• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

മുകേഷ് അംബാനി ഗുരുവായൂർ ദർശനം നടത്തി


Updated: November 27, 2018, 11:45 AM IST
മുകേഷ് അംബാനി ഗുരുവായൂർ ദർശനം നടത്തി

Updated: November 27, 2018, 11:45 AM IST
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് മുകേഷ് അംബാനി ദർശനത്തിന് എത്തിയത്. ഇളയ മകൻ ആനന്ദ് അംബാനിയും ഒപ്പമുണ്ടായിരുന്നു.

തിരുപ്പതി ദർശനത്തിന് ശേഷമാണ് മുകേഷ് അംബാനിയും മകനും ഗുരുവായൂരിൽ എത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ ദേവസ്വം ചെയർമാൻ കെ. ബി മോഹൻദാസ് പൊന്നാട അണിയിച്ച് ഇരുവരേയും സ്വീകരിച്ചു. തുടർന്നായിരുന്നു ക്ഷേത്ര ദർശനം. മകൾ ഇഷാ അംബാനി വിവാഹക്ഷണക്കത്ത് ക്ഷേത്രത്തിൽ സമർപ്പിച്ചു. കദളിക്കുലയും ഉരുളികളിൽ നെയ്യും കാണിക്കയായി സമർപ്പിച്ച അദ്ദേഹം 15 മിനുട്ട് ക്ഷേത്രത്തിൽ ചെലവഴിച്ചു. അമ്മയുടെ നിർദേശാനുസരണമാണ് ഗുരുവായൂരിൽ എത്തിയതെന്നും തന്റെ വിവാഹത്തിന് മുമ്പും ക്ഷേത്രത്തിൽ വന്നിട്ടുണ്ടെന്നും മുകേഷ് അംബാനി ദേവസ്വം ചെയർമാനോട് പറഞ്ഞു.

റിലയൻസ് ഫൗണ്ടേഷൻ അധ്യാപക പുരസ്കാരം
Loading...

ദേവസ്വം ചെയർമാൻ മുകേഷ് അംബാനിക്ക് ഉപഹാരം സമ്മാനിച്ചു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം ഇരുവരും രാമേശ്വരം ക്ഷേത്ര സന്ദർശനത്തിനായി തമിഴ്നാട്ടിലേക്ക് പോയി.
First published: November 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍