• HOME
 • »
 • NEWS
 • »
 • money
 • »
 • ദുബായിലെ ഏറ്റവും വിലകൂടിയ വസതി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്തിന് സ്വന്തം

ദുബായിലെ ഏറ്റവും വിലകൂടിയ വസതി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്തിന് സ്വന്തം

ദുബായിലെ ബീച്ച് സൈഡിലെ 80 മില്യണ്‍ ഡോളര്‍ വിലയുള്ള വില്ലയാണ് അനന്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇത് നഗരത്തിലെ എക്കാലത്തെയും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു

photo- (REUTERS)

photo- (REUTERS)

 • Last Updated :
 • Share this:
  ദുബായിലെ ഏറ്റവും വില കൂടിയ വസതി സ്വന്തമാക്കി മുകേഷ് അംബാനിയുടെ (Mukesh Ambani) ഇളയ മകന്‍ അനന്ത് അംബാനി (Ananth Ambani). ദുബായിലെ ബീച്ച് സൈഡിലെ 80 മില്യണ്‍ ഡോളര്‍ വിലയുള്ള വില്ലയാണ് അനന്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇത് നഗരത്തിലെ എക്കാലത്തെയും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

  പാം ജുമൈറയിലെ ഈ വില്ല ഈ വര്‍ഷം ആദ്യം അംബാനിയുടെ ഇളയ മകന്‍ അനന്തിന് വേണ്ടി വാങ്ങിയതായിരുന്നു. എന്നാല്‍, ഇടപാട് വളരെ സ്വകാര്യമായിരുന്നു. അതിനാല്‍ വാങ്ങിച്ചയാളുടെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇടപാടുകാരില്‍ ഒരാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 10 കിടപ്പുമുറികളും ഒരു സ്വകാര്യ സ്പായും, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകളും ഈ വീട്ടിലുണ്ട്. ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയയും ബോളിവുഡ് മെഗാ സ്റ്റാര്‍ ഷാരൂഖ് ഖാനുമാണ് ഇവിടുത്തെ അംബാനിയുടെ പുതിയ അയല്‍ക്കാർ. ആഡംബര വീടുകള്‍ കൂടാതെ, അത്യാഡംബര ഹോട്ടലുകള്‍,ക്ലബ്ബുകള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍, സ്പ്ലാഷി അപ്പാര്‍ട്ട്‌മെന്റ് ടവറുകള്‍ എന്നിവയും പാം ജുമൈറയിലുണ്ട്.

  Also Read- ഇക്കുറി ഓണത്തിന് AJIO തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു

  ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം അംബാനിയുടെ 93.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തിയുടെ മൂന്ന് അവകാശികളില്‍ ഒരാളാണ് അനന്ത്. ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ ധനികനാണ് മുകേഷ് അംബാനി.

  അംബാനി കുടുംബം വിദേശ രാജ്യങ്ങളിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം യുകെയില്‍ സ്‌റ്റോക്ക് പാര്‍ക്ക് ലിമിറ്റഡ് വാങ്ങാനായി റിലയന്‍സ് ഗ്രൂപ്പ് 79 മില്യണ്‍ ഡോളറാണ് ചിലവഴിച്ചത്. അതില്‍ ജോര്‍ജിയന്‍ കാലഘട്ടത്തിലെ ഒരു മാളികയുണ്ട്. മൂത്ത മകന്‍ ആകാശിന് വേണ്ടിയാണ് റിലയന്‍സ് ഗ്രൂപ്പ് സ്റ്റോക്ക് പാര്‍ക്ക് ലിമിറ്റഡ് വാങ്ങിയത്. ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. അതേസമയം, ആകാശിന്റെ ഇരട്ട സഹോദരി ഇഷ അംബാനി ന്യൂയോര്‍ക്കില്‍ ഒരു പുതിയ വീട് വാങ്ങുന്നതിനായുള്ള അന്വേഷണത്തിലാണ്.

  Also Read- ദേശീയ പാതകളിലെ ടോൾ പ്ലാസകൾ മാറ്റും; നമ്പർ പ്ലേറ്റ് ക്യാമറ കാണും; പുതിയ പദ്ധതിയുമായി ഗഡ്കരി

  മുകേഷ് അംബാനിയുടെ മുംബൈയിലുള്ള വീട് വളരെ പ്രശസ്തമാണ്. മൂന്ന് ഹെലിപാഡുകളുള്ള 27 നിലകളിലായുള്ള ഈ വീടിന്റെ പേര് ആന്റിലിയ എന്നാണ്. 168 കാറുകൾക്കുള്ള പാർക്കിംഗ്, 50 സീറ്റുകളുള്ള സിനിമാ തിയേറ്റർ, ഒമ്പത് എലവേറ്ററുകൾ എന്നിവ ഈ ആഡംബര വസതിയിലുണ്ട്.

  സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന ദുബായുടെ പ്രോപ്പർട്ടി മാർക്കറ്റ് കഴിഞ്ഞ ഏഴ് വർഷത്തെ മാന്ദ്യത്തിൽ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പുതിയ നിയമ പ്രകാരം, നിക്ഷേപകർ കുറഞ്ഞത് 2 മില്യൺ ദിർഹത്തിന്റെ സ്വത്ത് വാങ്ങിയാൽ 10 വർഷത്തെ വിസ ലഭിക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ജനസംഖ്യയുടെ 80% ത്തിലധികവും വിദേശികളാണ്. പതിറ്റാണ്ടുകളായി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്രോതസ്സും ഇവരാണ്.
  Published by:Rajesh V
  First published: