മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീർപ്പായി 

മൂന്നു വർഷമായി തുടരുന്ന സമരത്തിനും 52 ദിവസമായി നടക്കുന്ന പണിമുടക്കിനും ശേഷമാണ് മുത്തൂറ്റ് സമരത്തിന് പരിഹാരമായിരിക്കുന്നത്.

News18 Malayalam | news18
Updated: October 10, 2019, 10:22 PM IST
മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീർപ്പായി 
ഫയൽ ചിത്രം
  • News18
  • Last Updated: October 10, 2019, 10:22 PM IST IST
  • Share this:
മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി. തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് ഹാജരാകും. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു.


എല്ലാ ജീവനക്കാർക്കും അടുത്ത മാസം ഒന്നു മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം മാനേജ്മെന്റ് അംഗീകരിക്കും.  നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും മാനേജ്മെൻറ് അംഗീകരിക്കും. തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.


പണിമുടക്കിന്റെ ഭാഗമായി സസ്പെന്റ് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കും.

പിരിച്ചുവിടപ്പെട്ട ജീവനക്കാർ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്ക് സർവ്വീസിൽ തിരിച്ചെടുക്കും. പണിമുടക്കിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല. സ്ഥാപനത്തിൽ സർട്ടിഫൈഡ് സ്റ്റാന്റിംഗ് ഓർഡർ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും.എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാർഷിക ഇംക്രിമെന്റ് ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യും.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. സമരം ശക്തമായതോടെ ഒരു ഘട്ടത്തിൽ കേരളത്തിലെ ശാഖകൾ പൂട്ടാൻ വരെ മുത്തൂറ്റ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. സമരത്തിനിടെ 41 ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും 7 പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading