നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ആരോപണം: ലോഗോ മാറ്റി മിന്ത്ര

  സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ആരോപണം: ലോഗോ മാറ്റി മിന്ത്ര

  ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷൻ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈമിന് പരാതി നൽകിയത്.

  പഴയ ലോഗോയും പുതിയ ലോഗോയും

  പഴയ ലോഗോയും പുതിയ ലോഗോയും

  • Share this:
   ന്യൂഡല്‍ഹി: സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നെന്ന ആരോപണത്തെ തുടർന്ന് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ലോഗോ മാറ്റി. ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷൻ  പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈമിന് പരാതി നൽകിയത്.  പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായുള്ള ചർച്ചയിൽ  ലോഗോ മാറ്റാന്‍ കമ്പനി സമ്മതിച്ചെന്ന്  മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.

   ഇതിനു പിന്നാലെ വെബ്‌സൈറ്റിലെ ലോഗോയും മിന്ത്ര മാറ്റിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നാണ് വിവരം.

   പരാതി ഉയർന്ന സാഹചര്യത്തിൽ ലോഗോയിൽ മാറ്റം വരുത്തുമെന്ന് മിന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ലോഗോ ഉൾപ്പെടുത്തിയുള്ള പാക്കേജിംഗ് മെറ്റീരിയലുകൾക്കും കമ്പനി ഓർഡർ നൽകിയിട്ടുണ്ടെന്നാണ് വിവരം.

   Also Read ഓൺലൈൻ റമ്മി: വെറുതേ കളിക്കാൻ പറഞ്ഞിട്ട് പോയാൽ പോരാ; കോഹ്ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്

   2007 ൽ സ്ഥാപിതമായ മിന്ത്രയെ 2014 ൽ ഫ്ലിപ്കാർട്ട് ഏറ്റെടുത്തു. തുടർന്ന് 2016-ൽ ജബോംഗും ഫ്ലിപ് കാർട്ട് സ്വന്തമാക്കി.
   Published by:Aneesh Anirudhan
   First published:
   )}