നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ബോളിവുഡ്ഡിലും ക്രിക്കറ്റിലും കോളിളക്കം സൃഷ്ടിച്ച് എൻഎഫ്‌ടികൾ; അവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

  ബോളിവുഡ്ഡിലും ക്രിക്കറ്റിലും കോളിളക്കം സൃഷ്ടിച്ച് എൻഎഫ്‌ടികൾ; അവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

  യഥാർത്ഥത്തിൽ എന്താണ് ഈ എൻഎഫ്‌ടികൾ? നിങ്ങൾ അവയിൽ നിക്ഷേപം നടത്തേണ്ടതുണ്ടോ? 2021-ലെ ഏറ്റവും പോപ്പുലർ വാക്കായ എൻഎഫ്‌ടികളുടെ അതിശയകരമായ ലോകത്തെകുറിച്ച് നമ്മുക്ക് നോക്കാം.

  NFT

  NFT

  • Share this:
   സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഒരു പാഷൻ ആണ് ഈയിടെയായുള്ള പ്രധാന വാർത്തകൾ. അല്ല, ഐപിഎല്ലിനെകുറിച്ച് അല്ല സംസാരിക്കുന്നത്, എൻഎഫ്‌ടി(NFT) കളെക്കുറിച്ചാണ്. സിനിമാ മേഖലയിൽ നിന്ന് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ മുതൽ ക്രിക്കറ്റ് താരങ്ങളായ സഹീർ ഖാൻ, ദിനേഷ് കാർത്തിക് വരെ  ഈയിടെയായി ഒരുപാട് ഉപയോഗിക്കുന്ന ഒരു വാക്കാണ് എൻഎഫ്‌ടികൾ എന്നത്.

   യഥാർത്ഥത്തിൽ എന്താണ് ഈ എൻഎഫ്‌ടികൾ? നിങ്ങൾ അവയിൽ നിക്ഷേപം നടത്തേണ്ടതുണ്ടോ? 2021-ലെ ഏറ്റവും പോപ്പുലർ വാക്കായ എൻഎഫ്‌ടികളുടെ അതിശയകരമായ ലോകത്തെകുറിച്ച് നമ്മുക്ക് നോക്കാം.

   എന്താണ് എൻഎഫ്ടികൾ?

   നോൺ-ഫഞ്ചിബിൾ ടോക്കണുകളുടെ ചുരുക്കമാണ് എൻഎഫ്‌ടികൾ; ഭൗതികമോ സ്പർശിക്കാവുന്നതോ ആയ രൂപങ്ങളില്ലാത്ത വെർച്വൽ അസറ്റുകളായ ഇവ ഒരു അസറ്റ് എന്ന നിലയിൽ വിൽക്കാൻ സാധിക്കും എന്നാൽ ഈ അസറ്റിന്റെ ഒറിജിനൽ കോപ്പി  ഉടമയ്ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. നമുക്ക് അതിനെ കുറിച്ച് കൂടുതൽ അറിയാം.

   ഫഞ്ചിബിൾ എന്നാൽ വിനിമയം ചെയ്യാൻ യോഗ്യമായത് എന്നാണർത്ഥം അതായത് ഒരു അമ്പത് രൂപ നോട്ട് മറ്റൊരു അമ്പത് രൂപ നോട്ടുമായി മാറ്റണമെങ്കിൽ ആദ്യം പ്രതിപാദിച്ച അമ്പത് രൂപ നോട്ടിന്റെ യഥാർതഥ ഉടമ അത് തന്റേതാണെന്ന് ക്ലെയിം ചെയ്യേണ്ട ആവശ്യകതയില്ല. വാസ്തവത്തിൽ സെൻട്രൽ ബാങ്കുകൾ വിതരണം ചെയ്യുന്ന ഫിയറ്റ് കറൻസികൾ ട്രേഡ് നടത്താനുള്ള എക്സ്ചേഞ്ച് മാധ്യമമായി ഫഞ്ചിബിളിറ്റി ഉപയോഗിക്കാവുന്നതാണ്.

   എന്നാൽ നോൺ-ഫഞ്ചിബിളാണെങ്കിൽ സംശയാസ്പദമായ ടോക്കണുകളോ അസറ്റുകളോ വിനിമയം ചെയ്യാൻ സാധിക്കില്ല. അതിനാൽ നിങ്ങൾ ഒരു എൻഎഫ്‌ടി എന്ന നിലയിൽ വാങ്ങുന്ന ഏതെങ്കിലും ആർട്ട്‌വർക്ക് അല്ലെങ്കിൽ ഒരു അസറ്റ് തനതായ ഒന്നായിരിക്കും കാരണം അതിന്റെ ഒറിജിനൽ കോപ്പി എല്ലായ്‌‌പ്പോഴും ഉടമയുടെ കൈവശമായിരിക്കും. അതുകൊണ്ട് എക്സ്ചേഞ്ച് ചെയ്യാൻ കഴിയാത്ത ഡിജിറ്റൽ അസറ്റുകളുടെ രൂപത്തിലുള്ള സമ്പാദ്യമായ് എൻഎഫ്‌ടികളെ കണക്കാക്കാം.

   എൻഎഫ്ടിയുടെ ഉടമസ്ഥത എങ്ങനെയാണ് പ്രവർത്തിക്കുന്നത് -

   എൻഎഫ്‌ടികളുടെ കാര്യത്തിൽ ഇതേറിയമാണ് മുൻനിരയിലുള്ളത്. ZebPay പോലുള്ള ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ നിന്ന്  രൂപ ഉപയോഗിച്ച് നിങ്ങൾക്ക് ഈതർ വാങ്ങാൻ സാധിക്കും. ബ്ലോക്ക്‌ചെയിനായ  ഇതേറിയം നെറ്റ്‌വർക്കിലെ ക്രിപ്‌റ്റോകറൻസിയാണ് ഈതർ. ക്രിപ്‌റ്റോകറൻസിയുടെ മൂല്യവും ഫഞ്ചിബിളായതിനാൽ നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഈതർ നിങ്ങളുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഈതറിന് തുല്യമാണ്.

   മറുവശത്ത്, അടിസ്ഥാനപരമായി തനതായൊരു ക്രിപ്‌റ്റോഗ്രാഫിക് ടോക്കണായ ഇതേറിയം ബ്ലോക്ക്‌ചെയിൻ ഉയോഗിച്ച് നിങ്ങൾ ഒരു എൻഎഫ്‌ടി സൃഷ്ടിച്ചുകഴിഞ്ഞാൽ അത് നിങ്ങൾക്ക് സ്വന്തമാവുകയും പിന്നീട് ഏറ്റവും ഉയർന്ന വിലയ്ക്ക് ലേലത്തിന് വെയ്ക്കുകയും ചെയ്യാം. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ലേലത്തുക അടച്ചു കഴിഞ്ഞാൽ ഉടമസ്ഥാവകാശം കാണിക്കുന്നതിനായി ബ്ലോക്ക്‌ചെയിനിൽ നിങ്ങളുടെ പേര് ചേർത്തുകൊണ്ട് തനതായ ആ ആർട്ട്‌വർക്ക് സ്വന്തമാക്കുന്നതിലൂടെ വളരെ ലളിതമായി ഒരു എൻഎഫ്‌ടി വാങ്ങുന്നത് പൂർണ്ണമാകുന്നു. ഡിജിറ്റൽ ഹിസ്റ്ററി നിലനിർത്തുന്നതിനായി ഒരു എൻഎഫ്‌ടി സൃഷ്ടിച്ച വ്യക്തിയുടേയും, ശേഷം അത് ആരൊക്കെ വാങ്ങിച്ചിട്ടുണ്ടോ അവരുടെയൊക്കെ പേരുകൾ ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമിൽ വെളിപ്പെടുത്തുമെങ്കിലും എൻഎഫ്‌ടി വാങ്ങിയ ഒരാൾക്ക് താൽപ്പര്യമുള്ള മറ്റൊരു കക്ഷിക്ക് അത് വിൽക്കാനാകും.

   ആർട്ട് വർക്ക്, പെയിന്റിംഗുകൾ, മോഷൻ പോസ്റ്ററുകൾ, മ്യൂസിക് പീസുകൾ, ഗെയിം പ്ലേ, വീഡിയോ പോസ്റ്റുകൾ, മീമുകൾ, നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിങ്ങനെയുള്ള ഏതൊരു ഡിജിറ്റൽ അസറ്റും എൻഎഫ്‌ടികൾ ആക്കാവുന്നതാണ്! ഈ വർഷം മാർച്ചിൽ ജാക്ക് ഡോർസി ട്വിറ്ററിലെ തന്റെ ആദ്യ ട്വീറ്റ് 2.9 മില്യൺ ഡോളറിന് എൻഎഫ്‌ടിയായി വിറ്റു.

   എൻഎഫ്ടികളുടെ വില എത്രയാണ്?

   ഡിജിറ്റൽ ആർട്ടിസ്റ്റായ ബീപ്പിൾ തന്റെ 'എവരിഡേയ്‌സ്' എന്ന എൻഎഫ്‌ടി 69 മില്യൺ ഡോളറിന് വിറ്റപ്പോഴാണ് ലോകം എൻഎഫ്‌ടികൾ ശ്രദ്ധിച്ചു തുടങ്ങിയത്. അതിനുശേഷം പലപ്പോഴും ദശലക്ഷക്കണക്കിന് ഡോളർ വരെ മൂല്യമുള്ള എല്ലാ തരത്തിലുമുള്ള എൻഎഫ്‌ടികൾ ആളുകൾ ലേലത്തിന് വെയ്ക്കുകയും വിൽക്കുകയും ചെയ്യുന്നു. മീമുകളായ ‘ഡിസാസ്റ്റർ ഗേൾ’ 473,000 ഡോളറിനും, ‘നിയാൻ ക്യാറ്റ്’ 590,000 ഡോളറിനും വിറ്റു. റിക്ക് ആൻഡ് മോർട്ടി, ക്രിപ്‌റ്റോപങ്ക്‌സ്, വേൾഡ് വൈഡ് വെബിന്റെ ഒറിജിനൽ സോഴ്‌സ് കോഡ് എന്നിവയാണ് പോപുലറായ മറ്റ് എൻഎഫ്‌ടികൾ.

   ഇന്ത്യൻ കണക്ട് -

   ഇന്ത്യയിലും ഒരു ജനപ്രിയ വാക്കായി മാറാൻ എൻഎഫ്‌ടികൾ  സജ്ജമാണ്. നടൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കികൊണ്ട് ആരംഭിച്ച തന്റേതായ എൻഎഫ്‌ടികൾ ബിയോണ്ട് ലൈഫ് എന്ന പ്ലാറ്റ്‌ഫോമിലാണ് ഫീച്ചർ ചെയ്യുന്നത്, അതിൽ തന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്റെ ഐതിഹാസിക കൃതിയായ മധുശാലയിലെ വാക്യങ്ങളും നടൻ നറേറ്റ് ചെയ്യുന്നുണ്ട്. തനതായതും  ഹാൻഡ്- ആനിമേറ്റുചെയ്‌തതുമായ ആർട്ടിന്റെ എൻഎഫ്‌ടി ശേഖരം ആരംഭിച്ച ആദ്യത്തെ ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. ബോളികോയിൻ എന്ന പ്ലാറ്റ്‌ഫോമിലൂടെ എൻഎഫ്‌ടികളിലേയ്ക്ക് ചുവട് വെയ്ക്കുന്നതായി സൽമാൻ ഖാനും പ്രഖ്യാപിച്ചു.

   ക്രിക്കറ്റ് താരങ്ങളും ഒട്ടും പിന്നിലല്ല. നിദാഹാസ് ടി20 പരമ്പരയ്ക്കിടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തന്റെ അവസാന പന്തിലെ സിക്‌സറാണ് ദിനേശ് കാർത്തിക് എൻഎഫ്‌ടിയാക്കി മാറ്റിയത്. ഋഷഭ് പന്തിന്റെ ഐക്കോണിക്ക് ക്രിക്കറ്റ് നിമിഷങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റൽ ശേഖരണങ്ങൾ സൃഷ്‌ടിക്കുന്നതിനായി ക്രിക്കറ്റ് മെമോറാബിലിയ ലൈസൻസ് നൽകുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമായ റാരിയോയിൽ ഋഷഭ് പന്ത് ചേർന്നിരുന്നു.

   വി.വി.എസ് ലക്ഷ്മൺ, പാർഥിവ് പട്ടേൽ, ആർപി സിംഗ്, പിയൂഷ് ചൗള, ദീപ് ദാസ് ഗുപ്ത, പ്രഗ്യാൻ ഓജ തുടങ്ങിയ ക്രിക്കറ്റ് കളിക്കാരുടെ പിന്തുണയോടെ എൻഎഫ്‌ടികൾ നിർമ്മിക്കുന്നതിലേക്ക് കടക്കുന്നതായി നടൻ വിശാൽ മൽഹോത്ര, റാപ്പർ റഫ്താർ, സിംഗപ്പൂർ ആസ്ഥാനമായുള്ള ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമായ ക്രിക്കറ്റ് ഫൗണ്ടേഷൻ എന്നിവർ പ്രഖ്യാപിച്ചു.

   എൻ‌എഫ്‌ടികളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ നടക്കുന്നതിനാൽ ഈ ഡിജിറ്റൽ അസറ്റുകളോടുള്ള മാനിയ ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂവെന്ന് അനുമാനിക്കുന്നത് സുരക്ഷിതമാണ്. എൻഎഫ്‌ടികൾ എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, ഇനി  ഈ വ്യക്തിത്ത്വങ്ങളിൽ നിന്ന് ഉടനെ വരാനിരിക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരെയോ ബോളിവുഡ് താരങ്ങളെയോ ഫീച്ചർ ചെയ്യുന്ന നിങ്ങളുടെ ശേഖരത്തിൽ ഒരു എൻഎഫ്‌ടി ഉള്ള ആദ്യ വ്യക്തികളിൽ ഒരാളായി നിങ്ങൾക്ക് മാറാവുന്നതാണ്.

   നിങ്ങളുടെ സ്വന്തം ക്രിപ്‌റ്റോകറൻസി യാത്ര ആരംഭിക്കാൻ മറക്കരുത് ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളെ പിന്തുടരുന്നത് തുടരുക. ഇന്നുതന്നെ ക്രിപ്‌റ്റോയിൽ നിക്ഷേപം നടത്താൻ ആരംഭിക്കൂ.
   Published by:Rajesh V
   First published:
   )}