• HOME
  • »
  • NEWS
  • »
  • money
  • »
  • Mahindra XUV400 | മഹീന്ദ്ര എക‍്‍സ‍്‍യുവി 400 അടുത്ത മാസം വിപണിയിലെത്തും; ടാറ്റ നെക്സൺ ഇവിക്ക് പുതിയ എതിരാളി

Mahindra XUV400 | മഹീന്ദ്ര എക‍്‍സ‍്‍യുവി 400 അടുത്ത മാസം വിപണിയിലെത്തും; ടാറ്റ നെക്സൺ ഇവിക്ക് പുതിയ എതിരാളി

മഹീന്ദ്ര പുറത്തിറക്കാൻ പോവുന്ന കാറിൻെറ സവിശേഷതകൾ എന്തെല്ലാമായിരിക്കും?

  • Last Updated :
  • Share this:
    തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ‍്‍യുവി വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ കാർ നിർമ്മാതാക്കളായ മഹീന്ദ്ര (Mahindra). ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ മഹീന്ദ്ര XUV400 (Mahindra XUV400) ഇലക്ട്രിക് എസ്‌യുവി (Electric SUV) സെപ്തംബറിൽ പുറത്തിറങ്ങും. 2020ൽ ന്യൂ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മഹീന്ദ്ര XUV300 ന്റെ നി‍ർമ്മാണം പൂ‍ർത്തിയാക്കിയ ഏറ്റവും പുതിയ പതിപ്പായിരിക്കും XUV400.

    മഹീന്ദ്ര പുറത്തിറക്കാൻ പോവുന്ന കാറിൻെറ സവിശേഷതകൾ എന്തെല്ലാമെന്നുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. 4.2 മീറ്റർ നീളമായിരിക്കും ഈ വാഹനത്തിന് ഉണ്ടായിരിക്കുകയെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ടാറ്റയുടെ (Tata) നെക്സൺ ഇലക്ട്രിക് വാഹനത്തിന് (Nexon EV) എതിരാളിയായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. നെക്സൺ ഇവിയുമായുള്ള താരതമ്യം ഇപ്പഴേ തുടങ്ങിയിട്ടുണ്ട്. 3.9 മീറ്ററാണ് നെക്സൺ ഇവിയുടെ നീളം. മഹീന്ദ്രയുടെ ഇലക്ട്രിക് എസ‍്‍യുവിക്ക് അതിനേക്കാൾ വലിപ്പവും വീൽ ബേസുമുണ്ടെന്ന് ഉറപ്പാണ്. കൂടുതൽ സ്ഥലവും സൗകര്യമുള്ള കാറായിരിക്കും കമ്പനി പുറത്തിറക്കുകയെന്നാണ് ഇതിലൂടെ വ്യക്തമാവുന്ന കാര്യം.

    പവ‍ർ ബാറ്ററിയുടെ കാര്യത്തിൽ മഹീന്ദ്രയുടെ XUV400 രണ്ട് ബാറ്ററി ഓപ്ഷനുകളോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്തമായ ഡ്രൈവിങ് അനുഭവത്തിനായി NMC സെല്ലുകളായിരിക്കും കാറിൽ ഉപയോഗിക്കുക. ഒരു തവണ പൂർണമായി ചാർജ്ജ് ചെയ്താൽ 350 മുതൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുമെന്നാണ് റിപ്പോർട്ട്.

    read also: നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റു; ഫ്ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

    നെക്സൺ ഇവി, നെക്സൺ ഇവി മാക്സിൻെറ അരെയ് ശ്രേണികൾ എന്നിവ പരിഗണിക്കുമ്പോൾ ഇത് യഥാക്രമം 312 കിലോമീറ്ററും 437 കിലോമീറ്ററുമാണ്. 150 ബിഎച്ച്പി ഡെലിവർ ചെയ്യുന്ന സിംഗിൾ മോട്ടോറിലായിരിക്കും മഹീന്ദ്ര XUV400 പ്രവർത്തിക്കുക. സവിശേഷതകൾ പരിഗണിക്കുമ്പോൾ മഹീന്ദ്രയുടെ പുതിയ മറ്റ് കാറുകളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ഇതെന്ന് വ്യക്തമാവും. ഇന്ത്യയിലെ വളർന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് വാഹന വിപണിയിൽ പ്രധാന സ്ഥാനം നേടിയെടുക്കുക എന്നതാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

    see also: Realme 9i 5G ഫോണുകള്‍ ഇന്ത്യയില്‍ ഉടനെത്തും; സവിശേഷതകളും വിലയും അറിയാം

    വാഹനത്തിൻെറ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. എങ്കിലും 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്സൺ ഇവി, എംജി സെഡ്എസ് ഇവി തുടങ്ങിയവുമായിട്ടായിരിക്കും മഹീന്ദ്രയുടെ പുത്തൻ കാർ മത്സരിക്കാൻ പോകുന്നത്. ഏതായാലും വാഹനം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ താരതമ്യം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഏറ്റവും മികച്ച സവിശേഷതകളുമായിട്ടായിരിക്കും മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് കാർ പുറത്തിറക്കുക.

    പെട്രോളിനും ഡീസലിനും വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആളുകൾ ഇലക്ട്രോണിക് വാഹനങ്ങളെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇവി വിപണി വലിയ വളർച്ച കൈവരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇന്ത്യയിലെ ഇവി വിപണി പിടിച്ചടക്കാനുള്ള മത്സരത്തിലാണ് ഇപ്പോൾ പ്രമുഖ കാർ കമ്പനികൾ.
    Published by:Amal Surendran
    First published: