നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫാസ്റ്റ് ഫുഡിൽനിന്ന് മോചനം; കൊച്ചിയിൽ ആപ്പ് വഴി തനി നാടൻ ഭക്ഷണം

  ഫാസ്റ്റ് ഫുഡിൽനിന്ന് മോചനം; കൊച്ചിയിൽ ആപ്പ് വഴി തനി നാടൻ ഭക്ഷണം

  അരച്ചെടുത്ത രുചിക്കൂട്ടുകൾ, സ്വന്തമായി ആട്ടിയെടുത്ത എണ്ണ എന്നിവയെല്ലാമാണ് ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതെ രുചി ഇനി വീട്ടിൽ അല്ലെങ്കിലും ആസ്വദിക്കാം. കൊച്ചിയിലുള്ളവർക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം ആപ്പിൽ ബുക്ക് ചെയ്താൽ മതി, ഭക്ഷണം ഉടനെത്തും. കുക്കോം എന്ന ബ്രാന്റ് ആപ്പിന്റെ സഹായത്തോടെ എൺപതുകളിൽ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ അതെ രുചിയിൽ ആസ്വദിക്കാം. അരച്ചെടുത്ത രുചിക്കൂട്ടുകൾ, സ്വന്തമായി ആട്ടിയെടുത്ത എണ്ണ എന്നിവയെല്ലാമാണ് ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഫാസ്റ്റ് ഫുഡിൽ നിന്ന് ഒരു മോചനവുമാണ് കുക്കോം മുന്നോട്ട് വെയ്ക്കുന്നത്.

  രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നവർക്കും അത് ആപ്പിലൂടെ നൽകി വിൽപ്പന നടത്താനുള്ള അവസരവുമുണ്ട്.

  ആദ്യ ഘട്ടത്തിൽ ഉച്ച ഭക്ഷണം മാത്രമാകും ഓർഡർ സ്വീകരിക്കുക. ഊണ് ഓർഡർ ലഭിയ്ക്കുന്നതനുസരിച്ചായിരിക്കും ഭക്ഷണം ഉണ്ടാക്കുക. നഗരത്തിലെ വിവിധ ഇടങ്ങളിലുള്ള 35 വീടുകളിൽ നിന്ന് ഭക്ഷണം നൽകും. കളമശേരി, കാക്കനാട് , പനമ്പിള്ളി നഗർ, തൃപ്പൂണിത്തുറ, അരൂർ, ഫോർട്ട് കൊച്ചി വരെ ഭക്ഷണം ലഭിക്കും. ഭക്ഷണം എത്തിക്കുന്നതിന് പ്രത്യേക ചർജ്ജ് ഈടാക്കുകയുമില്ല. തുടർച്ചയായി ഭക്ഷണം വാങ്ങുന്നവർക്ക് കിഴിവുണ്ട്. 14 പേർക്ക് ഭക്ഷണം വാങ്ങിയാൽ 20 ശതമാനം തുക കുറവ് നൽകിയാൽ മതി.

  25 രൂപ മുതൽ ഭക്ഷണം വാങ്ങാം. പച്ചപ്പുള്ളിശ്ശേരി, കൂട്ടുകറി, തോരൻ, മീൻ വറുത്തത്, പായസം എന്നിവ ഉൾപ്പെടുന്ന പ്രീമിയം ഊണിന് 160 രൂപയാണ് വില. പൂർണ്ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് ഭക്ഷണം പായ്ക്ക് ചെയ്യുന്നത്. ഇന്ത്യ - ബ്രിട്ടൻ കമ്പനിയുടെ മണ്ണോട് അലിയുന്ന രീതിയിലുള്ള പായ്ക്കറ്റുകളിലാണ് ഭക്ഷണം നൽകുന്നത്.
  First published: