• HOME
  • »
  • NEWS
  • »
  • money
  • »
  • Mark Zuckerberg | കോടീശ്വരന്മാരുടെ പട്ടികയിൽ സക്കര്‍ബര്‍ഗ് മുകേഷ് അംബാനിക്കും അദാനിക്കും താഴെ

Mark Zuckerberg | കോടീശ്വരന്മാരുടെ പട്ടികയിൽ സക്കര്‍ബര്‍ഗ് മുകേഷ് അംബാനിക്കും അദാനിക്കും താഴെ

മെറ്റയുടെ ഓഹരി കഴിഞ്ഞ ദിവസം 26 ശതമാനത്തോളമാണ് ഇടിഞ്ഞത്.

  • Last Updated :
  • Share this:
    ആഗോള ടെക് മേഖലയെ പിടിച്ചുകുലുക്കിയ നിരാശജനകമായ വരുമാന പ്രവചനത്തെ തുടർന്ന് മെറ്റാ പ്ലാറ്റ്‌ഫോംസ് (Meta Platforms Inc) ഓഹരികൾ കഴിഞ്ഞ ദിവസം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. തുടർന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ (mark zuckerberg) ആസ്തി 29 ബില്യൺ ഡോളർ (29 billion dollar) കുറഞ്ഞു. ഫേസ്ബുക്കിന്റെ 12.8 ശതമാനം ആസ്തിയും സക്കർബർഗിന്റെ കൈവശമാണുള്ളത്.

    വലിയ തകർച്ചയെ തുടർന്ന് ഫോർബ്‌സിന്റെ (forbs) ശതകോടീശ്വര പട്ടികയിൽ ഇന്ത്യൻ വ്യവസായികളായ മുകേഷ് അംബാനിക്കും (mukesh ambani) ഗൗതം അദാനിക്കും (gautam adani) താഴെയാണ് ഇപ്പോൾ സക്കർബർഗിന്റെ സ്ഥാനം. ഫോബ്സ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് സക്കർബർഗ്. ഫേസ്ബുക്കിന്റെ ആസ്തിയിൽ വലിയ ഇടിവ് നേരിട്ടതോടെ സക്കർബർഗിന് കോടീശ്വര പട്ടികയിലെ മുൻനിര സ്ഥാനം നഷ്ടമായി.

    മെറ്റയുടെ ഓഹരി കഴിഞ്ഞ ദിവസം 26 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഒരു യുഎസ് കമ്പനി വിപണി മൂലധനത്തിൽ ഒറ്റ ദിവസം കൊണ്ട് നേരിട്ട ഏറ്റവും വലിയ ഇടിവാണിത്. വിപണി മൂല്യത്തിൽ 200 ബില്യൺ ഡോളറിലധികമാണ് ഇതോടെ മെറ്റയ്ക്ക് നഷ്ടമായത്. ഇതോടെ ഫേസ്ബുക്ക് സ്ഥാപകനും ചീഫ് എക്‌സ്‌ക്യൂട്ടീവുമായ സക്കർബർഗിന്റെ ആസ്തി 85 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് ഫോർബ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    Also Read-Apple Iphone | മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾ

    ടെസ്ല സിഇഒ എലോൺ മസ്‌കിന് നവംബറിലുണ്ടായ 35 ബില്യൺ ഡോളർ നഷ്ടത്തിനു ശേഷമുള്ള എക്കാലത്തെയും വലിയ ഇടിവാണിത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോൺ മസ്‌ക്. ഈ ഇലക്ട്രിക് കാർ നിർമ്മാതാവ് തന്റെ ഓഹരിയുടെ 10 ശതമാനം വിൽക്കണോ എന്ന് ട്വിറ്റർ ഉപഭോക്താക്കളിൽ നിന്ന് വോട്ടെടുപ്പ് നടത്തിയിരുന്നു. തുടർന്നുണ്ടായ ഇടിവിൽ നിന്ന് ടെസ്ല ഓഹരികൾ ഇതുവരെ കരകയറിയിട്ടില്ല.

    Also Read-Microsoft Word | മൈക്രോസോഫ്റ്റ് വേർഡിൽ ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?

    ബുധനാഴ്ച പ്രതീക്ഷിച്ചതിലും ദുർബലമായ സാമ്പത്തിക പ്രവചനം കമ്പനി രേഖപ്പെടുത്തിയതാണ് ഓഹരികളിൽ കനത്ത് ഇടിവുണ്ടാകാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം 4.47 ബില്യൺ ഡോളറിന്റെ മെറ്റാ ഓഹരികൾ സക്കർബർഗ് വിറ്റിരുന്നു.

    അതേസമയം, കമ്പനി മെറ്റ എന്ന പുതിയ ബ്രാൻഡിലേക്ക് മാറിയതാണ് ഈ തിരിച്ചടിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്താണ് കമ്പനി പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. തമ്പ്സ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇൻഫിനിറ്റി ഷേപ്പ് നൽകുന്ന മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് കാണുന്ന 'മെറ്റാവേഴ്സ്' (Metaverse) എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. കഴിഞ്ഞ വർഷം ആദ്യം തന്നെ സുക്കർബർഗ് ഈ പേര് പരസ്യമായി ഉപയോഗിച്ചത്.
    Published by:Naseeba TC
    First published: