പെന്ഷന് മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ പെന്ഷന് സിസ്റ്റം (National Pension System) അവതരിപ്പിച്ചത്. ഗവണ്മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ ഇക്വിറ്റികള്‍ എന്നിവയിലാണ് ഇതുവഴി ഒരു ഉപഭോക്താവിന് നിക്ഷേപം നടത്താൻസാധിക്കുന്നത്. 18നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്.
എന്‍പിഎസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പറയുന്നതനുസരിച്ച്, പിഎഫ്ആര്‍ഡിഎ (PFRDA) ആണ് എന്‍പിഎസിനെ നിയന്ത്രിക്കുന്നത്. പിഎഫ്ആര്‍ഡിഎ (PFRDA) പെന്ഷന് ഫണ്ടുകള്‍, പോയിന്റ് ഓഫ് പ്രെസെന്‍സ് (PoP), കസ്റ്റോഡിയന്‍സ്, സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (CRA), നാഷണല്‍ പെന്ഷന് സിസ്റ്റം ട്രസ്റ്റ്, ട്രസ്റ്റി ബാങ്ക്, ആന്വിറ്റി സര്‍വീസ് പ്രൊവൈഡര്‍മാര്‍ (ASP-IÄ) എന്നിവര്‍ നിയമിക്കുന്ന ഇടനിലക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ നിരവധി പെന്ഷന് ഫണ്ട് മാനേജര്‍മാരില്‍ (PFM) നിന്ന് ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ (FY) ഒരിക്കല്‍ പിഎഫ്എം മാറ്റാൻ സാധിക്കുന്നതാണ്. ഇതിന് 0.03-0.09 ശതമാനം ഫണ്ട് മാനേജ്മെന്റ് ചാര്‍ജ് ബാധകമാണ്.
അക്കൗണ്ടുകള്‍
എന്‍പിഎസ് അക്കൗണ്ട് തുറക്കുന്ന ഒരു വ്യക്തിക്ക് ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ലഭിക്കും. തങ്ങളുടെ പിആര്‍എഎന്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് ഒരു ടിയര്‍-I അക്കൗണ്ട് തിരഞ്ഞെടുക്കാവുന്നതാണ്.
ടിയര്‍-1 അക്കൗണ്ട് പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിരമായ റിട്ടയര്‍മെന്റ് അക്കൗണ്ടാണ്. തിരഞ്ഞെടുത്ത ഫണ്ട് മാനേജരെ അടിസ്ഥാനമാക്കി ഉപഭോക്താവിന്റെ സംഭാവനകള്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്.
സജീവമായിട്ടുള്ള ഒരു ടിയര്‍-I അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ടിയര്‍-II അക്കൗണ്ട് എടുക്കാന്‍ സാധിക്കു. അതേസമയം, ടിയര്‍-II അക്കൗണ്ട് ഉടമയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പിന്‍വലിക്കലുകള്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ അക്കൗണ്ട് തുറക്കുന്നതിനായുളള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്.
നികുതി ആനുകൂല്യങ്ങള്‍
ടിയര്‍-1 അക്കൌണ്ട് എടുക്കുന്നതിലൂടെ ഉപഭോക്താവിന് നിരവധി നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇത്തരത്തിലുള്ള അക്കൗണ്ട് ഉപയോഗിച്ച്, എന്‍പിഎസിലേക്ക് ജീവനക്കാര്‍ നടത്തുന്ന നിക്ഷേപത്തിന് സെക്ഷന്‍ 80 സിസിഡി (CCD) (1) പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയിളവിന് അര്‍ഹതയുണ്ട്. സെക്ഷന്‍ 80 സിസിഡി (CCD) 1(B), പ്രകാരം ഉപഭോക്താവിന്റെ എന്പിസിലേക്കുള്ള 50,000 രൂപ വരെയുള്ള നിക്ഷേപത്തിനും നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.
എന്പിസിലേക്കുള്ള തൊഴിലുടമയുടെ നിക്ഷേപത്തിന് സെക്ഷന്‍ 80സിസിഡി(2) പ്രകാരം നികുതിയിളവ് ലഭിക്കുന്നതാണ്. ഈ റിബേറ്റ് സെക്ഷന്‍ 80 സി പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധിക്ക് മുകളിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.