• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4820 രൂപയും പവന് 38,560 രൂപയുമാണ് ഇന്നത്തെ വില

gold price today

gold price today

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price in Kerala) മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്വർണ വില വർധിച്ചിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4820 രൂപയും പവന് 38,560 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വ്യാഴാഴ്ച കൂടിയത്. അതേസമയം, രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ബുധനാഴ്ച വില കുറഞ്ഞിരുന്നു.

    മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

    മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) ഇനത്തെ സ്വർണ്ണ വില 10 ഗ്രാമിന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,558 രൂപയിൽ നിന്ന് ഏകദേശം 3600 രൂപ കുറവാണ്. എം‌സി‌എക്സ് സ്വർണ്ണ വില വെള്ളിയാഴ്ച 51,888 രൂപയിൽ ക്ലോസ് ചെയ്തു, വ്യാഴാഴ്ച വ്യാപാരം അവസാനിച്ചതിൽ നിന്ന് 190 രൂപ ( 0.36 ശതമാനം ) ആണ് കുറഞ്ഞത്. എന്നിരുന്നാലും, സ്‌പോട്ട് ഗോൾഡ് വില 0.02 ശതമാനം ഉയർന്ന് ഔൺസിന് 1957 ഡോളറിൽ ക്ലോസ് ചെയ്തു.

    മാർച്ച് മാസത്തിലെ സ്വര്‍ണവില പവന്

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840
    മാർച്ച് 21: 37,920
    മാർച്ച് 22: 38,200
    മാർച്ച് 23: 37,880
    മാർച്ച് 24: 38,360
    മാർച്ച് 25: 38,560
    മാർച്ച് 26: 38,560

    Also Read- Fuel price | പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു; അഞ്ച് ദിവസം കൊണ്ട് കൂടിയത് 3.10 രൂപ

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: