COVID 19| മൂന്നു ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

Stimulus Package | നേരത്തെ 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് വലിയ  പ്രഖ്യാപനങ്ങളാകും പുതിയ ഉത്തേജക പാക്കേജിലുണ്ടാവുക എന്നാണ് കേന്ദ്ര ഗവൺമെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

News18 Malayalam | news18-malayalam
Updated: May 12, 2020, 2:55 PM IST
COVID 19| മൂന്നു ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും
Nirmala-Sitharaman
  • Share this:
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഈ ആഴ്ച അവസാനത്തോടെ മൂന്നു ലക്ഷം കോടി രൂപയുടെ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ലോക്ക്ഡൗൺ സാഹചര്യത്തെ നേരിടുന്നതിനുള്ള പാക്കേജ് മൂന്നു ലക്ഷം രൂപയുടേയോ അതിൽ അധികം തുകക്കുള്ളതോ ആകുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഉത്തേജക പാക്കേജിനായി രാജ്യത്തെ വ്യവസായ മേഖലയിൽ നിന്ന് ശക്തമായ സമ്മർദമാണുള്ളത്.

നേരത്തെ 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് വലിയ  പ്രഖ്യാപനങ്ങളാകും പുതിയ ഉത്തേജക പാക്കേജിലുണ്ടാവുക എന്നാണ് കേന്ദ്ര ഗവൺമെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

കൊറോണ വൈറസ് വ്യാപനം വഴിഉണ്ടായ സാഹചര്യത്തെ തുടർന്ന് ഈ സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി നിരക്കിൽ 0.9 ശതമാനം മുതൽ 1.5 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണിന്റെ ആഘാതം പരിഹരിക്കുന്നതിന് 15 ലക്ഷം കോടി രൂപ അല്ലെങ്കിൽ ജിഡിപിയുടെ 7.5 ശതമാനം അടിയന്തര സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിഐഐ ആവശ്യപ്പെട്ടിരുന്നു.

TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]

പകർച്ചവ്യാധി ദേശീയ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് സിഐഐ അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴേക്കും വ്യവസായത്തിന് ഏകദേശം രണ്ട് മാസത്തെ ഔട്ട്പുട്ട് നഷ്ടപ്പെടുമെന്നും സിഐഐ പറഞ്ഞു.

ഇപ്പോൾ 50 ദിവസത്തിലേറെയായി സാമ്പത്തിക പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ആഘാതം നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇത് ഒരു വലിയ ധനപരമായ ഉത്തേജനം വഴി നികത്തേണ്ടതുണ്ട്, അതുവഴി തൊഴിലുകളും ഉപജീവനമാർഗങ്ങളും സംരക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.

First published: May 12, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading