• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| | ഇന്നലെ കുറഞ്ഞതിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ വില അറിയാം

Gold Price Today| | ഇന്നലെ കുറഞ്ഞതിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ വില അറിയാം

ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ സംഭവിക്കാത്തതിനാലാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം

  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്. ഇന്നലെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

    ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ സംഭവിക്കാത്തതിനാലാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം.  സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  (Gold price today) 4050 രൂപയാണ്. ഇന്നലെ 25 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്.

    Also Read- ഇന്ധനവിലയില്‍ മാറ്റമില്ല; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് അറിയാം

    ഇന്നലെ ഇടിവ് വന്ന സ്വർണ വില ഏപ്രിൽ 22 ന് മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ഏപ്രിൽ 21 ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഏപ്രിൽ 20 ന് ഒരു പവൻ സ്വർണത്തിന്  560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവും കുറവും ഉണ്ടായിരുന്നു.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്
    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440
    ഏപ്രിൽ 22: 39,440
    ഏപ്രിൽ 23: 39,200

    ഏപ്രിൽ 24: 39,200 (ഇന്നത്തെ സ്വര്‍ണവില)

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Arun krishna
    First published: