• HOME
  • »
  • NEWS
  • »
  • money
  • »
  • NEED SOME CASH URGENTLY 4 DIFFERENT TYPES OF SECURED LOAN OPTIONS INTEREST BENEFITS JS

പെട്ടെന്ന് കാശിന് ആവശ്യം വന്നാൽ എന്ത് ചെയ്യും? നാല് സുരക്ഷിതമായ വായ്പകൾ

സാധാരണ വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പലിശനിരക്കിൽ സുരക്ഷിത വായ്പകൾ ലഭിക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പെട്ടെന്ന് കാശിന് അത്യാവശ്യം വരിക എന്നത് ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരം സമയങ്ങളിൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗം ചില സുരക്ഷിത വായ്പകളാണ്. ഇത്തരം വായ്പകൾക്ക് ക്രെഡിറ്റ് റിസ്ക് കുറവായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. വസ്തുവോ സ്വർണമോ പണയം വച്ചോ സെക്യൂരിറ്റികൾ ഈടായി നൽകിയോ ഒക്കെ ഇത്തരത്തിൽ എളുപ്പത്തിൽ വായ്പയെടുക്കാം. ഇത്തരം വായ്പകൾക്കായി അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറും കാര്യമായി പരിഗണിക്കില്ല. സാധാരണ വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പലിശനിരക്കിൽ സുരക്ഷിത വായ്പകൾ ലഭിക്കും. അതിനാൽ വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ആകർഷകമായ ഒരു ഓപ്ഷനാണ്. ചില സുരക്ഷിത വായ്പ ഓപ്ഷനുകളെ പരിചയപ്പെടാം.

    വസ്തു പണയം വച്ച് വായ്പ
    വസ്തു പണയം വച്ച് വേഗത്തിൽ വായ്പ എടുക്കാവുന്നതാണ്. കൂടുതൽ കാലാവധിയുള്ള വായ്പ തേടുന്നവർക്ക് ഇത് ഒരു മികച്ച മാർഗമാണ്. ഇത്തരം വായ്പകളുടെ തിരിച്ചടവ് കാലാവധി 15 വർഷം വരെയാണ്. ചില ബാങ്കുകൾ 20 വർഷം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പ തുക നിലവിലെ വസ്തു മൂല്യത്തിന്റെ 50 മുതൽ 70 ശതമാനം വരെയായിരിക്കും. എന്നാൽ പെട്ടെന്ന് പണം ആവശ്യമുള്ളവർക്ക് ഇത് അനുയോജ്യമായേക്കില്ല. കാരണം ഈ വായ്പ ലഭിക്കാൻ 2-3 ആഴ്ച വരെ സമയമെടുത്തേക്കാം.

    സെക്യൂരിറ്റികൾ പണയം വച്ചുള്ള വായ്പ

    നിക്ഷേപങ്ങളായ ബോണ്ടുകൾ, ഷെയറുകൾ, ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ, എൻ‌എസ്‌സി, ലൈഫ് ഇൻഷുറൻസ് പോളിസികൾ, കെ‌വി‌പികൾ മുതലായവ പണയം വച്ചുകൊണ്ട് നിങ്ങൾക്ക് വായ്പയെടുക്കാൻ കഴിയും. സുരക്ഷിത വായ്പയുടെ ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിന്റെ ഒരു ഗുണം നിങ്ങളുടെ നിക്ഷേപം പണയം വയ്ക്കുമ്പോഴും നിങ്ങൾക്ക് പലിശ, ലാഭവിഹിതം, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും എന്നതാണ്. അനുവദിക്കുന്ന വായ്പയുടെ അളവ് നിങ്ങളുടെ നിക്ഷേപ ഉപകരണങ്ങളുടെ വിലയിരുത്തലിനെ ആശ്രയിച്ചിരിക്കും. കൂടാതെ റിസർവ് ബാങ്ക് തീരുമാനിക്കുന്ന ലോൺ ടു വാല്യു (എൽ‌ടി‌വി) അനുപാതത്തിന് വിധേയവുമാണ്.



    ടോപ്പ്-അപ്പ് വായ്പ

    നിലവിൽ എടുത്തിരിക്കുന്ന ഭവനവായ്പയും മറ്റും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ടോപ്പ് അപ്പ് ലോൺ എടുക്കാൻ സാധിക്കും. ഇത്തരം വായ്പകളുടെ വായ്പ തുക നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽടിവി അനുപാതമാണ്. ടോപ്പ് അപ്പ് ലോണിന് ശേഷമുള്ള ആകെ ഭവനവായ്പ തുക ആദ്യം ഇഷ്യു ചെയ്ത വായ്പയുടെ എൽ‌ടി‌വി അനുപാതത്തിൽ തന്നെ ആയിരിക്കണം. ഉദാഹരണത്തിന്, വായ്പയുടെ തുടക്കത്തിലെ എൽ‌ടി‌വി അനുപാതം 70 ശതമാനമായിരുന്നുവെങ്കിൽ, ടോപ്പ്-അപ്പ് ലോൺ ലഭിച്ചതിന് ശേഷവും ടോപ്പ് അപ്പ് ഉൾപ്പെടെയുള്ള കുടിശ്ശിക തുക 70 ശതമാനത്തിൽ കവിയാൻ കഴിയില്ല. കൂടാതെ, ടോപ്പ്-അപ്പ് വായ്പ തിരിച്ചടയ്ക്കുന്ന കാലാവധി ഭവന വായ്പയുടെ ശേഷിക്കുന്ന കാലാവധിയിൽ കവിയാൻ പാടില്ല. സാധാരണയായി, ഒരു ടോപ്പ്-അപ്പ് വായ്പയുടെ അംഗീകാരത്തിന് 1 മുതൽ 2 ആഴ്ച വരെ സമയം എടുക്കും.

    സ്വർണ്ണ വായ്പ

    നിങ്ങളുടെ പെട്ടെന്നുള്ള പണ ആവശ്യകത നിറവേറ്റുന്നതിന് ഏറ്റവും സുരക്ഷിതമായ വായ്പയാണ് ഗോൾഡ് ലോൺ. ഈ വായ്പയ്ക്ക് അപേക്ഷിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വായ്പ അനുവദിക്കും. 3 വർഷം വരെ തിരിച്ചടവ് കാലാവധിയോടെയാണ് സ്വർണ്ണ വായ്പകൾ ലഭിക്കുന്നത്. എന്നാൽ ചില ബാങ്കുകൾ 4 മുതൽ 5 വർഷം വരെ കൂടുതൽ കാലാവധി വാഗ്ദാനം ചെയ്യാറുണ്ട്. അംഗീകൃത വായ്പ തുക സാധാരണയായി സ്വർണ്ണ മൂല്യത്തിന്റെ 75 ശതമാനം വരെയാണ്.
    Published by:Jayashankar AV
    First published:
    )}