ഇന്ത്യ സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു: അംഗീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ
വി.അനന്ത നാഗേശ്വരൻ, ഗുൽസാർ നടരാജൻ എന്നിവർ ചേർന്ന് രചിച്ച 'The Rise of Finance: Causes, Consequences and Cure'എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു നിർമലയുടെ പ്രതികരണം.

nirmala-sitharaman1
- News18
- Last Updated: November 11, 2019, 11:24 AM IST
ന്യൂഡൽഹി: ഇന്ത്യ സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുവെന്ന് അംഗീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആഗോള സാമ്പത്തികമേഖലയെക്കുറിച്ചുള്ള ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇന്ത്യയും ലോകരാജ്യങ്ങളും നിലവിൽ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ സംബന്ധിച്ച് ധനമന്ത്രിയുടെ പരാമർശം.
സാമ്പത്തിക വിദഗ്ധരായ വി.അനന്ത നാഗേശ്വരൻ, ഗുൽസാർ നടരാജൻ എന്നിവർ ചേർന്ന് രചിച്ച 'The Rise of Finance: Causes, Consequences and Cure'എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു നിർമലയുടെ പ്രതികരണം. ലോകവും ഇന്ത്യയും നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക അവസ്ഥ മനസിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നുവെന്നായിരുന്നു വാക്കുകൾ.. 'ഒരു പാഠപുസ്തകം എന്ന നിലയില്‍ ഈ പുസ്തകം ജനപ്രിയമാകുമെന്ന് ഉറപ്പാണ്.. പ്രത്യേകിച്ച് നയരൂപീകരണങ്ങൾക്കായി ഇരിക്കുന്നവരെ സംബന്ധിച്ചിടത്തോളം.. Also Read- സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരും; വളർച്ച നേടാൻ 5 നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്
രണ്ടാമതായി ഈ പുസ്തകത്തിന്റെ പ്രസക്തിയും നമ്മൾ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് തന്നെ ഇറങ്ങിയതും...ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന മാന്ദ്യത്തെക്കുറിച്ചും ഇന്ത്യയിൽ ശരിക്കും സാമ്പത്തിക മാന്ദ്യം ഉണ്ടോ എന്നത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ഈ പുസ്തകം വന്നിരിക്കുന്നത്... ' മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറ് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ആഗോളസാമ്പത്തികവത്കരണത്തിന്റെ ഉയർച്ചയെ സംബന്ധിച്ച് ഈ പുസ്തകം പരിശോധിക്കുന്നുണ്ട്. 'സാമ്പത്തികവത്കരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരണങ്ങളും ഒപ്പം കുറിപ്പടികളും ലോകവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നേരിടുന്ന നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളും ശരിക്കും പ്രശംസനീയം തന്നെ'യെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
സാമ്പത്തിക വിദഗ്ധരായ വി.അനന്ത നാഗേശ്വരൻ, ഗുൽസാർ നടരാജൻ എന്നിവർ ചേർന്ന് രചിച്ച 'The Rise of Finance: Causes, Consequences and Cure'എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു നിർമലയുടെ പ്രതികരണം. ലോകവും ഇന്ത്യയും നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക അവസ്ഥ മനസിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നുവെന്നായിരുന്നു വാക്കുകൾ.. 'ഒരു പാഠപുസ്തകം എന്ന നിലയില്‍ ഈ പുസ്തകം ജനപ്രിയമാകുമെന്ന് ഉറപ്പാണ്.. പ്രത്യേകിച്ച് നയരൂപീകരണങ്ങൾക്കായി ഇരിക്കുന്നവരെ സംബന്ധിച്ചിടത്തോളം..