ഇന്റർഫേസ് /വാർത്ത /Money / പാന്‍ കാര്‍ഡ് നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെയാണ്

പാന്‍ കാര്‍ഡ് നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെയാണ്

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് നിയമങ്ങളില്‍ പുതിയ മാറ്റങ്ങൾ വരുത്തി കേന്ദ്രസര്‍ക്കാര്‍. നികുതി വെട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പാന്‍ കാര്‍ഡില്‍ പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ ഭേദഗതികളുള്ളത്. പുതുക്കിയ പാൻ കാർഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ.

  1) ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പാന്‍കാര്‍ഡ് എടുത്തിരിക്കണം. ഇതുസംബന്ധിച്ച അപേക്ഷകള്‍ 2019 മെയ് 31നകം സമർപ്പിക്കണം.

  'പിണറായി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍ സൗകര്യമില്ല'

  2) ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷത്തിനു മുകളില്‍ ഇടപാടുകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാർട്ണർ, ട്രസ്റ്റി, അവകാശി, സ്ഥാപകൻ, നടത്തിപ്പുകാരൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, പ്രിൻസിപ്പൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അവർ മെയ് 31ന് മുമ്പ് പാൻ കാർഡ് എടുക്കണം.

  3) അമ്മമാർ ഏക രക്ഷാകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല.

  First published:

  Tags: Central government, Pan card, കേന്ദ്ര സർക്കാർ, പാൻ കാർഡ്