ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെ തുടർന്ന് നിലവിലുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാകില്ലെന്ന് ബാങ്കിംഗ് സെക്രട്ടറി രാജീവ് കുമാർ. ലയിക്കുന്ന ബാങ്കുകളിലെ ജീവനക്കാർക്കാർക്കും ജോലി നഷ്ടപ്പെടില്ല. പകരം ജീവനക്കാരുടെ ആനുകൂല്യങ്ങളും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തും. ഒരു തൊഴിലാളിയെ പോലും പ്രതികൂലമായി ബാധിക്കാതെയാകും ഇത് നടപ്പാക്കുക- രാജീവ് കുമാർ വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളുടെ ലയനം സാമ്പത്തിക മേഖലയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇതാണ് തീരുമാനം നടപ്പാക്കാനുള്ള ശരിയായ സമയം. സാമ്പത്തിക മേഖലക്ക് പുത്തൻ ഊർജം പകരുന്നതാകും ഈ തീരുമാനം'- അദ്ദേഹം പറഞ്ഞു.
Also Read- പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്
INFO: ലയനശേഷം രാജ്യത്ത് ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളും അവയുടെ ഇടപാടുകളും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank jobs, Banking, Finance Minister, Nirmala Sitaraman