• HOME
 • »
 • NEWS
 • »
 • money
 • »
 • നിപ്പോണ്‍ ലൈഫ് ഓണ്‍ബോര്‍ഡിംഗ് വഴി റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍

നിപ്പോണ്‍ ലൈഫ് ഓണ്‍ബോര്‍ഡിംഗ് വഴി റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍

ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഈയടുത്ത് റിലയന്‍സ് ക്യാപ്പിറ്റലുമായി ഒരു കരാര്‍ ഒപ്പിടുകയും റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജ്‍മെന്‍റ് ലിമിറ്റഡ് (RNAM) എന്ന പേരില്‍ ഒരു സം‍യുക്ത സം‍രംഭം ആരംഭിക്കുകയും ചെയ്തിരുന്നു...

mutual fund

mutual fund

 • News18
 • Last Updated :
 • Share this:
  റിലയൻസ് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നേടാൻ അവസരം. നിപ്പോണ്‍ ലൈഫ് ഓണ്‍ബോര്‍ഡിംഗ് വഴി റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കവർക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക. ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഈയടുത്ത് റിലയന്‍സ് ക്യാപ്പിറ്റലുമായി ഒരു കരാര്‍ ഒപ്പിടുകയും റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജ്‍മെന്‍റ് ലിമിറ്റഡ് (RNAM) എന്ന പേരില്‍ ഒരു സം‍യുക്ത സം‍രംഭം ആരംഭിക്കുകയും ചെയ്തു. റിലയന്‍സ് ക്യാപ്പിറ്റലിന്‍റെ 75 % നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് ബിസിനസ് ഷെയര്‍ വാങ്ങിക്കും.

  RNAM-ല്‍ രണ്ട് പങ്കാളികള്‍ക്കും കമ്പനിയുടെ 42.88% വീതം ഇക്വിറ്റി പങ്കാളിത്തമുണ്ട്. M&A ഇടപാട് നടപ്പിലാക്കിക്കഴിഞ്ഞാല്‍ RNAM എന്നത് ജാപ്പനീസ് കമ്പനിയുടെ ഉപവിഭാഗമാവുകയും റിലയന്‍സ് ക്യാപ്പിറ്റല്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസ്സില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‍മെന്‍റ് (FDI) ഇടപാടുകളിലൊന്നാണ്‌ ഇത്.

  കഴിഞ്ഞ ഏഴു വര്‍ഷമായി നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് RNAMന്‍റെ തന്ത്രപരമായ പങ്കാളിയായിരുന്നു. നിപ്പോണ്‍ ലൈഫ് അതിന്‍റെ ആദ്യ വലിയ നിക്ഷേപമായ $290 ദശലക്ഷം നടത്തിയത് 2012 ലാണ്‌. അന്ന് RNAM ലെ 26 % ഓഹരിയാണ്‌ സ്വന്തമാക്കിയത്. 2014 ഉം 2015 ലും നിക്ഷേപങ്ങളിലൂടെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് RNAM-ല്‍ ഓഹരി ശതമാനം നിലവിലെ നിലയിലേയ്ക്ക് എത്തിച്ചു. RNAM 2017 ഒക്ടോബറിലാണ്‌ അതിന്‍റെ ആദ്യ വിൽപന (IPO) നടത്തിയത്. IPO, സ്വത്ത് കൈകാര്യ വ്യവസായത്തിലെ ആദ്യ ചുവട് എന്ന നിലയില്‍ വളരെ വിജയകരമായിരുന്നു (80 ഇരട്ടിയിലേറെത്തവണ അധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടു).

  എന്താണ്‌ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്?

  • നിപ്പോണ്‍ ലൈഫ് എന്നത് ഒരു ലോകത്താകമാനം ഇന്‍ഷുറന്‍സിലും സ്വത്ത് കൈകാര്യ മേഖലയിലും നിലനില്‍ക്കുന്ന ഒരു സാമ്പത്തിക സ്ഥാപനമാണ്‌.
  • നിപ്പോണ്‍ ലൈഫ്, ഒരു ഫോര്‍ച്യൂണ്‍ 500 കമ്പനിയാണ്‌, കൂടാതെ ഏകദേശം 49 ലക്ഷം കോടി (ഇന്ത്യന്‍ മ്യൂച്വല്‍ ലൈഫ് വ്യവസായത്തിന്‍റെ രണ്ടിരട്ടി) അന്താരാഷ്ട്രതലത്തില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ റിലയന്‍സ് ADAG യേക്കാളും കൂടുതല്‍ സ്രോതസ്സുകളുണ്ട്.
  • നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്ന 130 വര്‍ഷം പഴക്കമുള്ള കമ്പനി ജപ്പാനിലെ വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാണ്‌. ഇത് കൈകാര്യം ചെയ്യുന്നത് ഏകദേശം യു‍എസ് $ 700 ബില്യണ്‍ സ്വത്തുവകകളാണ്‌. നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ വരുമാനം ഏകദേശം യു‍എസ് $ ബില്യണ്‍ വരും, കൂടാതെ ഇതിന്‍റെ പ്രധാന പ്രവര്‍ത്തന ലാഭം യു‍എസ് $ 6.8 ബില്യണും ആണ്‌.
  • നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്‌ ജപ്പാനിലെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവുമധികം വിപണന പങ്കാളിത്തം ഉള്ളതാണ്‌. ഇതില്‍ 70,000ലേറെ ജീവനക്കാരും ലോകത്താകമാനം 14 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കൈകാര്യം ചെയ്യുന്ന ആകെ സ്വത്തുക്കള്‍ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട്സ് വ്യവസായത്തിന്‍റെ രണ്ടിരട്ടിയാണ്‌.

  ഇനി റിലയന്‍സ് ഗ്രൂപ്പ് മ്യൂച്വല്‍ ഫണ്ട് ബിസിനസ്സ് വില്‍ക്കുമ്പോള്‍ റിലയന്‍സ് മ്യൂച്വല്‍ സ്കീമുകളില്‍ നിക്ഷേപിച്ചവര്‍ക്ക് എന്ത് സംഭവിക്കും?

  • എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍തന്നെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാകും ഉണ്ടാവുക, കാരണം ഫണ്ട് മാനേജര്‍മാര്‍ മാത്രമാണ്‌ അല്ലാതെ ബിസിനസ്സ് ഘടന മാറുന്നതേയില്ല.
  • മ്യൂച്വല്‍ ഫണ്ടുകള്‍ നിയന്ത്രിക്കപ്പെടുന്നത് 1996 ലെ SEBI MF നിബന്ധനകള്‍ പ്രകാരമാണ്‌. ഇത് 3 തട്ടുകളുള്ള ഒരു ഘടനയാണ്‌ നിര്‍ദ്ദേശിക്കുന്നത്, പ്രായോജകര്‍ (AMC യുടെ പ്രമോട്ടര്‍മാരാണ്‌ എന്ന് വിചാരിക്കുക), ട്രസ്റ്റി കൂടാതെ AMC.
  • പ്രായോജകന്‍ മാനദണ്ഡം പാലിച്ചിരിക്കണം, അത് 5 വര്‍ഷമെങ്കിലും സാമ്പത്തിക സേവനം നടത്തിവരുന്നുണ്ടാവണം, 3 വര്‍ഷമെങ്കിലും ലാഭം നേടിയിരിക്കണം, കൂടാതെ എല്ലാ 5 വര്‍ഷവും മെച്ചപ്പെട്ട നെറ്റ്‍ മൂല്യം ഉണ്ടായിരിക്കണം. കൂടാതെ AMC കളുടെ നെറ്റ്‍ മൂല്യത്തില്‍ 40% എങ്കിലും സംഭാവന ചെയ്തിരിക്കണം. വിശ്വാസ്യത/ഭരണം എന്നിവയില്‍ പ്രായോജകന്‌ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരിക്കണം.
  • ട്രസ്റ്റികള്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഉടമകളുടെ താല്‍പര്യം SEBI നിബന്ധനകള്‍ പ്രകാരം AMC യ്ക്കുവേണ്ടി സം‍രക്ഷിക്കും. അതുപോലെത്തന്നെ, പ്രായോജകന്‍ രൂപം നല്‍കിയിട്ടുള്ള ഒരു വ്യത്യസ്ത ട്രസ്റ്റുമുണ്ട് (അതില്‍ കുറഞ്ഞത് 2/3 സ്വതന്ത്ര ഡയറക്റ്റര്‍മാരുണ്ടായിരിക്കണം),ഇതില്‍ നിക്ഷേപകരുടെ പണത്തിലൂടെ അകര്‍ജ്ജിച്ചെടുത്ത സ്വത്തുവകകളായിരിക്കും ഉണ്ടായിരിക്കുക. അവര്‍ SEBIയ്ക്ക് ഓരോ 6 മാസത്തിലും AMC പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഒപ്പം നിക്ഷേപകരുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട് ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരുമായിരിക്കും.

  AMC ആണ്‌ ട്രസ്റ്റിന്‍റെ നിക്ഷേപക കൈകാര്യക്കാര്‍.
  • ഈ മൂന്നിനും സ്വതന്ത്രമായി അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം; കൈയ്യകലത്തിലുള്ള ബന്ധം എന്നതുകൊണ്ട് ചിലപ്പോള്‍ അര്‍ത്ഥമാക്കുന്നത്.

  ഒരു ഉദാഹരണത്തിന്‌, ICICI ബാങ്കും പ്രുഡന്‍ഷല്‍ Plcയും ICICI പ്രുഡന്‍ഷല്‍ MF സ്കീമുകളുടെ പ്രായോജകരാണ്‌.

  മുകളില്‍ തന്നിട്ടുള്ളതുപ്രകാരം, ഇത് ഒരു AMC യുടെ MF സ്കീമുകളുടെ സ്വത്തുക്കള്‍ മറ്റൊരു AMC അല്ലെങ്കില്‍ മറ്റേതെങ്കിലും AMC –ട്രസ്റ്റ് കൈവശപ്പെടുത്തുന്നതാണ്‌; അതായത് പഴയ സ്കീം ഇപ്പോഴും സജീവമാണെന്നും & അതിന്‍റെ നിക്ഷേപക-കൈകാര്യം മാറിയിട്ടുണ്ട് എന്നുമാണ്‌ (ഉദാഹരണത്തിന്‌: സൂറിച്ച് MF സ്കീമിന്‍റെ സ്വത്തുക്കള്‍ HDFC MF ഏറ്റെടുക്കുന്നു) കൂടാതെ നിക്ഷേപകര്‍ക്ക് ഒരുതരത്തിലും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.

  റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം മാറിയതുകൊണ്ട് എന്ത് ഗുണങ്ങളാണ്‌ ഉണ്ടാവുക?

  • നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കോ, എന്നത് 130 വര്‍ഷത്തെ അനുഭവപരിചയമുള്ള ഒരു ഫോര്‍ച്യൂണ്‍ 500 കമ്പനിയാണ്‌, ഇത് അപകടസാദ്ധ്യതാ, ക്രഡിറ്റ് കൈകാര്യ പ്രക്രിയകളുമായി ബന്ധപ്പെട്ട കൈകാര്യങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്തും.
  • ഇത് സ്ഥിരതയും പ്രകടനത്തില്‍ മേന്മയ്ക്കും ഇടയാക്കും. RMF അതിന്‌ വളരെയേറെ അറിയപ്പെടുന്നതാണ്‌
  • ഈ കണ്ടെത്തല്‍ കൂടിയ AUM അധിഷ്ഠിത നിപ്പോണ്‍ ലൈഫിന്‍റെ ജപ്പാനിലെ മികച്ച ശീലങ്ങള്‍ക്കുകൂടി ഗുണമുണ്ടാക്കും. ആഗോലതലത്തില്‍ ഇതിന്‍റെ ഗുണവും നിക്ഷേപകന്‌ ലഭിക്കും. ഇത് ഇന്ത്യയിലേയ്ക്ക് മൂലധനം ഒഴുകിയെത്തുന്നത് വര്‍ദ്ധിപ്പിക്കും.

  റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിന്‍റെ ഓഹരിയുടമകളെ ഇത് എങ്ങനെ സ്വാധീനിക്കും?

  • നിപ്പോണ്‍ ലൈഫ് ഒരു പ്രമോട്ടര്‍ എന്ന നിലയ്ക്ക് കൂടുതല്‍ സാമ്പത്തിക സ്ഥിരത പ്രദാനം ചെയ്യും
  • ലോകത്താകമാനം 48 രാജ്യങ്ങളില്‍ സ്വത്ത് കൈകാര്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നിപ്പോണ്‍ ലൈഫ് ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയും RMFന്‍റെ സ്വത്ത് കൈകാര്യ സാദ്ധ്യതകളെ അന്താരാഷ്ട്ര വിപണികളിലേയ്ക്ക് എത്തിക്കുകയും ചെയ്യും.

  നമ്മള്‍ മനസ്സിലാക്കുന്നത് RNAM എന്നത് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സും റിലയന്‍സ് ക്യാപ്പിറ്റലും തമ്മിലുള്ള ഇടപാടാണെന്നും അത് ഓഹരിയുടമകള്‍ക്ക് ഗുണപരമായിരിക്കും എന്നുമാണ്‌. ഉദാഹരണത്തിന്‌ ഓഹരിയുടമകള്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായം പിന്നെ ഏറ്റവും പ്രധാനമായി ഉപഭോക്താക്കള്‍ (നിക്ഷേപകര്‍). നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സന്ദീപ് സിക്ക നയിക്കുന്ന RNAM മാനേജ്‍മെന്‍റ് ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നും അദ്ദേഹം തന്നെ നയിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നിക്ഷേപകര്‍ക്ക് ബിസിനസ്സ് പതിവുപോലെത്തന്നെ നടക്കും.

  “തുടര്‍ന്നും നിപ്പോണ്‍ ലൈഫിന്‍റെ മികച്ച ശീലങ്ങള്‍, അപകടസാദ്ധ്യതാ, ലീവറേജ്, കൂടാതെ അതിന്‍റെ ആഗോള ശൃംഖല എന്നിവയാല്‍ ഇന്ത്യയിലേയ്ക്കുള്ള മൂലധന ഒഴുക്ക് വര്‍ദ്ധിപ്പിക്കും”- RNAM സി‍ഇ‍ഒയും എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ സന്ദീപ് സിക്ക പറയുന്നു. റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകന്‍റെ കാഴ്ചപ്പാടില്‍ നിക്ഷേപങ്ങളില്‍ മാറ്റമൊന്നും ഉണ്ടാവില്ല. ഇതേക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുള്ള നിക്ഷേപകർക്ക് സാമ്പത്തിക ഉപദേശകനുമായോ അല്ലെങ്കില്‍ നിങ്ങളുടെ നഗരത്തിലെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ബ്രാഞ്ചുമായോ സമ്പര്‍ക്കം പുലര്‍ത്തേണ്ടതാണ്‌.
  First published: