• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡീല്‍;240 കോടി രൂപക്ക് മുബൈയിലെ ഫ്ളാറ്റ് വ്യവസായി ബികെ ഗോയങ്കയ്ക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡീല്‍;240 കോടി രൂപക്ക് മുബൈയിലെ ഫ്ളാറ്റ് വ്യവസായി ബികെ ഗോയങ്കയ്ക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡീലാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 • Share this:

  മുംബൈയിലെ വോര്‍ലിയിലെ ആഡംബര ടവറില്‍ 240 കോടി രൂപ വിലമതിക്കുന്ന പെന്റ്ഹൗസ് ഒരു വ്യവസായി വാങ്ങിയതാണ് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സംസാരവിഷയം. ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡീലാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെല്‍സ്പണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബി കെ ഗോയങ്കയാണ് 30,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന പെന്റ്ഹൗസ് വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.

  വോര്‍ലിയിലെ ആനി ബസന്റ് റോഡില്‍ ത്രീ സിക്സ്റ്റി വെസ്റ്റിലുള്ള ട്രിപ്ലെക്സ് കെട്ടിടമാണ് (മൂന്ന് നിലകളിലായി മൂന്ന് അപ്പാർട്ട്മെന്റുകൾ ചേർന്ന കെട്ടിടം) ഗോയങ്ക വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അംബരചുംബിയായ കെട്ടിടത്തിന്റെ ബി ടവറിലെ 63, 64, 65 നിലകളിലാണ് ഈ ആഡംബര ഫ്ലാറ്റ്. 30,000 ചതുരശ്ര അടിയിലാണ് ഇത് പരന്നു കിടക്കുന്നത്

  ‘ഇന്ത്യയില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും വിലയേറിയ അപ്പാര്‍ട്ട്മെന്റാണിത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അള്‍ട്രാ ലക്ഷ്വറി വിഭാഗത്തില്‍ കൂടുതല്‍ ഡീലുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാരണം, 2023 ഏപ്രില്‍ മുതല്‍, സെക്ഷന്‍ 54 പ്രകാരം നിക്ഷേപിക്കാന്‍ അനുവദിച്ച മൂലധന നേട്ടം 10 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. അതിനാല്‍, 10 കോടിക്ക് മുകളിലുള്ള ഏതൊരു മൂലധന നേട്ടത്തിനും സ്വയമേവ നികുതി ചുമത്തും’ റിയല്‍ എസ്റ്റേറ്റ് റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് സ്ഥാപനമായ ലിയാസസ് ഫോറസിന്റെ സ്ഥാപകനും എംഡിയുമായ പങ്കജ് കപൂര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  Also read-JPMorgan | ജെപി മോർഗനിൽ നൂറോളം ജീവനക്കാർക്ക് ജോലി നഷ്ടമായി; പുതിയ നിയമന പ്രഖ്യാപനത്തിന് പിന്നാലെ പിരിച്ചുവിടൽ

  വ്യവസായിയും ബില്‍ഡറുമായ സുധാകര്‍ ഷെട്ടിയും ബില്‍ഡര്‍ വികാസ് ഒബ്റോയിയുടെ ഒബ്റോയ് റിയാലിറ്റിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഒയാസിസ് റിയാലിറ്റിയാണ് ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. ഒബ്റോയിയും 240 കോടി രൂപയ്ക്ക് ഇതേ ടവറിന്റെ തൊട്ടടുത്ത ഒരു പെന്റ്ഹൗസ് വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഒബ്‌റോയ് റിയല്‍റ്റി ഇപ്പോള്‍ ത്രീ സിക്സ്റ്റി വെസ്റ്റ് പദ്ധതി 4,000 കോടി രൂപയ്ക്ക് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  അടുത്തിടെ, ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകിഷന്‍ ദമാനിയുടെ കുടുംബാംഗങ്ങളും അസോസിയേറ്റ്‌സും മുംബൈയില്‍ 1,238 കോടി രൂപ വിലമതിക്കുന്ന 28 ഹൗസിംഗ് യൂണിറ്റുകള്‍ വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2023ലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷമായിരുന്നു വസ്തു വാങ്ങല്‍. ചില വസ്തുവകകള്‍ കമ്പനികളുടെ പേരിലാണ് വാങ്ങിയിരിക്കിന്നത്. 101 കാര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ 1,82,084 ചതുരശ്ര അടിയാണ് മൊത്തം കാര്‍പ്പെറ്റ് ഏരിയ.

  Also read-കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷി; ലക്ഷ്യം പ്രതിവർഷം 21.3 ലക്ഷം ടൺ ഉൽപ്പാദനം

  2015ല്‍ ജിന്‍ഡാല്‍ ഡ്രഗ്സ് നടത്തുന്ന ജിന്‍ഡാല്‍ കുടുംബം 160 കോടി രൂപയ്ക്ക് ലോധ ആള്‍ട്ടമൗണ്ടില്‍ 10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റ് വാങ്ങിയിരുന്നു. 2022 ല്‍ നടന്‍ രണ്‍വീര്‍ സിംഗ് 119 കോടി രൂപയ്ക്ക് ബാന്ദ്രയില്‍ ഒരു ക്വാഡ്രപ്ലെക്‌സ് വാങ്ങിയിരുന്നു. 2022 ഡിസംബറില്‍ ദേവവ്രത് ഡെവലപ്പേഴ്സ് 113 കോടി രൂപയ്ക്ക് പ്രഭാദേവിയില്‍ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയിരുന്നു.

  Published by:Sarika KP
  First published: