• HOME
  • »
  • NEWS
  • »
  • money
  • »
  • ആവശ്യക്കാർ കുറഞ്ഞു; കോവിഡ് കാലത്ത് നിർമിച്ച മരുന്നുകൾ കെട്ടിക്കിടക്കുന്നതായി ഫാർമ കമ്പനികൾ; കോടികളുടെ നഷ്ടം

ആവശ്യക്കാർ കുറഞ്ഞു; കോവിഡ് കാലത്ത് നിർമിച്ച മരുന്നുകൾ കെട്ടിക്കിടക്കുന്നതായി ഫാർമ കമ്പനികൾ; കോടികളുടെ നഷ്ടം

മഹാമാരിക്കാലത്ത് ഈ മരുന്നുകൾ ധാരാളം വിറ്റഴിക്കപ്പെട്ടിരുന്നെങ്കിലും കോവിഡ് കേസുകൾ കുറഞ്ഞതിനാൽ പലയിടങ്ങളിലും ഇവ കെട്ടിക്കിടക്കുകയാണ്

  • Share this:
കോവിഡ് കുറ‍ഞ്ഞു വരുന്ന സാഹചര്യത്തിൽ, മഹാമാരിക്കാലത്ത് ധാരാളമായി വിറ്റഴിക്കപ്പെട്ടിരുന്ന മരുന്നുകൾക്ക് ആവശ്യക്കാർ കുറഞ്ഞതായി റിപ്പോർട്ട്. ഇതേത്തുടർന്ന് രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പലതും വലിയ പ്രതിസന്ധി നേരിടുകയാണ്. പല മരുന്നുകളും വിതരണക്കാരിൽ നിന്ന് കമ്പനിയിലേക്ക് തിരിച്ചെത്തിയതായും സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്നതായും ഇവർ പറയുന്നു.

ഫാവിപിരാവിര്‍ (Favipiravir),റെംഡെസിവിര്‍ (Remdesivir) തുടങ്ങിയ മരുന്നുകൾക്ക് ആവശ്യക്കാരേറെ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും അടിയന്തിരാവശ്യങ്ങൾക്കായി പലരും ഈ മരുന്നുകൾ അന്വേഷിച്ച് രം​ഗത്തെത്തിയിട്ടുമുണ്ട്. കോവിഡ് 19 പിന്നാലെ ബ്ലാ​​ക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ Liposomal Amphoteric B എന്ന മരുന്നും ഡോക്ടർമാർ നിർദേശിക്കാൻ തുടങ്ങി. ഇതിനും ഒരുപാട് ആവശ്യക്കാരുണ്ടായിരുന്നു. 2020 ജൂൺ മുതൽ കഴിഞ്ഞ വർഷം വരെ, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായിരുന്നു Favipiravir നും, Remdesivir ഉം.

മഹാമാരിക്കാലത്ത് ഈ മരുന്നുകൾ ധാരാളം വിറ്റഴിക്കപ്പെട്ടിരുന്നെങ്കിലും കോവിഡ് കേസുകൾ കുറഞ്ഞതിനാൽ പലയിടങ്ങളിലും ഇവ കെട്ടിക്കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗ സമയത്ത്, മരുന്നുകൾക്ക് ക്ഷാമം നേരിടുന്നില്ല എന്നുറപ്പാക്കാൻ മരുന്ന് നിർമാതാക്കൾ ഈ രം​ഗത്ത് വലിയ തുക നിക്ഷേപിച്ചിരുന്നു. ഇവയിൽ പലതിനും ഇന്ന് ആവശ്യക്കാർ കുറവാണ്.

Also Read-ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി ചൈന; പുതിയ 20 നിയമങ്ങള്‍ പ്രാബല്യത്തിൽ

''ആദ്യം, സർക്കാർ Remdesivir ന്റെ വിതരണം നിയന്ത്രിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തിൽ കോവിഡിനു വേണ്ടി മാത്രം നിർദേശിക്കപ്പെട്ടിരുന്ന മരുന്നുകളാണ് കൂടുതലായും വിറ്റിരുന്നത്. അങ്ങനെ ഞങ്ങൾ Favipiravir നും Remdesivir നും ധാരാളമായി വിൽക്കാൻ തുടങ്ങി. എന്നാലിപ്പോൾ ഇന്ത്യയുടെ പല ഭാ​ഗങ്ങളിൽ നിന്നുമായി അഞ്ചു കോടി രൂപയുടെ സ്റ്റോക്കാണ് ഫാർമ കമ്പനികളിലേക്ക് തിരിച്ചു വന്നിരിക്കുന്നത്'', ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് സെക്രട്ടറി ജനറൽ രാജീവ് സിംഗാൾ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.

Remdesivir നിർമിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കാണ് Favipiravir നിർമിക്കുന്ന കമ്പനികളെ അപേക്ഷിച്ച് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നതെന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായി.

''Remdesivir ഉപയോ​ഗിക്കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളിലും ഈ മരുന്നിന് ഇപ്പോൾ ആവശ്യക്കാർ കുറവാണ്. എങ്കിലും ഇപ്പോഴും കോവിഡ് കാര്യമായി കുറയാത്ത രാജ്യങ്ങളിലേക്ക് Favipiravir കയറ്റുമതി ചെയ്യുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു പ്രമുഖ ഫാർമ കമ്പനിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോഴും Favipiravir ന് ആവശ്യക്കാർ കുറവാണെന്നും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്താണ് തങ്ങൾ പിടിച്ചു നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്ക്-കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ യൂണിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് Favipiravir കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ Favipiravir കെട്ടിക്കിടക്കുന്നതു മൂലം തനിക്ക് 1.5 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമ ന്യൂസ് 18 നോട് പറഞ്ഞു. മരുന്ന് കയറ്റുമതി ചെയ്യാൻ ശ്രമിച്ചെങ്കിലും ഷെൽഫ് ലൈഫിനെക്കുറിച്ചുള്ള ആശങ്ക കാരണം വിൽക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
Published by:Arun krishna
First published: