• HOME
  • »
  • NEWS
  • »
  • money
  • »
  • Mukesh Ambani| 'ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ സമത്വ സമൂഹത്തിന് അത്യന്താപേക്ഷിതം': മുകേഷ് അംബാനി

Mukesh Ambani| 'ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ സമത്വ സമൂഹത്തിന് അത്യന്താപേക്ഷിതം': മുകേഷ് അംബാനി

“ഞാൻ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ വിശ്വസിക്കുന്നു, ഇത് ക്രിപ്‌റ്റോകറൻസിയിൽ നിന്ന് വ്യത്യസ്തമാണ്,” അംബാനി പറഞ്ഞു

mukesh ambani

mukesh ambani

  • Last Updated :
  • Share this:
    വിശ്വാസത്തിൽ അധിഷ്ഠിതവും സമത്വവുമുള്ള സമൂഹത്തിന് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ (Blockchain Technology) പ്രധാനമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) ചെയർമാൻ മുകേഷ് അംബാനി (Mukesh Ambani)പറഞ്ഞു. ഇൻഫിനിറ്റി ഫോറത്തിലെ (Infinity Forum) ഒരു അഭിമുഖത്തിൽ, ഏത് തരത്തിലുള്ള ഇടപാടുകൾക്കും അഭൂതപൂർവമായ സുരക്ഷയും വിശ്വാസവും ഓട്ടോമേഷനും കാര്യക്ഷമതയും നൽകാൻ കഴിയുമെന്നതിനാൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    “ഞാൻ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ വിശ്വസിക്കുന്നു, ഇത് ക്രിപ്‌റ്റോകറൻസിയിൽ നിന്ന് വ്യത്യസ്തമാണ്,” അംബാനി പറഞ്ഞു, “വിശ്വസ്‌തമായ, തുല്യതയുള്ള സമൂഹത്തിന് ബ്ലോക്ക്‌ചെയിൻ വളരെ പ്രധാനമാണ്.” ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെയും ബ്ലൂംബെർഗ് ഏഷ്യയുടെയും ഇൻഫിനിറ്റി ഫോറത്തിൽ അവാന ക്യാപിറ്റലിന്റെ സ്ഥാപകയും ദേനാ ബാങ്ക് മുൻ അധ്യക്ഷയുമായ അഞ്ജലി ബൻസാലുമായി സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

    ക്രിപ്‌റ്റോകറൻസി നിയന്ത്രിക്കുന്നതിനുള്ള ഒരു ബിൽ സർക്കാരിന്റെ പരിഗണനയിലാണ്. കറൻസി ഇല്ലെങ്കിലും ക്രിപ്‌റ്റോകറൻസിക്ക് അടിവരയിടുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ സ്വന്തമായി നിലനിൽക്കുമെന്ന് കരുതുന്നവരിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസും ഉൾപ്പെടുന്നു.

    “ബ്ലോക്ക്ചെയിൻ ഉപയോഗിച്ച്, അഭൂതപൂർവമായ സുരക്ഷയും വിശ്വാസവും ഓട്ടോമേഷനും കാര്യക്ഷമതയും ഏത് തരത്തിലുള്ള ഇടപാടുകൾക്കും നൽകാൻ നമുക്ക് കഴിയും,” അംബാനി പറഞ്ഞു.

    “ഒരിക്കലും മാറ്റാൻ കഴിയാത്ത ഇടപാടുകളാണ് നിങ്ങൾ സൃഷ്ടിക്കുന്നതെന്ന് സ്മാർട്ട് ടോക്കൺ ഉറപ്പാക്കുന്നുവെന്ന് ഞാൻ കരുതുന്നു. വിശ്വാസാധിഷ്ഠിത ഇടപാടുകൾക്കും വിശ്വാസാധിഷ്ഠിത സമൂഹത്തിനും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചട്ടക്കൂടാണ്, ഇത് നമുക്കെല്ലാവർക്കും ഒരു മുൻഉപാധിയാണ്, ”അദ്ദേഹം പറഞ്ഞു.

    Also Read- Mukesh Ambani| 'ഡിജിറ്റൽ സമൂഹത്തെ നയിക്കാനും ആഗോളതലത്തിൽ നേതൃത്വം വഹിക്കാനും ഇന്ത്യക്ക് കഴിയും': മുകേഷ് അംബാനി

    “അതിനാൽ, തത്സമയ സംയോജനം, വിതരണം ചെയ്ത ലെഡ്ജറിന്റെയും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകളുടെയും സംയോജനം, സ്മാർട്ട് ടോക്കണുകൾ, ഐഒടി വഴിയുള്ള ഫിസിക്കൽ, ഡിജിറ്റൽ എന്നിവയുടെ സംയോജനം വികേന്ദ്രീകൃത സാമ്പത്തിക മേഖലയെ നമ്മൾ ഒരിക്കലും സങ്കൽപിക്കാത്ത വിധത്തിൽ പ്രാപ്തമാക്കുകയും പുനർനിർവചിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു.''

    അടുത്ത 10 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. വലിയ സാമ്പത്തിക വളർച്ചയിലേക്കുള്ള ഗതി നിർണിക്കുമെന്ന് വിശ്വസിക്കുന്നു. കാരണം ഇങ്ങനെയാണ്, നിങ്ങൾക്കറിയാവുന്ന രീതിയിൽ ഞങ്ങൾ ഇത് പറഞ്ഞുകഴിഞ്ഞു, അഞ്ചുവർഷം മുൻപ് ഇന്ത്യയ്ക്ക് ഫണ്ട് ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമെന്ന് നമ്മൾ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് കൂടുതൽ പണമുണ്ട്, അത് ആശയങ്ങളുള്ള ആളുകളുടെ പിന്നാലെയാണ്. നമ്മുടെ എല്ലാ യുവാക്കളും കൂടുതൽ കൂടുതൽ നൂതന ആശയങ്ങളുമായി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ലോകത്ത് പരിഹരിക്കപ്പെടാൻ ഇനിയും നിരവധി പ്രശ്നങ്ങൾ ഉണ്ട്.- അദ്ദേഹം പറഞ്ഞു.

    ലക്ഷക്കണക്കിന് വ്യാപാരികളുടെ ക്രെഡിറ്റ് സ്‌കോറുകൾ തത്സമയം കൈകാര്യം ചെയ്യുമ്പോൾ അവരുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ കൊണ്ടുവരാനും ഇത് സഹായിക്കുമെന്ന് അംബാനി പറഞ്ഞു.
    ഉപഭോക്തൃ ഡാറ്റയുടെ ഉടമസ്ഥതയിലുള്ളതും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കപ്പെടുന്നതുമായ ഡാറ്റ സ്വകാര്യതയ്ക്കായി ഒരു നൂതന മോഡൽ കണ്ടുപിടിക്കുന്നതിനും ബ്ലോക്ക്ചെയിൻ ഉപയോഗിക്കാമെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

    Disclaimer: News18Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
    Published by:Rajesh V
    First published: