• HOME
  • »
  • NEWS
  • »
  • money
  • »
  • Mukesh Ambani | ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

Mukesh Ambani | ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

104.7 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി ഇപ്പോൾ ഫോർബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്

  • Share this:
    റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി (Mukesh Ambani) ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. എതിരാളിയായ ഗൗതം അദാനിയെ (Gautam Adani) പിന്തള്ളിയാണ് നേട്ടം. 104.7 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി ഇപ്പോൾ ഫോർബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. ​ഗൗതം അദാനി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പട്ടിക പ്രകാരം 100.5 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.

    ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് (Bloomberg Billionaire Index) പുറത്തിറക്കിയ പട്ടിക പ്രകാരം പ്രകാരം 99.7 ബില്യൺ ഡോളറിന്റെ ആസ്തിയുമായി റിലയൻസ് ചെയർമാൻ ലോകത്തെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 98.7 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഈ പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

    ടെസ്‌ല ഉടമ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 227 ബില്യൻ ഡോളറാണ് ഇലോൺ മസ്കിന്റെ ആസ്തി.

    ഒരു മാസം മുൻപ് പുറത്തിറക്കിയ ബ്ലൂംബെർഗ് പട്ടികയിൽ, ബിൽ ​ഗേറ്റ്സിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ വ്യക്തിയായി ​ഗൗതം അദാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ ഓഹരികരികൾക്ക് 26 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചിരുന്നു.

    ബമ്പർ ഓയിൽ റിഫൈനിംഗ് മാർജിനുകൾ, ടെലികോം, ഡിജിറ്റൽ സേവനങ്ങളിലെ സ്ഥിരമായ വളർച്ച, റീട്ടെയിൽ ബിസിനസിലെ ശക്തമായ മുന്നേറ്റം എന്നിവയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വരുമാനത്തിൽ 24.5 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. ഒരു വർഷം കൊണ്ട് 100 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണിത്. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്കാണ് കമ്പനിയിൽ പ്രധാന ഓഹരി പങ്കാളിത്തവും ഉള്ളത്. കമ്പനിയിലെ മുകേഷ് അംബാനിയുടെ വ്യക്തിഗതമായ ഓഹരി വിഹിതം 48 ശതമാനം ആണ്.

    2022 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ ഓയിൽ-ടു-റീട്ടെയിൽ-ടു-ടെലികോം കമ്പനിയുടെ ഏകീകൃത അറ്റാദായം 13,227 കോടി രൂപയിൽ നിന്ന് 16,203 കോടി രൂപയായി ഉയർന്നു. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ റിലയൻസ് 7.92 ലക്ഷം കോടി രൂപ (102 ബില്യൺ യുഎസ് ഡോളർ) വരുമാനത്തിൽ 60,705 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു.

    ബ്രോഡ്‌ബാൻഡ് വരിക്കാരുടെ വർദ്ധനവ്, ഓൺലൈൻ റീട്ടെയിൽ ട്രാക്ഷൻ, പുതിയ ഊർജ്ജ നിക്ഷേപം എന്നിവയും റിലയൻസിന്റെ വരുമാനം ഉയർന്നതിന് കാരണങ്ങളാണ്.

    കേന്ദ്ര സർക്കാർ ആദ്യമായി സെഡ് (Z) കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യൻ വ്യവസായി കൂടിയാണ് മുകേഷ് അംബാനി. ഇന്ത്യൻ മുജാഹിദീനിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

    Summary: Mukesh Ambani tops the list of richest Indians once again. He secured the sixth spot among the top 10 in the world
    Published by:user_57
    First published: