'നിക്ഷേപകരെ ചേർത്തുപിടിക്കും'; കൂടുതൽ വിദേശനിക്ഷേപം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi hold a meet for investment | കൊറോണ വൈറസ് വ്യാപകമായതിനുശേഷം ചൈനയിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു.

News18 Malayalam | news18-malayalam
Updated: April 30, 2020, 7:15 PM IST
'നിക്ഷേപകരെ ചേർത്തുപിടിക്കും'; കൂടുതൽ വിദേശനിക്ഷേപം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
modi meet
  • Share this:
ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ചുചേർത്തു. വിദേശനിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ചർച്ചയായത്.

കൊറോണ വൈറസ് വ്യാപകമായതിനുശേഷം ചൈനയിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു.

രാജ്യത്തെ നിലവിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി, പ്ലോട്ടുകൾ, എസ്റ്റേറ്റുകൾ എന്നിവയിൽ കൂടുതൽ "പ്ലഗ് ആൻഡ് പ്ലേ" ഇൻഫ്രാസ്ട്രക്ചർ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ധനസഹായം നൽകുന്നതിനും ഒരു പദ്ധതി ആവിഷ്‌കരിക്കണമെന്ന് യോഗത്തിൽ ചർച്ച ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

നിക്ഷേപകരെ "ചേർത്തുപിടിക്കുന്നതിനും" അവരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ കേന്ദ്ര, സംസ്ഥാന അനുമതികൾ സമയബന്ധിതമായി ലഭിക്കുന്നതിന് സഹായിക്കുന്നതിനും കൂടുതൽ സജീവമായ സമീപനത്തിനായി നടപടിയെടുക്കണമെന്ന് യോഗത്തിൽ മോദി ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിച്ചു.

ഫാസ്റ്റ് ട്രാക്ക് മോഡിൽ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഇന്ത്യൻ ആഭ്യന്തര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിവിധ തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
Best Performing Stories:'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങളെങ്കിലും ഇതിനകം പ്രത്യേക കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്.
First published: April 30, 2020, 7:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading