• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്ക് അറിയാം

Fuel Price | രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്ക് അറിയാം

കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറഞ്ഞിരുന്നു

fuel price

fuel price

  • Share this:
    രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മെയ് 21ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെ  ഇന്ധന നിരക്ക് ഞായറാഴ്ച കുത്തനെ കുറച്ചിരുന്നു. ഞായറാഴ്ച രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 8.69 രൂപ കുറഞ്ഞപ്പോൾ ഡീസലിന് 7.05 രൂപ കുറഞ്ഞു.

    ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന്റെ വില 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് നിലവിൽ 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു.

    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ, എല്ലാ ദിവസവും രാവിലെ ആറ് മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം പല സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കുകയുണ്ടായി.

    കേന്ദ്രസർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ച പ്രഖ്യാപനത്തെത്തുടർന്ന്, പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.41 രൂപയും 1.36 രൂപയും നികുതി കുറച്ചതായി കേരള സർക്കാർ പ്രഖ്യാപിച്ചു. രാജസ്ഥാൻ സർക്കാർ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു. മഹാരാഷ്ട്ര സർക്കാർ ഒരു ലിറ്ററിന് പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചു. ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി യഥാക്രമം 2.23 രൂപയും 1.36 രൂപയും കുറച്ചു.

    ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:
    ഡൽഹി
    പെട്രോൾ: ലിറ്ററിന് 96.72 രൂപ

    ഡീസൽ: ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ: ലിറ്ററിന് 111.35 രൂപ

    ഡീസൽ: ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത
    പെട്രോൾ: ലിറ്ററിന് 106.03 രൂപ

    ഡീസൽ: ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ: ലിറ്ററിന് 102.63 രൂപ

    ഡീസൽ: ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ: ലിറ്ററിന് 108.65 രൂപ

    ഡീസൽ: ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ: ലിറ്ററിന് 109.66 രൂപ

    ഡീസൽ: ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ: ലിറ്ററിന് 101.94 രൂപ

    ഡീസൽ: ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ: ലിറ്ററിന് 96.01 രൂപ

    ഡീസൽ: ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ: ലിറ്ററിന് 96.57 രൂപ

    ഡീസൽ: ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ: ലിറ്ററിന് 96.63 രൂപ

    ഡീസൽ: ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം
    പെട്രോൾ: ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ.
    Published by:Jayesh Krishnan
    First published: