ വിലയിരുത്തുന്നത്. നേരത്തെ 7.5 ശതമാനം കൈവരിക്കുമെന്ന് മൂഡീസ് അനുമാനിച്ചിരുന്നു.

ചാക്രികമായ നേട്ടം സമ്പദ്ഘടനയ്ക്കുണ്ടെങ്കിലും ഇന്ധന വില വർധിച്ചതും സാമ്പത്തിക സ്ഥിതി മുറുകിയതും വളർച്ച നിരക്ക് കുറച്ചെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. 2019ല്‍ വളർച്ച 7.5 ശതമാനമായി തുടരുമെന്നും മൂഡീസ് വ്യക്തമാക്കുന്നു.

മാർച്ചിൽ അവസാനിച്ച പാദത്തിലെ രാജ്യത്തെ മൊത്ത ഉത്പാദന കണക്കുകൾ വ്യാഴാഴ്ച സർക്കാർ പുറത്തുവിടും. രാജ്യം 7.3നും 7.5നും ഇടയിൽ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കി.
First published: May 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍