• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനമൊരുക്കി ഗൂഗിള്‍

ഇന്റര്‍നെറ്റ് ബ്രൗസറിന്റെ ഏറ്റവും പുതിയ വെര്‍ഷനായ ക്രോം 64 ലാണ് പരസ്യങ്ങളെ സ്ഥിരമായി മ്യൂട്ട് ചെയ്തിടാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചിരുക്കുന്നത്

news18
Updated: February 10, 2018, 4:59 PM IST
പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനമൊരുക്കി ഗൂഗിള്‍
google
news18
Updated: February 10, 2018, 4:59 PM IST
ഓട്ടോപ്ലേ ആയി ശല്യമാകുന്ന പരസ്യങ്ങളെ ഒഴിവാക്കാന്‍ പുത്തന്‍ സംവിധാനം ഒരുക്കി ഗൂഗിള്‍. ഇന്റര്‍നെറ്റ് ബ്രൗസറിന്റെ ഏറ്റവും പുതിയ വെര്‍ഷനായ ക്രോം 64 ലാണ് പരസ്യങ്ങളെ സ്ഥിരമായി മ്യൂട്ട് ചെയ്തിടാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചിരുക്കുന്നത്. വിന്‍ഡോസ്, മാക്‌സ്, ലിനക്‌സ എന്നിവയില്‍ പുതിയ വേര്‍ഷന്‍ ലഭ്യമാകും. യൂടൂബ്, സെര്‍ച്ച്, ഗൂഗില്‍ എന്നിവിടങ്ങളിലും വരുംമാസങ്ങളില്‍ പുതിയ ഓപ്ഷന്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ആട്ടോമാറ്റിക് ആയി പ്ലേ ആകുന്ന പരസ്യ വീഡിയോകളെ നിശബ്ദമാക്കുന്നതിനായി അഡ്രസ് ബാറിന് സമീപമുള്ള വ്യൂ സൈറ്റ് ഇന്‍ഫോര്‍മേഷന്‍ എന്ന സിംബലില്‍ ക്ലിക് ചെയ്താല്‍ മതിയാകും.

പരസ്യങ്ങള്‍ മ്യൂട്ട് ചെയ്യുന്നതിനായുള്ള പഴയ താത്ക്കാലിക സംവിധാനത്തിന് പകരമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

വിന്‍ഡോസ് ഉപയോക്താക്കള്‍ക്കായി ഹൈഡൈനാമിക് റേഞ്ചിലുള്ള ഇമേജിംഗ് സപ്പോര്‍ട്ടും ക്രോം 64 ല്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഫാള്‍ ക്രിയേറ്റേഴ്‌സ് അപ്‌ഡേറ്റും എച്ച്.ഡി.ആര്‍ കോംപാറ്റിബില്‍ മോണിറ്ററും ഗ്രാഫിക്‌സ് കാര്‍ഡും ഉള്ള കംപ്യൂട്ടറുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
First published: January 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍