• HOME
  • »
  • NEWS
  • »
  • money
  • »
  • കൂട്ടരാജിക്കിടയിൽ മസ്കിന്റെ ട്വിറ്റർ ഓഫീസ് ഒരാഴ്ച്ചത്തേക്ക് പൂട്ടിയിടുന്നു

കൂട്ടരാജിക്കിടയിൽ മസ്കിന്റെ ട്വിറ്റർ ഓഫീസ് ഒരാഴ്ച്ചത്തേക്ക് പൂട്ടിയിടുന്നു

അടച്ചുപൂട്ടൽ താത്കാലികമാണെന്നും ഉടൻ തുറക്കുമെന്നുമാണ് അറിയിപ്പ്

ഇലോൺ മസ്ക്

ഇലോൺ മസ്ക്

  • Last Updated :
  • Share this:
    ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരുടെ അനിശ്ചിതാവസ്ഥ തുടരുന്നു. ജീവനക്കാരുടെ കൂട്ടരാജിക്കു പിന്നാലെ ഓഫീസുകൾ താത്കാലികമായി അടച്ചുപൂട്ടാനാണ് പുതിയ തീരുമാനം. എല്ലാ ഓഫീസ് കെട്ടിടങ്ങളും താത്കാലികമായി അടക്കുകയാണെന്നും ജോലിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നുമാണ് ജീവനക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. അടച്ചുപൂട്ടൽ താത്കാലികമാണെന്നും ഉടൻ തുറക്കുമെന്നുമാണ് അറിയിപ്പ്.

    ട്വിറ്റർ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ എല്ലാ ഓഫീസ് കെട്ടിടങ്ങളിലേക്കും ബാഡ്‌ജ് ആക്‌സസ്സും നവംബർ 21 തിങ്കളാഴ്ച വരെ അസാധുവാക്കുമെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. കഠിനമായി ജോലി ചെയ്യുക, അല്ലെങ്കിൽ പിരിഞ്ഞുപോകുക എന്ന് ജീവനക്കാർക്ക് മസ്ക് അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.
    Also Read- ട്വിറ്ററിൽ മാത്രമല്ല, ആമസോണിലും മെറ്റയിലും ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടൽ; എന്താണ് വരുന്നത്?
    ഒരാഴ്ച്ചത്തേക്ക് ഓഫീസ് പൂട്ടിയിടുന്നതിന്റെ കാരണം വ്യക്തമല്ല. മസ്കിന്റെ അന്ത്യശാസനം തീരും മുമ്പ് ട്വിറ്ററിൽ നിന്നും ജീവനക്കാർ കൂട്ടമായി രാജിവെച്ച് ഒഴിഞ്ഞത്. നൂറു കണക്കിനു പേരാണ് ഇതിനകം രാജിവെച്ച് പുറത്തുപോയത്. ജീവനക്കാരുടെ കൂട്ടരാജി താൻ കാര്യമാക്കുന്നില്ലെന്നാണ് മസ്കിന്റെ തീരുമാനം.

    തനിക്കൊപ്പം താത്പര്യമുള്ളവർക്ക് നിൽക്കാം, അല്ലാത്തവർക്ക് വ്യാഴാഴ്ച്ച അഞ്ച് മണിക്ക് മുമ്പ് രാജി നൽകുക എന്നായിരുന്നു മസ്ക് ട്വിറ്റർ ജീവനക്കാർക്ക് നൽകിയ അന്ത്യശാസനത്തിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് കൂട്ടമായി രാജിവെച്ച് ജീവനക്കാർ മറുപടി നൽകിയത്.
    Published by:Naseeba TC
    First published: