• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmala Sitharaman Press Conference: എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പകർച്ചവ്യാധി ബ്ലോക്കുകൾ

Nirmala Sitharaman Press Conference: എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പകർച്ചവ്യാധി ബ്ലോക്കുകൾ

Nirmala Sitharaman Press Conference: എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്കായുള്ള പദ്ധതി ചെലവ് വർദ്ധിപ്പിക്കും.

Nirmala sitharaman

Nirmala sitharaman

  • Share this:
    Nirmala Sitharaman Press Conference: ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധികൾ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്കായുള്ള പദ്ധതി ചെലവ് വർദ്ധിപ്പിക്കും. നഗര-ഗ്രാമ പ്രദേശങ്ങളിൽ താഴെത്തട്ടിലുള്ള നിക്ഷേപം വർദ്ധിക്കും. മെച്ചപ്പെട്ട ആരോഗ്യസംവിധാനത്തിനുവേണ്ടിയുള്ള ഗവേഷണത്തെ ഐ‌സി‌എം‌ആർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകും. ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

    കോവിഡ് മൂലം പ്രതിസന്ധി നേടുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകാൻ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ 40000 കോടി രൂപ അനുവദിച്ചു. മൊത്തം 300 കോടി വ്യക്തിഗത തൊഴിൽ ദിവസങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് പദ്ധതി. മൺസൂൺ കാലത്തു ഉൾപ്പടെ മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ കൂടുതൽ ജോലികൾ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

    വിദ്യാഭ്യാസമേഖല ഡിജിറ്റലാക്കാൻ പിഎം-ഇ വിദ്യ പദ്ധതി

    കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ. ഇതിനായി പി‌എം ഇവിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനായി ഒരു ടിവി ചാനൽ ഉണ്ടാകും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഡി‌ക്ഷ, എല്ലാ ഗ്രേഡുകൾ‌ക്കും ഇ-ഉള്ളടക്കം, ക്യുആർ കോഡ് ചെയ്ത പാഠപുസ്തകങ്ങൾ എന്നിവയും സജ്ജമാക്കും. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്‌കാസ്റ്റുകളുടെ വിപുലമായ ഉപയോഗം കൊണ്ടുവരും. മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനുമായി വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരുടെ മാനസിക പിന്തുണയ്‌ക്കായുള്ള മനോഹർപാൻ എന്ന പേരിൽ പദ്ധതി നടപ്പാക്കും.
    TRENDING:മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [NEWS]ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു [NEWS]ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം [NEWS]
    സർവകലാശാലകളിൽ ഓൺലൈൻ ക്ലാസുകൾ മെയ് 30ഓടെ

    രാജ്യത്തെ 100 സർവകലാശാലകളിൽ ഓൺലൈൻ ക്ലാസുകൾ മെയ് 30ഓടെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പോഡ്‌കാസ്റ്റുകളും റേഡിയോയുമൊക്കെ ഉപയോഗിച്ച് ക്ലാസുകൾ നടത്തും. കാഴ്ച, ശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക ഇ-പാഠഭാഗങ്ങൾ ഒരുക്കും.

    സംരഭകർക്ക് സഹായം

    വ്യവസായം എളുപ്പമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ല നടപടികൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയായി ഉയർത്തി. കോഡിന്റെ സെക്ഷൻ 240 എ പ്രകാരം ചെറുകിട-ഇടത്തരം സംരഭകർക്കുള്ള കടാശ്വാസനടപടി വരും.
    Published by:Anuraj GR
    First published: