ന്യൂസ് 18 റൈസിംഗ് ഇന്ത്യ സമ്മിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
news18
Updated: March 17, 2018, 2:04 AM IST
news18
Updated: March 17, 2018, 2:04 AM IST
ന്യൂഡല്‍ഹി: ന്യൂസ് 18 റൈസിംഗ് ഇന്ത്യ സമ്മിറ്റിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 125 കോടി ജനങ്ങളുടെയും ഉന്നമനമാകണം റൈസിംഗ് ഇന്ത്യയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ ദിവസത്തെ ആദ്യ സെഷനില്‍'ദ ബില്‍ഡിംഗ് ബ്ലോക്ക്സ് ഓഫ് എ റൈംസിംഗ് ഇന്ത്യ' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിയും പിയുഷ് ഗോയലും പങ്കെടുത്തു. ഈ ചര്‍ച്ചയോടെയാണ് ന്യൂസ് 18 റൈസിംഗ് ഇന്ത്യ സമ്മിറ്റിന് തുടക്കമായത്.
ഒരു സംരഭകന് എന്ന നിലയിലെ അനുഭവം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിന് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2025ഓടെ ലോകത്തിലെ മികച്ച റെയില്‍വെ സംവിധാനം നമ്മുടേത് ആയിരിക്കുമെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു.
ഏഴാമത് ശമ്പള കമ്മീഷന് റെയില്‍വെയുടെ പ്രവര്‍ത്തന അനുപാതം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയെയും ദാസനയെയും ബന്ധിപ്പിക്കുന്ന 14 വരി പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഡല്‍ഹിയിലെ തിരക്ക് കുറയുമെന്നും ഗഡ്കരി പറഞ്ഞു.
അതേസമംയം, ആന്ധ്രയ്ക്ക് നമ്മള് നിരവധി പാക്കേജുകള്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. ഇന്ന് നമ്മള് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്കിയാല് നാളെ മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കും. അതൊട്ടും സുഖകരമായിരിക്കില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.ഇന്ത്യന്‍ റെയില്‍വേയെ ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ഗതാഗത സംവിധാനമാക്കാനുള്ള ശ്രമത്തിലാണെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു. ഈ വര്‍ഷം 4,000 കി.മീ ട്രാക്കുകളുടെ വൈദ്യുതീകരണമാണ് ലക്ഷ്യമിടുന്നത്.
ആന്ധ്രാപ്രദേശുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ത്തും വൈകാരികമാണ്. കേന്ദ്രം അവരുടെ എല്ലാ ഉടമ്പടികളും അംഗീകരിച്ചതും പണം അനുവദിച്ചതുമാണ്. എന്നാല്‍ അമരാവതിയില്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു.
എന്തെങ്കിലും ചെയ്യുന്നതില്‍ ചന്ദ്രബാബു നായിഡു ഒരു പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് 18 റൈംസിംഗ് ഇന്ത്യ സമ്മിറ്റിന്റെ ആദ്യ ദിവസത്തെ രണ്ടാമത്തെ സെഷനില്‍ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും പങ്കെടുത്തു.
ആദ്യ ദിവസത്തെ ആദ്യ സെഷനില്‍'ദ ബില്‍ഡിംഗ് ബ്ലോക്ക്സ് ഓഫ് എ റൈംസിംഗ് ഇന്ത്യ' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിയും പിയുഷ് ഗോയലും പങ്കെടുത്തു. ഈ ചര്‍ച്ചയോടെയാണ് ന്യൂസ് 18 റൈസിംഗ് ഇന്ത്യ സമ്മിറ്റിന് തുടക്കമായത്.
ഒരു സംരഭകന് എന്ന നിലയിലെ അനുഭവം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിന് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2025ഓടെ ലോകത്തിലെ മികച്ച റെയില്‍വെ സംവിധാനം നമ്മുടേത് ആയിരിക്കുമെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു.
Loading...