എടിഎമ്മിൽ നിന്ന് കാശ് കിട്ടിയില്ല; അക്കൗണ്ടിൽ നിന്ന് പോയ 10000ന് പകരം SBI നല്‍കേണ്ടത് 29,500 രൂപ മിർസ ഗാനി ബേഗ്.പണം പിന്‍വലിക്കാനായി എടിഎം കൗണ്ടറുകള്‍ ഉപയോഗപ്പെടുത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ചിലപ്പോഴൊക്കെ, എടിഎമ്മില്‍ നിന്നും പണം ലഭിക്കാതെ വരികയും എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക കുറയുകയും ചെയ്യുന്ന അനുഭവവും നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഇത്തരം അവസരങ്ങളില്‍ തുക ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്താറാണ് പതിവ്.
എന്നാല്‍ 2017-ല്‍ ഹൈദരാബാദില്‍ എസ്ബിഐ ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. എടിഎമ്മില്‍ നിന്നും പണം നഷ്ടമായ ഉപഭോക്താവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ച് അനൂകുലമായ വിധി സമ്പാദിക്കുയായിരുന്നു.
ഹൈദരാബാദിലെ ചമ്പപ്പേട്ട് സ്വദേശി ഉദാരു സര്‍വോത്തമ റെഡ്ഡിയാണ് എസ്ബിഐ അധികൃതരെ കോടതി കയറ്റി വെള്ളം കുടിപ്പിച്ചത്. എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമയായ റെഡ്ഡി 10000 രൂപ പിന്‍വലിച്ചെങ്കിലും പണം കിട്ടിയില്ല. അക്കൗണ്ടില്‍ നിന്നും പണം കുറയുകയും ചെയ്തു.
10000 രൂപ നഷ്ടമായ റെഡ്ഡി തന്റെ ബ്രാഞ്ചുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ റീജയണല്‍ ഓഫീസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. റീജയണല്‍ ഓഫീസില്‍ നിന്നും പരാതിക്കാരന് 10,000 രൂപ പിന്‍വലിച്ചു എന്ന വിശദീകരണമാണ് ലഭിച്ചത്.
തുടര്‍ന്ന് 90,000 രൂപ നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ട് ഉദാരു സര്‍വോത്തമ റെഡ്ഡി പരാതി നല്കി. ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ എസ്ബിഐ അധികൃതര്‍ പരാതികാരന് പണം പിന്‍വലിച്ചതാണെന്നും ബാങ്കിന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും ഇല്ലെന്നും അറിയിച്ചു. ശേഷം,
ബാങ്കിംഗ് ഓംബുഡ്സ്മാന് ഉദാരു സര്‍വോത്തമ റെഡ്ഡി പരാതി നല്‍കിയെങ്കിലും അനുകൂലമായ വിധിയുണ്ടായില്ല. പിന്നീട്, ജില്ലാ ഉപഭോക്തൃ ഫോറം കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു.
നിരവധി ഹിയറിംഗുകള്‍ക്ക് ശേഷം, എസ്ബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിലും റെഡ്ഡിക്ക് എടിഎമ്മില്‍ നിന്ന് പണം ലഭിച്ചു എന്നാണ് പരാമര്‍ശം. എന്നാല്‍ എടിഎം ഇടപാടില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് ബാങ്ക് സമ്മതിക്കുന്നു. ജില്ലാ ഉപഭോക്തൃ ഫോറം പരാതികാരന് അനൂകലമായി വിധി പ്രസ്താവിച്ചു. തുടര്‍ന്ന്, എസ്ബിഐ ഉദ്യോഗസ്ഥര്‍ തെലങ്കാനയിലെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഒരു പുനപരിശോധനാ ഹര്‍ജി നല്കി.
തെലങ്കാനയിലെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ജസ്റ്റിസ് എം എസ് കെ ജയ്സ്വാള്‍ ഈ കേസിന്റെ വിചാരണയ്ക്ക് ശേഷം അന്തിമ വിധി പ്രസ്താവിച്ചു. ഫോറത്തിന്റെ ഉത്തരവ് പരിഷ്കരിക്കേണ്ടതാണെന്നും എന്നാല്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാമെന്നും കമ്മീഷന് ഉത്തരവിട്ടു. നിരവധി പരാതികള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷം ഉദാരു സര്‍വോത്തമ റെഡ്ഡിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവായി. തെലങ്കാനയിലെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവനുസരിച്ച്, പരാതിക്കാരനായ ഉദാരു സര്‍വോത്തമ റെഡ്ഡിക്ക് ഏകദേശം 29,500 രൂപ ലഭിക്കും. നിരവധി തവണ ബാങ്ക് നിരസിച്ചിട്ടും നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.