• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ 980 വിമാനങ്ങള്‍

Asha Sulfiker | news18
Updated: February 10, 2018, 3:50 PM IST
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ 980 വിമാനങ്ങള്‍
Asha Sulfiker | news18
Updated: February 10, 2018, 3:50 PM IST
മുംബൈ: വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മുംബൈ വിവമാനത്താവളത്തില്‍ പറന്നിറങ്ങിയത് 980 വിമാനങ്ങള്‍. ഇതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ട് എന്ന ബഹുമതിയുള്ള മുംബൈ എയര്‍പോര്‍ട്ട് പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ജനുവരി ഇരുപതിന് 24 മണിക്കൂറിനുള്ളില്‍ 980 വിമാനങ്ങളാണ് മുംബൈയിലെ റണ്‍വേയില്‍ പറന്നിറങ്ങിയത്.

എന്നാല്‍ ഒരേസമയം കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ നേട്ടം മുംബൈയ്ക്ക് അല്ല. ബ്രിട്ടനിലെ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടില്‍ ഒരു മണിക്കൂറില്‍ 55 വിമാനങ്ങള്‍ വരെ പറന്നിറങ്ങുകയോ ടേക്ക് ഓഫ് ചെയ്യുകയോ ചെയ്യുന്നുണ്ട്. ഇതേസമയം മുംബൈയില്‍ ഒരു മണിക്കൂറിനുള്ളില്‍ 52 വിമാനങ്ങള്‍ മാത്രമാണ് ലാന്‍ഡ് ചെയ്യുകയോ പറന്നുയരുകയോ ചെയ്യുന്നത്. മുംബൈയ്ക്ക് സമാനമായി ഒരൊറ്റ റണ്‍വേ മാത്രമുള്ള ഗാറ്റ്‌വിക്കില്‍ 19 മണിക്കൂറില്‍ 870 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയോ ടേക്ക് ഓഫ് ചെയ്യുകയോ ചെയ്യുന്നുണ്ട്. രാത്രി ലാന്‍ഡിംഗിന് നിരോധനമുള്ളതിനാല്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി വരെ മാത്രമേ ഈ വിമാനത്താവളത്തിലെ റണ്‍വേ പ്രവര്‍ത്തിക്കൂ. അതിനാല്‍ തന്നെ 24 മണിക്കൂറിലെ ഹാന്‍ഡിലിംഗില്‍ മുംബൈ വിമാനത്താവളം തന്നെയാണ് ലോകത്ത് മുന്നില്‍.
First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍