ഇന്റർഫേസ് /വാർത്ത /Money / പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

പത്ത് ബാങ്കുകൾ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളായി മാറും

പത്ത് ബാങ്കുകൾ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളായി മാറും

പത്ത് ബാങ്കുകൾ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളായി മാറും

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ബാങ്കിംഗ് രംഗത്ത് സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പത്ത് ബാങ്കുകൾ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളായി മാറും. ഇതോടെ 2017ൽ 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നത് ഇനി 12 ആയി കുറയും.

    ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും ലയിപ്പിക്കുന്നതോടെ പഞ്ചാബ് നാഷണൽ ബാങ്ക് എസ് ബിഐക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറും. 17.95 ലക്ഷം കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കായി പി എൻ ബി മാറും. ലയനതത്തോടെ പി എൻബിയുടെ ആകെ ബ്രാഞ്ചുകളുടെ എണ്ണം 11,437 ആയി മാറും.

    Also read- സാമ്പത്തിക പരിഷ്കരണ നടപടി: ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് ധനമന്ത്രി

    ലയിക്കുന്ന മറ്റ് ബാങ്കുകൾ

    കാനറാബാങ്കും സിൻഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ ബാങ്കിംഗ് ശൃംഖലയായി മാറ്റും.

    യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിപ്പിക്കും.

    ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

    First published:

    Tags: Banking, Finance Minister, Nirmala Sitaraman