നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • National Cooperative Conference | ഊരാളുങ്കലിനെ പ്രശംസിച്ച് അമിത് ഷാ

    National Cooperative Conference | ഊരാളുങ്കലിനെ പ്രശംസിച്ച് അമിത് ഷാ

    രാജ്യത്തിന്റെ വികസനത്തിനായി സഹകരണ മന്ത്രാലയത്തിന് വളരെ പ്രധാനപ്പെട്ട സംഭാവന നൽകാൻ കഴിയുമെന്ന് അമിത് ഷാ

    Image: ANI

    Image: ANI

    • Share this:
    ന്യൂഡല്‍ഹി:കേരളത്തിലെ ഊരാളുങ്കല്‍ സഹകരണ സംഘവും കോഴിക്കോട് സഹകരണ ആശുപത്രിയെയും മാത്യകാ സഹകരണ സംഘങ്ങളാണെന്ന് കേന്ദ്രസഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്ത് സമഗ്ര വികസനം സമ്മാനിയ്ക്കാന്‍ സഹകരണമേഖലയ്‌ക്കെ സാധിയ്ക്കുവെന്ന് മന്ത്രി പറഞ്ഞു.. നിരവധി മാത്യകാ സ്ഥാപനങ്ങള്‍ സഹകരണമേഖലയില്‍ ഉണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഊരാളുന്‍കല്‍, കോഴിക്കോട് സഹകരണാശുപത്രി മുതലായ പേരുകളും അദ്ദേഹം പരാമര്‍ശിച്ചു. സഹകരണ മന്ത്രാലയ രൂപികരണം രാജ്യത്തിന്റെ നന്മയും സാമ്പത്തിക ഭഭ്രതക്ക് മാത്രമാണെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ  അവകാശപ്പെട്ടു.

    സഹകരണവകുപ്പ് യാഥാര്‍ത്ഥ്യമായതിനെതിരെ നിറം പിടിപ്പിച്ച കഥകള്‍ പ്രചരിയ്ക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ നടന്ന പ്രഥമ സഹകരണ ദിനാചരണത്തില്‍ വകുപ്പ് രൂപികരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളെയും കേന്ദ്രസഹകരണമന്ത്രി അമിത്ഷാ തള്ളിക്കളഞ്ഞു.സഹകരണമേഖലയുടെ സാധ്യതകള്‍ അനന്തമാണ്. വേണ്ട വിധത്തില്‍ ഇതിനെ ഉപയോഗിച്ചാല്‍ രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കാം.

    സഹകരണം കേന്ദ്രവിഷയമോ സംസ്ഥാന വിഷയമാ എന്ന തര്‍ക്കത്തിനില്ലെന്നു അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളെ സഹായിക്കുകയാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യം. സംസ്ഥാനന്തര സഹകരണ സംഘങ്ങളെ നിയമപരമായി നിയന്ത്രിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ദേശീയ നയം കൊണ്ടുവരും.രാജ്യത്തിന്റെ വികസനത്തിന് സഹകരണ സംഘങ്ങള്‍ക്ക് പ്രധാനപ്പെട്ട സംഭാവന നല്‍കാന്‍ കഴിയുമെന്നും നാഷ്ണല്‍ കോര്‍പറേറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

    രാജ്യത്ത പ്രഥമ സഹകരണ മന്ത്രാലയത്തിന്റെ മന്ത്രിയായി തന്നെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും തനിക്ക് അവസരം നൽകിയതിൽ പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും ചടങ്ങിൽ സംസാരിക്കവേ അമിഷ് ഷാ പറഞ്ഞു.

    ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഈ അവസരത്തിൽ പുതിയ സഹകരണ നയവും കേന്ദ്ര സർക്കാർ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ന്, രാജ്യത്തെ 91% ഗ്രാമങ്ങളിലും ചെറുതോ വലുതോ ആയ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
    Published by:Jayashankar AV
    First published:
    )}