• HOME
  • »
  • NEWS
  • »
  • money
  • »
  • Swiggy Instamart | മുംബൈ: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഏറ്റവുമധികം കോണ്ടം ഓര്‍ഡര്‍ ചെയ്ത നഗരം

Swiggy Instamart | മുംബൈ: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഏറ്റവുമധികം കോണ്ടം ഓര്‍ഡര്‍ ചെയ്ത നഗരം

മിക്ക ഓര്‍ഡറുകളും ലഭിച്ചിരുന്നത് രാത്രി 10 മണിക്ക് ശേഷമാണ്.

  • Last Updated :
  • Share this:
    സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ (swiggy instamart) നിന്ന് കോണ്ടം (condom) ഓര്‍ഡര്‍ ചെയ്യുന്നതില്‍ മുംബൈ (mumbai) ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മുംബൈയിലെ ഉപഭോക്താക്കള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 570 മടങ്ങ് കൂടുതൽ കോണ്ടമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 10 മിനിറ്റില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് ജനപ്രിയമാകുന്നതിനിടെയാണ് ഈ നേട്ടമെന്ന് സ്വിഗ്ഗി വെളിപ്പെടുത്തി.

    ക്വിക്ക്-കൊമേഴ്‌സ് സേവനമായ ഇന്‍സ്റ്റാമാര്‍ട്ട് കഴിഞ്ഞ വര്‍ഷം 16 മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്. മുട്ട, കോണ്ടം, സാനിറ്ററി നാപ്കിനുകള്‍, ടാംപണ്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ ഉപഭോക്താക്കളാണ് ഏറ്റവുമധികം ആപ്പ് ഉപയോഗിക്കുന്നത്.

    സാനിറ്ററി നാപ്കിനുകള്‍, മെന്‍സ്ട്രല്‍ കപ്പുകള്‍, ടാംപണുകള്‍, ബാന്‍ഡ്-എയ്ഡുകള്‍ (45,000 ബോക്‌സുകള്‍) എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളാണ് ഈ നഗരങ്ങളില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഈ നഗരങ്ങളില്‍ ഐസ്‌ക്രീമിന്റെ (ice-cream) ഡിമാന്‍ഡ് 42 ശതമാനം ഉയര്‍ന്നു. മിക്ക ഓര്‍ഡറുകളും ലഭിച്ചിരുന്നത് രാത്രി 10 മണിക്ക് ശേഷമാണ്.

    '56 മില്യണിലധികം ഇന്‍സ്റ്റന്റ് നൂഡില്‍സ് പാക്കറ്റുകളാണ് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്തത്. ഈ വേനല്‍ക്കാലത്ത് ഹൈദരാബാദില്‍ താപനില എക്കാലത്തെയും ഉയര്‍ന്നതോടെ, ഉപയോക്താക്കള്‍ ഏകദേശം 27,000-ത്തിലധികം കുപ്പി ഫ്രഷ് ജ്യൂസ് ഓര്‍ഡര്‍ ചെയ്തു,'' ഇന്‍സ്റ്റാമാര്‍ട്ട് പറഞ്ഞു.

    കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഡിമാന്‍ഡ് കൂടിയ മറ്റൊരു ഉല്‍പ്പന്നമാണ് മുട്ട. 50 മില്യണ്‍ ഓര്‍ഡറുകളാണ് മുട്ടയ്ക്ക് ലഭിച്ചത്. ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ശരാശരി 6 മില്യണ്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. പ്രഭാത ഭക്ഷണ സമയത്ത് ബംഗളൂരു, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപഭോക്താക്കളാണ് കൂടുതല്‍ മുട്ടകള്‍ ഓര്‍ഡര്‍ ചെയ്തത്. ഈ സമയത്ത് തന്നെ ഓര്‍ഡര്‍ ലഭിച്ച മറ്റൊരു ഉല്‍പ്പന്നമാണ് പാല്‍. 30 മില്യണ്‍ ഓര്‍ഡറുകളാണ് പാലിന് ലഭിച്ചത്. ബംളൂരുവിലെയും മുംബൈയിലെയും ഉപഭോക്താക്കളാണ് ഏറ്റവുമധികം പാല്‍ ഓര്‍ഡര്‍ ചെയ്തത്.

    സോയ, ഓട് മില്‍ക്ക് തുടങ്ങിയ ഡയറി ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്തത് ബംഗളൂരുവിലെ ഉപഭോക്താക്കളാണ്. ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങളായ പോഹ, ഉപ്പുമാവ് എന്നിവ ഓര്‍ഡര്‍ ചെയ്തത് ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കളായിരുന്നു. എന്നാല്‍ അത്താഴ സമയത്തായിരുന്നു ഓര്‍ഡറുകള്‍ ലഭിച്ചിരുന്നത്. ബാത്ത്റൂം ക്ലീനര്‍, സ്‌ക്രബ് പാഡുകള്‍, ഡ്രെയിന്‍ ക്ലീനര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് 2 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചതായി സ്വിഗ്ഗി പറഞ്ഞു.

    ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്ന് ഒരു വര്‍ഷം 290 ടണ്‍ പച്ചമുളക് ഓര്‍ഡര്‍ ലഭിച്ചിരുന്നു. ജൈവ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബംഗളൂരു. ജൈവ പഴങ്ങളുടെയും പച്ചക്കറികളുടെയും ഓര്‍ഡറുകളില്‍ 58 മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
    Published by:Amal Surendran
    First published: