HOME » NEWS » Money » NEW REGULATIONS ON SBI ATM CASH WITHDRAWALS AND CHEQUE BOOK WILL COME INTO EFFECT FROM JULY 1 MM

എസ്‌ബി‌ഐയുടെ എ‌ടി‌എം പിൻ‌വലിക്കൽ, ചെക്ക് ബുക്ക് നിയമങ്ങളിൽ അടുത്ത മാസം മുതൽ മാറ്റം, അറിയേണ്ട കാര്യങ്ങൾ

അടുത്ത മാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: June 8, 2021, 6:19 PM IST
എസ്‌ബി‌ഐയുടെ എ‌ടി‌എം പിൻ‌വലിക്കൽ, ചെക്ക് ബുക്ക് നിയമങ്ങളിൽ അടുത്ത മാസം മുതൽ മാറ്റം, അറിയേണ്ട കാര്യങ്ങൾ
ATM
  • Share this:


എടിഎമ്മുകളിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും പണം പിൻവലിക്കാനുള്ള നിയമങ്ങളിലും നിരക്കുകളും മാറ്റാൻ വരുത്താൻ ഒരുങ്ങി ഇന്ത്യയിലെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). അടുത്ത മാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വ്യക്തമാക്കി. പുതിയ ചാർജുകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകൾക്ക് ബാധകമാകും. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജുകൾ മുതൽ ചെക്ക്ബുക്ക് നിയമങ്ങൾ, സാമ്പത്തികേതര ഇടപാടുകൾ തുടങ്ങി പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എന്താണ് എസ്‌ബി‌ഐ ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട്?

എസ്‌ബി‌ഐ ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചാർജുകളോ ഫീസുകളോ ഇല്ലാതെ ബാങ്ക് നിക്ഷേപം ആരംഭിക്കാൻ സഹായിക്കുന്ന അക്കൗണ്ടാണ്. സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് എന്നും ഇത് വിളിക്കപ്പെടുന്നു. ഈ അക്കൗണ്ടിൽ മിനിമം ബാലൻസോ പരമാവധി ബാലൻസ് പരിധികളോ ഇല്ല. എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് അടിസ്ഥാന എടിഎം-കം-ഡെബിറ്റ് കാർഡായ റുപേ കാർഡും ലഭിക്കും. സാധുവായ കെ‌വൈ‌സി രേഖകളുള്ള ഏതൊരു വ്യക്തിക്കും എസ്‌ബി‌ഐയിൽ ഒരു ബി‌എസ്ബി‌ഡി അക്കൗണ്ട് തുറക്കാൻ കഴിയും.

എസ്‌ബി‌ഐ എ‌ടി‌എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങൾ
ബി‌എസ്‌ബിഡി അക്കൗണ്ട് ഉടമകൾക്ക്, എടിഎമ്മിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും ഉൾപ്പെടെ നാല് സൗജന്യ പണം പിൻവലിക്കൽ ലഭ്യമാണ്. സൗജന്യ പരിധിയിൽ കൂടുതലുള്ള ഓരോ ഇടപാടുകൾക്കും ബാങ്ക് 15 രൂപയും ജിഎസ്ടിയും ഈടാക്കും. പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ ഹോം ബ്രാഞ്ചിലും എടിഎമ്മുകളിലും എസ്‌ബി‌ഐ ഇതര എടിഎമ്മുകളിലും ബാധകമാണ്.



ചെക്ക്ബുക്ക് നിരക്കുകൾ

ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 10 ചെക്ക് ലീഫുകൾ ബാങ്ക് നൽകും. അതിനുശേഷം അധിക ചെക്കുകൾ നൽകുന്നതിന് എസ്‌ബി‌ഐ നിരക്ക് ഈടാക്കും.
10 ചെക്ക് ലീഫുകൾക്ക് ബാങ്ക് 40 രൂപയും ജിഎസ്ടിയും ഈടാക്കും.
25 ചെക്ക് ലീഫുകൾക്ക് 75 രൂപയും ജിഎസ്ടിയും ഈടാക്കും.
എമർജൻസി ചെക്ക് ബുക്കിന് 10 ലീഫുകൾക്ക് 50 രൂപയും ജിഎസ്ടിയും ഈടാക്കും.

എന്നാൽ, മുതിർന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളിൽ നിന്ന് ഒഴിവാക്കും. എസ്‌ബി‌ഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി. സേവിംഗ്സ് ബാങ്ക് പാസ്ബുക്കിനൊപ്പം പിൻവലിക്കൽ ഫോം ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള പ്രതിദിന പരിധി 25,000 രൂപയായി ഉയർത്തി. പുതുക്കിയ പരിധികൾക്ക് സെപ്റ്റംബർ 30 വരെയാണ് സാധുത. “പിൻവലിക്കൽ ഫോമുകൾ വഴി മൂന്നാം കക്ഷികൾക്ക് പണമടയ്ക്കൽ അനുവദിക്കില്ലെന്നും,” ബാങ്ക് വ്യക്തമാക്കി.

Keywords: SBI, Cheque Book, ATM, State Bank Of India, എസ്ബിഐ, എടിഎം, ചെക്ക് ബുക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Published by: user_57
First published: June 8, 2021, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories