നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Youtube | നിതിൻ ഗഡ്കരിക്ക് യൂട്യൂബ് ചാനലിലെ പ്രതിമാസവരുമാനം 4 ലക്ഷം രൂപ; എന്താണ് കേന്ദ്രമന്ത്രിയുടെ ചാനലിന്റെ ജനപ്രീതി?

  Youtube | നിതിൻ ഗഡ്കരിക്ക് യൂട്യൂബ് ചാനലിലെ പ്രതിമാസവരുമാനം 4 ലക്ഷം രൂപ; എന്താണ് കേന്ദ്രമന്ത്രിയുടെ ചാനലിന്റെ ജനപ്രീതി?

  തന്റെ പ്രസംഗങ്ങള്‍ ഇത്രയധികം കാഴ്ചക്കാരെ നേടുമെന്നും അത് വഴി തനിക്ക് ഇത്ര വലിയ തുക ലഭിക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു

  • Share this:
   യൂട്യൂബില്‍ നിന്ന് താന്‍ പ്രതിമാസം 4 ലക്ഷം രൂപ സമ്പാദിക്കുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് മഹാമാരിയുടെ സമയത്ത് തന്റെ യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയെന്നും ഇത് കാരണമായി പ്രതിമാസം ഇത്രയും പണം സമ്പാദിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
   'എന്റെ യൂട്യൂബ് ചാനലിന്റെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിച്ചു. യൂട്യൂബ് ഇപ്പോള്‍ എനിക്ക് പ്രതിമാസം 4 ലക്ഷം രൂപ റോയല്‍റ്റി നല്‍കുന്നു,' ബറൂച്ചിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്.

   തന്റെ പ്രസംഗങ്ങള്‍ ഇത്രയധികം കാഴ്ചക്കാരെ നേടുമെന്നും അത് വഴി തനിക്ക് ഇത്ര വലിയ തുക ലഭിക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്താണ് പാചകം ചെയ്യാനും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ പ്രഭാഷണങ്ങള്‍ നടത്താനും തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. വാസ്തവത്തില്‍ പ്രസംഗങ്ങള്‍ നടത്താന്‍ അദ്ദേഹത്തെ അന്താരാഷ്ട്ര സംഘടനകളും സര്‍വകലാശാലകളും ക്ഷണിക്കുകയും ആ വീഡിയോകളെല്ലാം അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുകയുമാണ് ഉണ്ടായത്.

   'ഞാന്‍ പാചകക്കാരന്‍ ആയി മാറി. വീട്ടില്‍ പാചകം തുടങ്ങിയതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി 950 ലെക്ചറുകള്‍ നടത്തി. ഇതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. പിന്നീട് കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ റോയല്‍റ്റിയായി നാല് ലക്ഷം കിട്ടിത്തുടങ്ങി. ഇന്ത്യയില്‍ നന്നായി ജോലി ചെയ്യുന്നവര്‍ക്ക് അഭിനന്ദനം കിട്ടില്ല,''അദ്ദേഹം പറഞ്ഞു.

   അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളുടെയും ഒരു സംഗ്രഹമാണ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍. പത്രസമ്മേളനം, ചാനലുമായുള്ള അഭിമുഖം, പൊതു യോഗത്തില്‍ നിന്നുള്ള ലൈവ് വീഡിയോ എന്നിവയും അദ്ദേഹം തന്റെ ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മന്ത്രി ചാനല്‍ തുടങ്ങുന്നത്. അക്കാലത്ത് യൂട്യൂബിലെ കേന്ദ്രമന്ത്രിയുടെ പ്രവര്‍ത്തനം പരിമിതമായിരുന്നു. മന്ത്രി ഒരു പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോ പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുന്നതോ ആയ ഏതാനും വീഡിയോകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ചാനലില്‍ അന്ന് അപ്‌ലോഡ് ചെയ്തിരുന്നത്.

   കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ചാനല്‍ കൂടുതല്‍ ആക്റ്റീവ് ആകാന്‍ തുടങ്ങിയത്. യൂട്യൂബില്‍ അദ്ദേഹത്തിന് ഇപ്പോള്‍ 206K വരിക്കാരുണ്ട്. ഈ വര്‍ഷം ജൂലൈയില്‍, 'നിതിന്‍ ഗഡ്കരിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍' എന്ന പേരില്‍ അദ്ദേഹം സ്വയം ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അതില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുള്ള ദീര്‍ഘവീക്ഷണമുള്ള നേതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'പകര്‍ച്ചവ്യാധിയില്‍ എല്ലാ വ്യവസായങ്ങളും അടച്ചുപൂട്ടിയപ്പോള്‍, 800 ലധികം വെബിനാര്‍ നടത്തി ഗഡ്കരി ആളുകളോട് സംവദിച്ച കാര്യവും പറയുന്നു.
   Published by:Karthika M
   First published:
   )}