സാമ്പത്തികവർഷം അവസാനിക്കാൻ മണിക്കൂറുകൾ; ട്രഷറിക്ക് കൂടുതൽ നിയന്ത്രണങ്ങൾ
സാമ്പത്തികവർഷം അവസാനിക്കാൻ മണിക്കൂറുകൾ; ട്രഷറിക്ക് കൂടുതൽ നിയന്ത്രണങ്ങൾ
സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ മാർച്ച് 30 വൈകിട്ട് 5 മണിവരെ മാത്രമേ സ്വീകരിക്കൂ
news18
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ മാർച്ച് 30 വൈകിട്ട് 5 മണിവരെ മാത്രമേ സ്വീകരിക്കൂ. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നേരത്തെ മുതൽ തന്നെ ട്രഷറി നിയന്ത്രണം നിലവിലുണ്ട് . പരമാവധി 50,000 രൂപ വരെയുള്ള ബില്ലുകൾ മാത്രമേ മാറി നൽകുന്നുള്ളൂ. ഈ നിയന്ത്രണം ഇനിയും തുടരും. അതായത് സാമ്പത്തിക അവസാനത്തെ തിരക്ക് കണക്കിലെടുത്ത് ബില്ലുകൾ നേരത്തെ സമർപ്പിച്ചാലും പണം ഉടൻ മാറ്റി കിട്ടില്ലെന്ന് ചുരുക്കം .
പുതിയ സാമ്പത്തിക വർഷത്തെ പ്രതീക്ഷ
50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബില്ലുകളും ഇനി പരിഗണിക്കുക അടുത്ത സാമ്പത്തിക വർഷം മാത്രം. പക്ഷേ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ ഇത് എന്നു പരിഗണിക്കുമെന്ന ഉറപ്പ് പറയാനുമാവില്ല. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണം നീണ്ടു പോകാനാണ് സാധ്യത. ഏപ്രിൽ എട്ടാം തീയതി മുതൽ ട്രഷറി ക്യൂ സംവിധാനം നിലവിൽ വരും. പിന്നീട് പണം അനുവദിക്കുക മുൻഗണനാക്രമത്തിൽ ആയിരിക്കും.
കരാറുകാരുടെ കുടിശ്ശിക
പൊതുമരാമത്ത് -തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാർക്ക് 4000 കോടി രൂപയോളമാണ് സർക്കാർ പണം നൽകാൻ ഉള്ളത്. കോവിഡ് കൂടി വന്നതോടെ ഈ പണം ഇനി എന്ന് കിട്ടും എന്ന് ഒരു ഉറപ്പുമില്ല. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാർക്ക് മാർച്ച് 31നു മുൻപായി ഒരു വിഹിതവും ഏപ്രിൽ മാസത്തിൽ അടുത്ത വിഹിതവും നൽകി കുടിശ്ശിക തീർക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്. പക്ഷെ ഇത് പാലിക്കപ്പെടാൻ ഒരു സാധ്യതയുമില്ല.
കോവിഡ് കാലത്ത് ട്രഷറി വകുപ്പ് ഏറ്റെടുത്തത് സമഗ്രമായ ദൗത്യമാണ്. ലോക്ഡൗൺ മൂലം പതിവ് ജീവനക്കാർ ട്രഷറികളിൽ ഇല്ല. സാമ്പത്തികവർഷം അവസാനത്തെ തിരക്കുകൾക്ക് പുറമേ ശമ്പളവും പെൻഷനും നൽകാനുള്ള ദൗത്യവും ഉണ്ട്. കുറഞ്ഞ ജീവനക്കാരെ വച്ച് ഇത് ഏറ്റെടുത്തു നടപ്പിലാക്കുകയാണ് ട്രഷറിയുടെ വെല്ലുവിളി.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.