• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2023 | ഇത്തവണയും 'ബഹി ഖാട്ട'യും ഇന്ത്യൻ നിർമിത ടാബ്‍ലറ്റും; ബജറ്റിലാകെ 'ഡിജിറ്റൽ ഇന്ത്യ'

Budget 2023 | ഇത്തവണയും 'ബഹി ഖാട്ട'യും ഇന്ത്യൻ നിർമിത ടാബ്‍ലറ്റും; ബജറ്റിലാകെ 'ഡിജിറ്റൽ ഇന്ത്യ'

ചുവന്ന തുണികൊണ്ട് അലങ്കരിച്ച പരമ്പരാഗത രീതിയിലുള്ള പെട്ടിക്കകത്താണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള ടാബ്‍ലറ്റ് ധനമന്ത്രി കൊണ്ടുവന്നത്

  • Share this:

    രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണയും ‘പേപ്പര്‍ലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേതിനു സമാനമായി ചുവന്ന തുണികൊണ്ട് അലങ്കരിച്ച പരമ്പരാഗത രീതിയിലുള്ള പെട്ടിക്കകത്താണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള ടാബ്‍ലറ്റ് ധനമന്ത്രി കൊണ്ടുവന്നത്. ഈ തുണിക്കു നടുവിലായി ഒരു അശോക സ്തംഭവും കാണാം. ഇതിനു മാച്ച് ചെയ്യുന്ന രീതിയിൽ ചുവന്ന സാരി ഉടുത്താണ് ധനമന്ത്രി ബജറ്റ് അവതരണത്തിനായി എത്തിയത്.

    ധനകാര്യ വകുപ്പിലെ സഹമന്ത്രിമാരായ ഡോ. ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി, മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും നിർമല സീതാരാമനെ അനു​ഗമിച്ചിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി.
    Also Read-  ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി

    ലെതർ ബ്രീഫ്‌കേസിൽ ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്ന പതിവ് ഉപേക്ഷിച്ചത് നിർമല സീതാരാമനാണ്. 2019 ലെ തന്റെ ആദ്യ ബജറ്റ് അവതരണ വേളയിലായിരുന്നു അത്. പതിവ് കറുപ്പോ തവിട്ടോ ബ്രീഫ്കേസുകൾക്ക് പകരം ബജറ്റ് രേഖകൾ ചുവന്ന തുണിയിൽ പൊതിഞ്ഞാണ് നിർമ്മല സീതാരാമൻ സഭയിൽ കൊണ്ടു വന്നത്. ഹിന്ദിയിൽ ‘ബഹി ഖാട്ട’ എന്നാണ് ഈ പെട്ടിക്കു പറയുന്നത്. ബ്രീഫ്‌കേസ് കൊണ്ടുപോകുന്ന കൊളോണിയൽ സമ്പ്രദായം ഉപേക്ഷിക്കാനുള്ള നീക്കമായിരുന്നു ഇത്.

    Also Read- കേന്ദ്രബജറ്റ് 2023-24: ആകാംക്ഷയോടെ രാജ്യം; അറിയേണ്ട അഞ്ച് കാര്യങ്ങള്‍

    പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ബജറ്റ് മേധാവി വില്യം ഇ ഗ്ലാഡ്സ്റ്റണാണ് ബ്രീഫ്കേസിൽ ബജറ്റ് രേഖകൾ കൊണ്ടു വരുന്ന പതിവിന് തുടക്കമിട്ടത്. പിന്നീട് ഈ പതിവ് അന്നത്തെ ബ്രിട്ടീഷ് കോളനികളിലും വ്യാപിക്കുകയായിരുന്നു.

    Also Read- കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രതീക്ഷകൾ

    ഇന്ത്യയിലെ ചില പ്രദേശങ്ങളിലുള്ള വീടുകളും, കടകളും, ചെറുകിട സംരംഭങ്ങളും തങ്ങളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കാലങ്ങളായി ബാഹി ഖാത ഉപയോഗിച്ചുവരുന്നുണ്ട്. ബ്രീഫ്‌കേസിനേക്കാൾ കൊണ്ടുനടക്കാൻ എളുപ്പം ബഹി ഖാതയാണെന്ന് നിർമല സീതാരാമൻ മുൻപ് പറഞ്ഞിരുന്നു. ‘ബ്രിട്ടീഷ് ഹാംഗ് ഓവറിൽ’ നിന്ന് ഇന്ത്യ പുറത്തു വരണം എന്നും മന്ത്രി പറഞ്ഞിരുന്നു.

    ബജറ്റ് അവതരണം നവീകരിക്കാനുള്ള അടുത്ത നീക്കം ഉണ്ടായത് 2022 ലാണ്. തന്റെ പരമ്പരാഗത ബഹി ഖാതയ്ക്കുള്ളിൽ ഇന്ത്യൻ നിർമിത ടാബ്‌ലെറ്റ് ആണ് ധനമന്ത്രി അത്തവണ ഉപയോഗിച്ചത്. ‘വോക്കൽ ഫോർ ലോക്കൽ’, ‘ഡിജിറ്റൽ ഇന്ത്യ’ എന്നിവയ്‌ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ചായിരുന്നു ഇത്തരമൊരു നീക്കം.

    ഉദ്യോ​ഗസ്ഥർക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു.

    Published by:Naseeba TC
    First published: