സ്‌പോര്‍ട്‌സ് ബിസിനസ് ഉച്ചകോടിയില്‍ നിത അംബാനി

തിങ്കളാഴ്ച ആരംഭിച്ച ഉച്ചകോടി സ്‌പോട്‌സ് മേഖലയിലെ നവീനമായ കണ്ടെത്തലുകളെയും ഭാവിസാധ്യതകളെയും കുറിച്ച് ചര്‍ച്ച ചെയ്തു.

news18-malayalam
Updated: October 9, 2019, 1:24 PM IST
സ്‌പോര്‍ട്‌സ് ബിസിനസ് ഉച്ചകോടിയില്‍ നിത അംബാനി
നിത അംബാനി
  • Share this:
ന്യൂഡല്‍ഹി: അന്താരാഷ്ട്ര  സ്‌പോര്‍ട്‌സ് ബിസിനസ് ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. സമ്മേളനത്തെ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും ഇന്റര്‍നാഷണല്‍ ഒളിംമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗവുമായ നിതാ അംബാനി ഇന്ന് അഭിസംബോധന ചെയ്യും.

സ്‌പോര്‍ട്‌സ് ബിസിനസ് രംഗത്തെ വ്യവസായ സാധ്യതകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളാകും നിത ഉച്ചകോടിയില്‍ പങ്കുവയ്ക്കുക. സ്‌പോര്‍ട്‌സ് അനുബന്ധ ബിസിനസിന് ഇന്ത്യന്‍ വിപണിയിലുള്ള സാധ്യതകളും അവര്‍ വിശദീകരിക്കും.

തിങ്കളാഴ്ച ആരംഭിച്ച ഉച്ചകോടി സ്‌പോട്‌സ് മേഖലയിലെ നവീനമായ കണ്ടെത്തലുകളെയും ഭാവിസാധ്യതകളെയും കുറിച്ച് ചര്‍ച്ച ചെയ്തു. നിതാ അംബാനിയെ കൂടാതെ ബിസിനസ് രംഗത്തെ മുവായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

First published: October 8, 2019, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading