• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുതുക്കിയ ജി.എസ്.ടി ഇന്നുമുതൽ; നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും


Updated: July 27, 2018, 7:58 AM IST
പുതുക്കിയ ജി.എസ്.ടി ഇന്നുമുതൽ; നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും

Updated: July 27, 2018, 7:58 AM IST
ന്യൂഡൽഹി: സാനിറ്ററി നാപ്ക്കിനും ഗ്രഹോപകരണങ്ങളും ഉൾപ്പടെ ജി.എസ്.ടി പരിഷ്കരിച്ച 88 ഉൽപ്പന്നങ്ങളുടെ പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. സാനിറ്ററി നാപ്ക്കിൻ, പായ്ക്കറ്റുകളിൽ വിൽക്കുന്ന പാൽ തുടങ്ങി ഏഴ് ഉൽപ്പനങ്ങളെ ജി.എസ്.ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയപ്പോൾ. ടി വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, തുടങ്ങി മിക്ക ഗൃഹോപകരണങ്ങളുടേയും നികുതി 28ൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനും ഡൽഹിയിൽ ചേർന്ന 28-ാം ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു.

നികുതിയിളവ് മൂലം വില കുറയുന്നവ-

നികുതി ഒഴിവാക്കിയവ

സാനിറ്ററി നാപ്കിൻ

രാഖി

മാർബിൾ, കല്ല്, തടി എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾ

ചൂൽ  നിർമിക്കുന്നതിനുള്ള സാമഗ്രികൾ

28 %ൽനിന്ന് 18 % ആകുന്നവ

ലിഥിയം അയൺ ബാറ്ററി

വാക്വം ക്ലീനർ

ഗ്രൈൻഡർ

മിക്സർ

സ്റ്റോറേജ് വാട്ടർ ഹീറ്റർ

ഹെയർ ഡ്രൈയേഴ്സ്

പെയിന്‍റ്

വാർണിഷ്

വാട്ടർ കൂളർ

റഫ്രിജറേറ്റര്‍, ഫ്രീസർ

36 സെന്‍റീ മീറ്ററിന് താഴെയുള്ള ടിവി

പെർഫ്യൂം

ടോയ് ലറ്റ് സ്പ്രേ

കോസ്മെറ്റിക്സ്

ട്രെയിലേഴ്സ്

വാഷിങ് മെഷീൻ

വീഡിയോ ഗെയിം

18 %ൽനിന്ന് 12 % ആകുന്നവ

ഫ്ലോറിംഗിനുള്ള മുള

ഹാൻഡ് ബാഗ്, പൌച്ച്, ജ്വല്ലറി ബോക്സ്

പെയിന്‍റിങ്, ഫോട്ടോഗ്രാഫ് എന്നിവ ഫ്രെയിം ചെയ്യുന്നതിനുള്ള തടിയുടെ ഫ്രെയിം

ഗ്ലാസ് പ്രതിമ

ഗ്ലാസ് ആർട്ട്

അലൂമിനിയം ആർട്ട്

ഹാൻഡ്ക്രാഫ്റ്റഡ് ലാംപ്

റബർ റോളർ

മണ്ണെണ്ണ പ്രഷർ സ്റ്റൌ

5 % ആകുന്നവ

എഥനോൾ

1000 രൂപക്ക് താഴെയുള്ള ചെരുപ്പുകൾ

ബയോ ഫ്യൂവൽ പെല്ലറ്റ്

ഹാൻഡ് ലൂം
ഡാരി

ഫോസ്ഫോറിക് ആസിഡ്

വിവിധ കൈത്തറി ഉൽപന്നങ്ങൾ
First published: July 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍