• HOME
 • »
 • NEWS
 • »
 • money
 • »
 • Netflix | നെറ്റ്‍ഫ്ലിക്സിൽ രണ്ടാം റൗണ്ട് പിരിച്ചു വിടൽ; 300 ജീവനക്കാരെ കൂടി വെട്ടിക്കുറച്ച് കമ്പനി

Netflix | നെറ്റ്‍ഫ്ലിക്സിൽ രണ്ടാം റൗണ്ട് പിരിച്ചു വിടൽ; 300 ജീവനക്കാരെ കൂടി വെട്ടിക്കുറച്ച് കമ്പനി

കഴിഞ്ഞ മാസം കമ്പനി 150 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വരുമാനത്തിൽ കുറവു വന്നതിനെ തുടർന്നാണ് നടപടിയെടുത്തതെന്നും നെറ്റ്ഫ്ലിക്സ്അറിയിച്ചു

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ്

 • Last Updated :
 • Share this:
  ചെലവു ചുരുക്കലിന്റെ ഭാ​ഗമായി 300 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് നെറ്റ്‍ഫ്ലിക്സ് (Netflix). വരിക്കാരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ് വന്നതിനെ തുടർന്നാണ് നടപടി. വരുമാനത്തിൽ വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് കമ്പനി നടത്തുന്ന രണ്ടാം റൗണ്ട് പിരിച്ചു വിടലാണിത്. 300 ജീവനക്കാരെ, അതായത് കമ്പനിയിലെ നാല് ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് നെറ്റ്‍ഫ്ളിക്സ് അറിച്ചത്. പിരിച്ചു വിടപ്പെട്ടവരിൽ ഭൂരിഭാ​ഗവും നെറ്റ്‍ഫിള്ക്സിന്റെ അമേരിക്കയിലെ ജീവനക്കാരാണ്. കഴിഞ്ഞ മാസം കമ്പനി 150 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വരുമാനത്തിൽ കുറവു വന്നതിനെ തുടർന്നാണ് നടപടിയെടുത്തതെന്നും നെറ്റ്ഫ്ലിക്സ്അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ ചില കരാർ തൊഴിലാളികളെയും എഡിറ്റോറിയൽ ജീവനക്കാരെയുമാണ് നെറ്റ്ഫ്ലിക്സ് പിരിച്ചു വിട്ടത്.

  പണപ്പെരുപ്പവും യുക്രെയ്ൻ-റഷ്യ യുദ്ധവും മറ്റ് സ്ട്രീമിങ്ങ് പ്ലാറ്റ്‍ഫോമുകളിൽ നിന്നുള്ള കടുത്ത മത്സരവുമൊക്കെ നെറ്റ്‍ഫ്ളിക്സിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. മഹാമാരിയുടെ വരവോടെ ആളുകള്‍ മറ്റ് സമാനമായ പ്ലാറ്റ്ഫോമുകള്‍ വിനോദത്തിനായി കണ്ടെത്തുകയും ചെയ്തു. അതു കൊണ്ടു തന്നെ സമീപ മാസങ്ങളിൽ കടുത്ത സമ്മർദത്തിലായിരുന്നു നെറ്റ്‍ഫ്ളിക്സ്. ആദ്യ പാദത്തിൽ വരിക്കാരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പാദത്തിൽ ഇതിലും ആഴത്തിലുള്ള നഷ്ടം ഉണ്ടാകുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്.

  Also Read- Home Buying Tips | പുതിയ വീട് വാങ്ങാൻ പോവുകയാണോ? നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

  "ഞങ്ങൾ ഈ ബിസിനസിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ, കമ്പനിയുടെ വരുമാനത്തിലുള്ള വളർച്ച മന്ദ​ഗതിയിലാണ്. അതിനാലാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടി വന്നത്" നെറ്റ്ഫ്ലിക്സ് അറിയിച്ചു. "നെറ്റ്ഫ്ലിക്സിനായി അവർ ചെയ്ത എല്ലാ സേവനങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ ബുദ്ധിമുട്ടു നിറ‍ഞ്ഞ അവസ്ഥയിൽ അവരെ പിന്തുണയ്ക്കാൻ ശ്രമിച്ചു വരികയുമാണ്'', കമ്പനി കൂട്ടിച്ചേർത്തു.

  വിലകുറഞ്ഞതും പരസ്യങ്ങൾ ഉൾക്കൊള്ളുന്നതുമായ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അതിനായി പല കമ്പനികളുമായി നെറ്റ്‍ഫ്ളിക്സ് ചർച്ച നടത്തി വരികയാണ്.

  ജനുവരിയിൽ പ്ലാനുകളുടെ വില വർധിപ്പിച്ചതിനെ തുടർന്ന് നെറ്റ്‍ഫ്ലിക്സ്വരിക്കാരുടെ എണ്ണത്തിൽ കുറവു വന്നിരുന്നു. കൂടാതെ, ആമസോൺ, വാൾട്ട് ഡിസ്നി, ഹുലു തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മൽസരവും ശക്തമായി. ഈ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളുടെയെല്ലാം വരിക്കാരുടെ എണ്ണം അടുത്തിടെ വർധിക്കുകയാണ് ചെയ്തത്.

  Also Read- Woman Entrepreneur | പത്ത് വര്‍ഷം കൊണ്ട് സ്വന്തമാക്കിയത് 10 ജെറ്റ് വിമാനങ്ങള്‍; ബിസിനസില്‍ പറന്നുയർന്ന് യുവ സംരംഭക

  പരസ്യങ്ങൾ നൽകുന്നതിനായി നെറ്റ്‍ഫ്ലിക്സ്പല കമ്പനികളുമായും ചർച്ചകൾ നടത്തിവരികയാണ്. പരസ്യങ്ങൾ അവതരിപ്പിച്ച് കുറഞ്ഞ വിലക്കുള്ള പ്ലാനുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പ്ലാനുകളിൽ പല മാറ്റങ്ങളും ഉണ്ടായേക്കും എന്നാണ് സൂചന. അതേ സമയം തന്നെ നെറ്റ്‍ഫ്ളികിസിൽ ആഡ്‍-ഫ്രീ പ്ലാനുകൾ തുടരുകയും ചെയ്യും. താത്പര്യമുള്ള ഉപയോക്താക്കൾക്ക് അത് തിരഞ്ഞെടുക്കുകയും ചെയ്യാം.

  നെറ്റ്ഫ്ലിക്സിന്റെ പ്രോ​ഗ്രാമുകൾ കൂടുതൽ നിലവാരമുള്ളതാക്കുമെന്നും അത്തരം കാര്യങ്ങളാണ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ വിലമതിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്ന് പ്ലാറ്റ്ഫോമിലെ വരിക്കാരുടെ എണ്ണവും വരുമാനവും മെച്ചപ്പെടുത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് കമ്പനി ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചിരുന്നു.
  Published by:Rajesh V
  First published: