• HOME
  • »
  • NEWS
  • »
  • money
  • »
  • Network18 നാലാംപാദ ഏകീകൃത അറ്റാദായം 58 % വർധിച്ച് 61.6 കോടിയിലെത്തി

Network18 നാലാംപാദ ഏകീകൃത അറ്റാദായം 58 % വർധിച്ച് 61.6 കോടിയിലെത്തി

വാർത്താ ചാനലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമാണ് ശക്തമായ വരുമാന വളർച്ചയ്ക്ക് സഹായിച്ചത്. പരസ്യ വരുമാനത്തിലെ കുതിച്ചുചാട്ടവും ഉപയോക്താക്കളുടെ വർധനവും കമ്പനിക്ക് ​ഗുണകരമായി.

  • Share this:
    മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ  നെറ്റ്‌വർക്ക് 18 ന്റെ (Network18) ഏകീകൃത അറ്റാദായം 58.1 ശതമാനം വർധിച്ച് 61.6 കോടി രൂപയായി. വിവിധ രം​ഗത്തെ തങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 14.6 ശതമാനം ഉയർന്ന് 1,621.1 കോടി രൂപയിലെത്തിയെന്നും കമ്പനി റിപ്പോർട്ട് അറിയിച്ചു. വാർത്താ ചാനലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമാണ് ശക്തമായ വരുമാന വളർച്ചയ്ക്ക് സഹായിച്ചത്. പരസ്യ വരുമാനത്തിലെ കുതിച്ചുചാട്ടവും ഉപയോക്താക്കളുടെ വർധനവും കമ്പനിക്ക് ​ഗുണകരമായി.

    ''സാമ്പത്തികരം​ഗത്ത് ഉണ്ടായ വളർച്ച പുതിയ മേഖലകളിൽ നിക്ഷേപം നടത്താൻ ഞങ്ങളെ പ്രേരിപ്പിച്ചു. അത് നല്ല ഫലങ്ങൾ കാണിക്കാൻ തുടങ്ങി'', ചെയർമാൻ ആദിൽ സൈനുൽഭായ് പത്രക്കുറിപ്പിൽ പറഞ്ഞു. ''ചാനൽ രം​ഗത്തെ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റൽ രം​ഗത്തും മുൻനിരയിലെത്തുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ഉള്ളത്," സൈനുൽഭായ് കൂട്ടിച്ചേർത്തു.

    2021-22ൽ സാമ്പത്തിക വർഷത്തിൽ ടിവി വാർത്തകൾ, വിനോദം, ഡിജിറ്റൽ വാർത്തകൾ എന്നീ മൂന്ന് മേഖലകളിലും കമ്പനി എക്കാലത്തെയും മികച്ച സാമ്പത്തിക പ്രകടനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021-22ൽ ലാഭകരമായി മാറുകയും ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള മാർജിനുകൾക്ക് അടുത്ത മാർജിനിലെത്തുകയും ചെയ്ത ഡിജിറ്റൽ വാർത്താ വിഭാഗം മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

    റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് കൂടുതൽ വഷളായ ഉയർന്ന പണപ്പെരുപ്പം ഉപഭോക്തൃ ഡിമാൻഡിനെയും പരസ്യ വരുമാനത്തെയും ബാധിച്ചെന്നും കമ്പനി 18 വ്യക്തമാക്കി.

    ബ്രോഡ്കാസ്റ്റിംഗ്

    മാർച്ചിൽ അവസാനിച്ച പാദത്തിൽ പ്രവർത്തന വരുമാനം 10 ശതമാനം ഉയർന്ന് 346 കോടി രൂപയായ ബ്രോഡ്കാസ്റ്റിംഗ് ബിസിനസ്സ് മികച്ച വളർച്ച രേഖപ്പെടുത്തി. 2021-22ൽ വരുമാനം 14 ശതമാനം വളർന്നു. ബിസിനസ്, പ്രാദേശിക വാർത്തകൾ, ദേശീയ വാർത്തകൾ എന്നീ മൂന്ന് വിഭാഗങ്ങളിലെ പരസ്യ വരുമാനം വർദ്ധിച്ചതാണ് ഇതിന് കാരണം നെറ്റ്‌വർക്ക് 18 മീഡിയ പറഞ്ഞു.

    വിനോദ വിഭാഗം

    വിനോദ വിഭാഗത്തിന്റെ പ്രവർത്തന വരുമാനം 11 ശതമാനം വർധിച്ച് 1,150 കോടി രൂപയായി. ഈ പാദത്തിൽ മികച്ച പ്രകടനമാണ് ഈ വിഭാഗവും കാഴ്ച്ച വച്ചത്. 2021-22ൽ ലാഭം 23 ശതമാനം വർധിച്ച് വരുമാനം 777 കോടി രൂപയായി. വിനോദ വിഭാഗത്തിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക പ്രവർത്തന ലാഭമാണിത്. 2021-22 ലെ പരസ്യ വരുമാനം കാര്യമായ പിന്തുണ നൽകിയില്ലെങ്കിലും 2019-20 നെ അപേക്ഷിച്ച് (കോവിഡിന് മുമ്പുള്ള) ബിസിനസ്സ് ശക്തമായ വളർച്ച കൈവരിച്ചുവെന്നും നെറ്റ്‌വർക്ക് 18 മീഡിയ പറഞ്ഞു.

    ഡിജിറ്റൽ രം​ഗം

    ഡിജിറ്റൽ രം​ഗത്തു നിന്നുള്ള പ്രവർത്തന വരുമാനം 32 ശതമാനം ഉയർന്ന് 80 കോടി രൂപയിലെത്തിയതായും കമ്പനി അറിയിച്ചു. മാർച്ച് വരെയുള്ള പാദത്തിൽ പ്രവർത്തന വരുമാനം 77 ശതമാനം ആണ് ഉയർന്നത്. നെറ്റ്‌വർക്ക് 18 ന്റെ ഡിജിറ്റൽ ബിസിനസ് ന്യൂസ് പോർട്ടലായ മണികൺട്രോൾ അടുത്തിടെ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഡിജിറ്റൽ ബിസിനസ് ന്യൂസ് പോർട്ടലായും മാറി.
    Published by:Rajesh V
    First published: