• HOME
  • »
  • NEWS
  • »
  • money
  • »
  • പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നു; ആദായനികുതി സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ

പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നു; ആദായനികുതി സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ

നികുതിദായകര്‍ക്ക് ആശയക്കുഴപ്പം സംഭവിക്കുന്നത് ഒഴിവാക്കുവാനാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Rupee

Rupee

  • Last Updated :
  • Share this:
    2021 ഏപ്രിൽ ഒന്നു മുതൽ പുതിയ സാമ്പത്തികവർഷം ആരംഭിക്കുകയാണ്. ആദായനികുതിയുടെ കാര്യത്തിലും മറ്റു ചില നിയമങ്ങളിലും കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ 2021 ഫെബ്രുവരിയിൽ അവതരിപ്പിച്ച ധനകാര്യ ബജറ്റിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള നിയമം, ടി ഡി എസ്/ടി സി എസ് കിഴിവ്, എൽ ടി സി ക്യാഷ് വൗച്ചർ സ്‌കീം എന്നിവയിലെ മാറ്റങ്ങളാണ് 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരിക.

    പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇതാ:

    1. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ: പുതിയ നികുതി വ്യവസ്ഥ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം 2020 ലെ ബജറ്റിൽ നടത്തിയിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പഴയ നികുതി വ്യവസ്ഥയ്ക്ക് പകരം പുതിയത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ നികുതിദായകർക്ക് ലഭിക്കും.

    കേരളത്തിൽ ഇന്നും നാളെയും ബാങ്ക് അവധി; ഇനി ബാങ്കുകൾ തുറക്കുന്നത് എന്ന്?

    2. ഇ പി എഫ് നിക്ഷേപം: 2021 ഏപ്രിൽ ഒന്ന് മുതൽ ഇ പി എഫ് അക്കൗണ്ടിലെ വ്യക്തിഗതമായ നിക്ഷേപം ആദായനികുതിയുടെ പരിധിയിൽ വരും. പരമാവധി 2.5 ലക്ഷം രൂപ വരെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലാളികളുടെ വിഹിതത്തിന് പലിശ ഈടാക്കില്ലെന്ന് 2021-ലെ ബജറ്റിൽ ധനകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ പരിധിക്ക് മുകളിലുള്ള പി എഫ് വിഹിതത്തിന് ലഭിക്കുന്ന വരുമാനത്തിന്മേലാണ് നികുതി ഈടാക്കുക എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

    സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ നിന്നും സേവനങ്ങൾ സ്വീകരിക്കുന്നതിലൂടെ ലിംഗ അസമത്വത്തെ മറികടക്കാം

    3. ടി ഡി എസ് സംബന്ധിച്ച ആദായനികുതി നിയമം: കൂടുതൽ ആളുകൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനായി, ഉയർന്ന ടി ഡി എസ്, ടി സി എസ് നിരക്കുകൾ ബജറ്റിൽ ധനകാര്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

    4. എൽ ടി സി സ്‌കീമിലെ മാറ്റങ്ങൾ: ലീവ് ട്രാവൽ കൺസഷനു പകരം ക്യാഷ് അലവൻസ് ലഭിക്കുന്ന ജീവനക്കാരന് നികുതിയിളവ് നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞവർഷം കോവിഡ് മാനദണ്ഡങ്ങൾ മൂലം എൽ ടി സി നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ കഴിയാതിരുന്ന വ്യക്തികൾക്കായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, 2021 മാർച്ച് 31 വരെയേ ഈ പദ്ധതി ലഭ്യമായിരുന്നുള്ളൂ.

    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ബോക്സിങ് കോച്ച് ഉൾപ്പെടെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    5. മുതിർന്ന പൗരന്മാർക്കുള്ള ആദായനികുതി റിട്ടേൺസ്: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്നതും പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രധാന മാറ്റമാണ്. 75 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാ രാമന്‍ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏതെങ്കിലും പെന്‍ഷന്‍ വരുമാനവും പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനവും മാത്രമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പെൻഷൻ നിക്ഷേപിച്ചിട്ടുള്ള അതേ ബാങ്കിൽ നിന്ന് തന്നെ പലിശ വരുമാനം നേടുന്നുണ്ടെങ്കിലേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

    6. ഐ ടി ആർ ഫോമിൽ മുൻകൂട്ടി നൽകിയ വിവരങ്ങൾ: ഓഹരി നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായം, ബാങ്ക് - പോസ്റ്റ് ഓഫീസ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന ആദായം എന്നീ വരുമാനങ്ങളൊക്കെ മുന്‍കൂട്ടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇനി മുതല്‍ ഐ ടി ആര്‍ ഫോമുകള്‍ ലഭിക്കുക. നിലവില്‍ ഇതുവരെ നികുതിദായകന്റെ വിവരങ്ങളും ശമ്പള, ടി ഡി എസ് കാര്യങ്ങളും മാത്രമാണ് ഫോമുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. നികുതിദായകര്‍ക്ക് ആശയക്കുഴപ്പം സംഭവിക്കുന്നത് ഒഴിവാക്കുവാനാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
    Published by:Joys Joy
    First published: