സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.ഒരു പവൻ സ്വർണത്തിന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്നലെ ഉയർന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിപണിയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നലെ പവന് 120 രൂപ കൂടിയത്.
ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്. വ്യാഴാഴ്ച പവന് 36,960 ആയിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
തീയതി | 1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ) |
1-സെപ്തംബർ-22 | 37200 |
2-സെപ്തംബർ-22 | 37120 |
3-സെപ്തംബർ-22 | 37320 |
4-സെപ്തംബർ-22 | 37320 |
5-സെപ്തംബർ-22 | 37400 |
6-സെപ്തംബർ-22 | രൂപ. 37,520 (മാസത്തിലെ ഏറ്റവും ഉയർന്നത്) |
7-സെപ്തംബർ-22 | 37120 |
8-സെപ്തംബർ-22 | 37320 |
9-സെപ്തംബർ-22 | 37400 |
10-സെപ്തംബർ-22 | 37400 |
11-സെപ്തംബർ-22 | 37400 |
12-സെപ്തംബർ-22 | 37400 |
13-സെപ്തംബർ-22 | 37400 |
14-സെപ്തംബർ-22 | 37120 |
15-സെപ്തംബർ-22 | 36960 |
16-സെപ്തംബർ-22 | രൂപ. 36,640 (മാസത്തിലെ ഏറ്റവും കുറഞ്ഞ) |
17-സെപ്തംബർ-22ഇന്നലെ » | 36760 |
18-സെപ്തംബർ-22ഇന്ന് » | രൂപ. 36,760 |
തലമുറകളായി സ്വർണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകർഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനാൽ നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വർണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിന്റെ അല്ലെങ്കിൽ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയിൽ സ്വർണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.