• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഇന്ധനവിലയില്‍ മാറ്റമില്ല; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് അറിയാം

Fuel Price | ഇന്ധനവിലയില്‍ മാറ്റമില്ല; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് അറിയാം

അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    രാജ്യത്ത് പെട്രോള്‍, ഡീസല്‍ (petrol, diesel price) വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 96.67 രൂപ. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

    വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.

    5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.

    137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി.

    ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ   പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി

    പെട്രോൾ- ലിറ്ററിന് 105.41 രൂപ

    ഡീസൽ - ലിറ്ററിന് 96.67 രൂപ

    മുംബൈ

    പെട്രോൾ - ലിറ്ററിന് 120.51 രൂപ

    ഡീസൽ - ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത

    പെട്രോൾ- ലിറ്ററിന് 115.12 രൂപ

    ഡീസൽ - ലിറ്ററിന് 99.83 രൂപ

    ചെന്നൈ

    പെട്രോൾ - ലിറ്ററിന് 110.85 രൂപ

    ഡീസൽ - ലിറ്ററിന് 100.94 രൂപ

    ഭോപ്പാൽ

    പെട്രോൾ - ലിറ്ററിന് 118.14 രൂപ

    ഡീസൽ - ലിറ്ററിന് 101.16 രൂപ

    ഹൈദരാബാദ്

    പെട്രോൾ - ലിറ്ററിന് 119.49 രൂപ

    ഡീസൽ - ലിറ്ററിന് 105.49 രൂപ

    ബെംഗളൂരു

    പെട്രോൾ - ലിറ്ററിന് 111.09 രൂപ

    ഡീസൽ - ലിറ്ററിന് 94.79 രൂപ

    ഗുവാഹത്തി

    പെട്രോൾ- ലിറ്ററിന് 105.66 രൂപ

    ഡീസൽ - ലിറ്ററിന് 91.40 രൂപ

    ലഖ്‌നൗ

    പെട്രോൾ- ലിറ്ററിന് 105.25 രൂപ

    ഡീസൽ - ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ

    പെട്രോൾ- ലിറ്ററിന് 105.29 രൂപ

    ഡീസൽ - ലിറ്ററിന് 99.64 രൂപ

    തിരുവനന്തപുരം

    പെട്രോൾ - ലിറ്ററിന് 117.19 രൂപ

    ഡീസൽ - ലിറ്ററിന് 103.95 രൂപ
    Published by:Jayesh Krishnan
    First published: