മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ; ആലിബാബ ഉടമ ജാക്ക് മാ പിന്നിൽ
മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ; ആലിബാബ ഉടമ ജാക്ക് മാ പിന്നിൽ
ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്ന് 2018 ജൂലൈയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഈ സ്ഥാനം മുകേഷ് അംബാനി ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലും നിലനിർത്തി.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ എന്ന സ്ഥാനം നിലനിർത്തി. ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്ന് 2018 ജൂലൈയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഈ സ്ഥാനം മുകേഷ് അംബാനി ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലും നിലനിർത്തി.
58 ബില്യൺ ഡോളർ ആസ്തിയോടെയാണ് മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ എന്ന സ്ഥാനം നിലനിർത്തിയത്. 42.8 ബില്യൺ ഡോളർ ആസ്തിയുള്ള ചൈനയിലെ ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായാണ് രണ്ടാം സ്ഥാനത്ത്. ടെൻസെന്റ് ഹോൾഡിങ്സ് ഉടമ മാഹോടെൻങ് മൂന്നാമതും ഫാസ്റ്റ് റീടെയിലിങ് കോർപറേഷൻ ഉടമ തഡാഷി യാനൽ നാലാം സ്ഥാനത്തുമാണുള്ളത്.
മുകേഷ് അംബാനിയുടെ ആസ്തിയിൽ സമീപകാലത്ത് മാത്രമുണ്ടായ വളർച്ച 600 കോടിയുടേതാണ്. ശതകോടീശ്വരൻമാരുടെ ബ്ലൂംബർഗ് പട്ടികയിലും അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 17-ാം സ്ഥാനത്തുനിന്ന് 14-ാം സ്ഥാനത്തേക്കാണ് അദ്ദേഹം ഉയർന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം 10 വർഷമായി മുകേഷ് അംബാനിയ്ക്കാണ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ 13-ാമത്തെ വലിയ ശതകോടീശ്വരനാണ് മുകേഷ് അംബാനി.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിപണി വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ പെട്ടെന്ന് വൻ മാറ്റമുണ്ടാക്കിയത്. ജിയോ, റിലയൻസ് റീട്ടെയിൽ, ഊർജരംഗം എന്നിവ ചേർന്നതാണ് റിലയൻസ് ഇൻഡസ്ട്രീസ്.
Disclaimer: Reliance Industries Ltd, which owns Jio, is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.